പാസ്പോർട്ടിന്‍റെ കരുത്താണ് ആ രാജ്യത്തിന്‍റെ പൗരന്മാർക്ക് സ്വതന്ത്രമായ യാത്രകൾ നല്കുന്നത്. എത്രത്തോളം ശക്തമായ പാസ്പോർട്ടാണോ ഒരു രാജ്യത്തിനുള്ളത്, അത്രത്തോളം ലോകരാജ്യങ്ങളിലേക്കുള്ള സഞ്ചാരം സുഗമവും എളുപ്പവുമാകും. 2024 ഫെബ്രുവരിയിലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഏകു രാജ്യത്തിന്‍റേത് എന്നു വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇത്തവണ പാസ്പോർട്ട് ഇന്‍ഡക്സിൽ ആറു രാജ്യങ്ങളാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ട് ഏഷ്യൻ രാജ്യങ്ങളും നാല് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 194 ലോക രാജ്യങ്ങളിലേക്ക് വിസാ രഹിത പ്രവേശനം നടത്താൻ ഈ രാജ്യങ്ങളുടെ പാസ്പോർട്ട് ഉള്ളവർക്ക് സാധിക്കുമെന്നതാണ് നേട്ടം. ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഫ്രാൻസിന്‍റേതാണ്.
ഫ്രാന്‍സിനൊപ്പം തന്നെ ആദ്യ സഥാനത്ത് വന്ന രാജ്യങ്ങള്‍ ജർമ്മനി, ഇറ്റലി, സ്പെയിൻ, ജപ്പാൻ, സിംഗപ്പൂർ എന്നിവയാണ്. ഇവിടങ്ങളെ പൗരന്മാർക്കും വിസയില്ലാതെ ലോകമെമ്പാടുമുള്ള 227 ലക്ഷ്യസ്ഥാനങ്ങളിൽ 194 ഇടങ്ങളിലേക്കും യാത്ര ചെയ്യാം. അതേ സമയം തൊട്ടുപിന്നിലെ റാങ്കിങ്ങിൽ 193 രാജ്യങ്ങളിലേക്ക് വിസാ രഹിത പ്രവേശനം ലഭിക്കുന്ന ഫിൻലാൻഡ്, നെതർലാൻഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണുള്ളത്.

മൂന്നാം സ്ഥാനത്ത് യുകെ, ലക്സംബർഗ്, അയർലൻഡ്, ഡെന്മാർക്ക്, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് വന്നിരിക്കുന്നത്. 192 രാജ്യങ്ങളിലേക്ക് ഇവർക്ക് വിസയില്ലാതെ പ്രവേശിക്കാം.
ബെൽജിയം, നോർവേ, പോർട്ടുഗൽ, എന്നീ രാജ്യങ്ങൾ നാലാം സ്ഥാനത്തും ഓസ്ട്രേലിയ, ഗ്രീസ്, മാൾട്ട, ന്യൂ സീലാൻഡ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ അഞ്ചാം സ്ഥാനവും നേടി. ഇവർക്ക് യഥാക്രമം 191, 190 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം.
എന്നാൽ പാസ്പോർട്ട് റാങ്കിങ്ങിൽ ഇന്ത്യയുടെ നില താഴേക്കാണ് പോയത്. 2023 ൽ 60 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യുവാൻ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവര്‍ക്ക് കഴിഞ്ഞിരുന്നു. ഈ സമയം രാജ്യത്തിന്‍റെ പാസ്പോര്‍ട്ട് റാങ്കിങ്ങ് 84 ആയിരുന്നു. 2024 ൽ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശനം സാധ്യമാണെങ്കിലും റാങ്കിങ് 85 ആണുള്ളത്.
കഴിഞ്ഞ വർഷം കഴിഞ്ഞ വർഷം ശ്രീലങ്ക, തായ്‌ലൻഡ്, കെനിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വിസ രഹിത പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിരുന്നത്. വിസാ രഹിത രാജ്യങ്ങളുടെ എണ്ണം കൂടിയെങ്കിലും എങ്ങനെ ഇന്ത്യയുടെ റാങ്കിങ് പിന്നിലായി എന്നത് വ്യക്തമല്ല.
കുതിച്ച് യുഎഇ
അേസമയം പാസ്പോർട്ട് റാങ്കിങ്ങിൽ വലിയ കുതിപ്പ് നടത്തിയിരിക്കുന്ന രാജ്യങ്ങളിലൊന്ന് യുഎഇ ആണ്. 2023 ലെ 14-ാം സ്ഥാനത്തു നിന്നും ഈ വർഷം രാജ്യം 11-ാം സ്ഥാനം നേടി. മാത്രമല്ല, യുഎഇ പാസ്പോർട്ട് ഉള്ളവർക് വിസയില്ലാതെ സന്ദർശിക്കുവാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 182 ആണ്.
ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്പോർട്ട് അഫ്ഗാനിസ്ഥാനിന്‍റേതാണ്. വെറും 28 രാജ്യങ്ങളിലേക്ക് മാത്രമാണ് അഫ്ഗാന്‍ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ സഞ്ചരിക്കാനാകുക. സിറിയ (108), ഇറാഖ് (107), യെമൻ (105), പലസ്തീൻ (103) എന്നിവയാണ് ലോകത്തിലെ ദുർബലമായ മറ്റു പാസ്പോർട്ടുകൾ.
ഇന്ത്യക്കാർക്ക് വിസാ രഹിത യാത്ര നടത്താവുന്ന രാജ്യങ്ങളുടെ പട്ടിക
- അംഗോള
- ബാർബഡോസ്
- ഭൂട്ടാൻ
- ബൊളീവിയ
- ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ
- ബുറുണ്ടി
- കംബോഡിയ
- കേപ് വെർഡെ ദ്വീപുകൾ
- കൊമോറോ ദ്വീപുകൾ
- കുക്ക് ദ്വീപുകൾ
- ജിബൂട്ടി
- ഡൊമിനിക്ക
- എൽ സാൽവഡോർ
- എത്യോപ്യ
- ഫിജി
- ഗാബോൺ
- ഗ്രനേഡ
- ഗിനിയ-ബിസാവു
- ഹെയ്തി
- ഇന്തോനേഷ്യ
- ഇറാൻ
- ജമൈക്ക
- ജോർദാൻ
- കസാക്കിസ്ഥാൻ
- കെനിയ
- കിരിബതി
- ലാവോസ്
- മക്കാവോ (SAR ചൈന)
- മഡഗാസ്കർ
- മലേഷ്യ
- മാലദ്വീപ്
- മാർഷൽ ദ്വീപുകൾ
- മൗറിറ്റാനിയ
- മൗറീഷ്യസ്
- മൈക്രോനേഷ്യ
- മോണ്ട്സെറാറ്റ്
- മൊസാംബിക്ക്
- മ്യാൻമർ
- നേപ്പാൾ
- നിയു
- ഒമാൻ
- പലാവു ദ്വീപുകൾ
- ഖത്തർ
- റുവാണ്ട
- സമോവ
- സെനഗൽ
- സീഷെൽസ്
- സിയറ ലിയോൺ
- സൊമാലിയ
- ശ്രീ ലങ്ക
- സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ്
- സെൻ്റ് ലൂസിയ
- സെൻ്റ് വിൻസെൻ്റും ഗ്രനേഡൈൻസും
- ടാൻസാനിയ
- തായ്ലൻഡ്
- തിമോർ-ലെസ്റ്റെ
- ടോഗോ
- ട്രിനിഡാഡ് ആൻഡ് ടൊബാഗോ
- ടുണീഷ്യ
- തുവാലു
- വനവാട്ടു
- സിംബാബ്‌വെ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












