യാത്ര പോകുന്നവരേക്കാൾ യാത്രാ സ്ഥലങ്ങൾ തിരയുന്ന കൂട്ടരാവും നമ്മളിൽ പലരും. പോകാൻ ഒരു പ്ലാനുമില്ലെങ്കിൽ പോലും കണ്ട് കണ്ടിരിക്കാനും പുതിയ ഇടങ്ങൾ പരിചയപ്പെടാനും എല്ലാം സ്ഥലങ്ങൾ നമ്മൾ ഗൂഗിളിൽ സേർച്ച് ചെയ്യാറുണ്ട്. ഇന്ത്യക്കാർ ഈ വർഷം തിരഞ്ഞ സ്ഥലങ്ങൾ ഏതൊക്കെയെന്ന് നമ്മൾ കണ്ടുകഴിഞ്ഞു. നമ്മുടെ രാജ്യത്തെ സ്ഥലങ്ങൾ പട്ടികയില് കുറവാണെങ്കിലും ഇതാ ഇന്ത്യക്കാർ തിരഞ്ഞ ഈ വർഷത്തെ സേർച്ചിൽ മുന്നിട്ടു നിന്ന സ്ഥലങ്ങൾ നോക്കാം...
ഗോവ
സൺ, സാൻഡ്, സർഫ്... സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഇതാണ് ഗോവ.
ഈ വർഷം ഗൂഗിളില് ഇന്ത്യക്കാർ തിരഞ്ഞ സ്ഥലങ്ങളിൽ ഒന്നാം സ്ഥാനം ഗോവയ്ക്കാണ്. രാജ്യത്തെ ഏറ്റവും മികച്ച ബീച്ച് ഡെസ്റ്റിനേഷൻ ആയ ഇവിടെ എത്തിച്ചേരുന്നവരിൽ അധികവും വിദേശികൾ ആണ്. സമ്പന്നമായ ബീച്ച് കാഴ്ചകളുള്ള ഗോവ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന സ്ഥലം കൂടിയാണ്.

കുറഞ്ഞത് ഒരഞ്ചു ദിവസമെങ്കിലും കാണാൻ കഴിയുന്ന വിധത്തില്‍ വേണം ഗോവയിലേക്ക് പോകുവാൻ. ഓൾഡ് ഗോവയിൽ സെൻറ് ഫ്രാൻസിസ് അസ്സീസിയുടെ ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രൽ, മ്യൂസിയം ഓഫ് ക്രിസ്ത്യൻ ആർട്ട് എന്നിവയാണ് കാണാനുള്ളത്. നോർത്ത് ഗോവയിൽ ലിറ്റിൽ വാഗേറ്റർ ബീച്ച്,കൊഹിബ, അഞ്ജുന ഫ്ലീ മാർക്കറ്റ് എന്നിവയും മധ്യ ഗോവയിൽ പനാജി, സൗത്ത് ഗോവയിലെ സലാലിം അണക്കെട്ട്,കാബോ ഡി രാമ കോട്ട, പാലോലം ബീച്ച് തുടങ്ങിയ സ്ഥലങ്ങളാണ് കാണാനുള്ളത്.
കാശ്മീർ
ഒരു പക്ഷേ, ഏറ്റവും കൂടുതൽ ഇന്ത്യക്കാരുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഇടമാകും കാശ്മീർ. ഇവിടെ മഞ്ഞു പെയ്യുന്ന രാവുകളും ദാൽ തടാകിലെ ശിക്കാരയും പഹൽഗാമും സോന്മാർഗും പിന്നെ ഗുൽമാർഗും ഗൊണ്ടോള കാർ റൈഡും ഒരിക്കലെങ്കിലും കാണണം എന്നാഗ്രഹിക്കാത്ത സഞ്ചാരികൾ കാണില്ല.
ഒരിക്കല്‍ വന്നാൽ വീണ്ടും വീണ്ടും വരാൻ തോന്നിപ്പിക്കുന്ന ഇവിടെ ശരിക്കും വന്നെത്തിയാൽ പിന്നെ മടങ്ങാൻ തോന്നില്ല എന്നതാണ് യാഥാർത്ഥ്യം.
കേരളത്തിൽ നിന്നും കാശ്മീരിലേക്ക് ട്രെയിൻ യാത്ര കുറഞ്ഞ ചെലവിൽ പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ഹിമസാഗർ എക്സ്പ്രസിൽ പോകാം. കന്യാകുമാരിയിൽ നിന്ന് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2.15ന് പുറപ്പെടുന്ന ഹിമസാഗർ എക്സ്പ്രസ് 68 മണിക്കൂർ 20 മിനിറ്റ് യാത്ര ചെയ്ത് തിങ്കളാഴ്ച രാവിലെ 10:35 ന് ശ്രീമാതാ വൈഷ്ണോദേവീ കത്ര സ്റ്റേഷനിലെത്തും.
കൂർഗ്
മലയാളികൾക്ക് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സ്ഥലമാണ് കൂർഗ്. കൊടക് എന്നും അറിയപ്പെടുന്ന ഇവിടം ഇന്ത്യയുടെ സ്കോട്ലൻഡ് കൂടിയാണ്. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഓറഞ്ച് പൂത്തു നിൽക്കുന്ന കൂർഗ് അങ്ങനെ പെട്ടന്നൊന്നും മറന്നു പോകുന്ന ഇടമല്ല, ബാംഗ്ലൂരിൽ നിന്നും ചെന്നൈയില്‍ നിന്നും മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടേക്ക് വരുന്നു. വെള്ളച്ചാട്ടങ്ങൾ, കാട്, ട്രെക്കിങ്, ക്ഷേത്രങ്ങൾ, എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. എങ്ങും പച്ചപ്പ് നിറഞ്ഞു നില്ക്കുന്ന ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
ഇന്ത്യയിൽ ഈ വർഷം ഏറ്റവും കൂടുതല് സേർച്ച് ചെയ്യപ്പെട്ട പത്ത് ഇടങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള അവസാന ഇടമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. ബംഗാള്‍ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമായ ഇവിടെ വന്നാൽ ഇന്ത്യയുടെ ഒരു ചെറിയ രൂപം തന്നെ കാണാം. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ ഒരുപോലെ വസിക്കുന്ന ഇടമാണിത്. ആൻഡമാൻ ദ്വീപുസമൂഹത്തിൽ 204 ദ്വീപുകളും നിക്കോബാർ ദ്വീപുകൾ പത്തൊമ്പത് ദ്വീപുകളുടെ സമൂഹവുമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













