അമേരിക്കയിൽ പോയാൽ ജീവിതെ സെറ്റ്. നല്ല ജോലി, കൈനിറയെ ശമ്പളം, മികച്ച ജീവിത സാഹചര്യങ്ങളും ശമ്പളവും.. ആരായാലും ഒന്നാഗ്രഹിച്ചു പോകും. എന്നാൽ ഒരു ജോലി കണ്ടെത്തി വിസ റെഡിയാക്കി പോവുക എന്നത് വലിയൊരു കടമ്പ തന്നെയാണ്. പ്രത്യേകിച്ച് ഇത്രയും മത്സരം നേരിടുന്ന ഒരു സാഹചര്യത്തിൽ. എന്നാൽ ഇങ്ങോട്ട് പണം നല്കി, അങ്ങോട്ടേയ്ക്ക് ക്ഷണിച്ചാലോ..
അതെ, യുഎസിലെ പല നഗരങ്ങളും തൊഴിലാളികളെയും സംരംഭകരെയും തങ്ങളുടെ പ്രദേശത്തേയ്ക്ക് ക്ഷണിക്കുന്നുണ്ട്. അതും റീലൊക്കേറ്റി ചെയ്യാൻ സാമ്പത്തികമായി സഹായങ്ങൾ വാരിക്കോരി നല്കി. പൈസ ഇങ്ങോട്ട് മേടിച്ച് യുഎസിലേക്ക് മാറാൻ താല്പര്യമുള്ളവർക്ക് നോക്കിവയ്ക്കാവുന്ന അഞ്ച് നഗരങ്ങളും അവയുടെ റീലൊക്കേഷൻ പ്രോഗ്രാമുകളെയും കുറിച്ച് വിശദമായി വായിക്കാം.

1. ഇന്ത്യാന
അമേരിക്കൻ ഐക്യനാടുകളില്‍വെച്ച് ഏറ്റവും മികച്ച റീലൊക്കേഷൻ പ്രോഗ്രാമുകൾ നടപ്പിലാക്കുന്ന സംസ്ഥാനമാണ് ഇന്ത്യാന. അതുകൊണ്ടുതന്നെ അമേരിക്കയിലേക്ക റീലൊക്കേഷൻ നോക്കുന്നവർക്ക് ധൈര്യമായി ഇന്ത്യനയെ തിരഞ്ഞെടുക്കാം. 2023 ൽ മാത്രം 337 കുടുംബങ്ങൾ ഇന്ത്യയാനയിലേക്ക് സ്ഥലമംമാറ്റ പാക്കേജിലൂടെ വന്നെത്തിയെന്നാണ് കണക്കുകൾ പറയുന്നത്.
റീലൊക്കേറ്റ് ചെയ്ത് എത്തുന്നവർക്ക് മികച്ച ജീവിതസാഹചര്യങ്ങൾ ഒരുക്കാനുള്ള പിന്തുണ ഇവിടെ കിട്ടും. ഇതുകൂടാതെ, മ്യൂസിയം പാസുകൾ, കച്ചേരികള്‍ക്കുള്ള ടിക്കറ്റുകൾ, കോ-വര്‍ക്കിങ് സ്പേസ്, ആയിരക്കണക്കിന് ഡോളർ എന്നിങ്ങനെ സാമ്പത്തികമായും അല്ലാതെയുമുള്ള സൗകര്യങ്ങളും ഇവിടെ ലഭിക്കും.
2. വെസ്റ്റ് വിർജീനിയ
നഗരത്തിന്‍റെ തിരക്കിൽ നിന്നും പർവ്വതങ്ങളുടെ സാമീപ്യവും ശുദ്ധവായുവും ശ്വസിച്ച് ജീവിക്കുവാനും ജോലി ചെയ്യുവാനും ആളുകളെ വെസ്റ്റ് വിർജീനിയയും ക്ഷണിക്കുന്നുണ്ട്. ജീവിത സൗകര്യങ്ങൾ ഒരുക്കുവാനാവശ്യമായ തുക Ascend വെസ്റ്റ് വിർജീനി എന്ന പ്രോഗ്രാം വഴി ലഭിക്കും. ഇവിടെ ഒരു വീട് കണ്ടെത്തുവാനായി 12,000 ഡോളർ ആണ് നല്കുന്നത്. ഇതിൽ 10,000 ഡോളർ ആദ്യ വർഷവും ബാക്കി 2,000 ഡോളർ രണ്ടാമത്തെ വർഷവും നല്കും. സാഹസിക വിനോദങ്ങൾക്കും എന്‍റർടെയ്ൻമെന്‍റെനുമുള്ള സൗജന്യ പാസുകൾ, കോ-വർക്കിങ് സ്പേസ് എന്നിവയും ഇവിടുന്ന് നല്കും.
3. മേയ്ഫീൽഡ്, കെന്‍റക്കി
ജീവിതം അമേരിക്കയിലെ ഏതെങ്കിലും ഒരു നഗരത്തിലേക്ക് പറിച്ചുനടാനും പുതിയൊരു ജീവിതം ആരംഭിക്കാനും ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കുവാൻ പറ്റിയ സംസ്ഥാനമാണ് കെന്‍റക്കി. ഇവിടുത്തെ എട്ടു പ്രധാന നഗരങ്ങളും പട്ടണങ്ങളും ആളുകളെ ഇവിടേക്ക് ക്ഷണിക്കുന്നു. കുടുംബമായി റീലൊക്കേറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കിൽ കെന്‍റക്കിയിലെ മേയ്ഫീൽഡ് തിരഞ്ഞെടുക്കാം. നഗരം മാറാൻ $5,000 , സ്‌കൂൾ ശിശു സംരക്ഷണത്തിന് 50% കിഴിവ്, കായിക മത്സരങ്ങൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും കുടുംബ പാസുകൾ,വൈംഎംസിഎ അംഗത്വം തുടങ്ങി വേറെയും ആനുകൂല്യങ്ങൾ നല്കുന്നു.
4. റോച്ചസ്റ്റർ, ന്യൂയോർക്ക്
യുഎസിലേക്ക് റീലൊക്കേഷൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന മറ്റൊരു നഗരമാണ് റോച്ചസ്റ്റർ. ഗ്രേറ്റർ ROC റിമോട്ട് പ്രോഗ്രാമിന് കീഴില്‍ ആണ് ഇവിടേക്ക് പുതിയ ആളുകളെ സ്വീകരിക്കുന്നത്. റിമോർട്ട് വർക്ക് ചെയ്യുന്നവർക്ക് പുതിയൊരു നഗരത്തിൽ ജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടം തന്നെ തിരഞ്ഞെടുക്കണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് ആകെ 19,000 ഡോളർ വരെ ഇന്‍സെന്‍റീവ് ആയി ലഭിക്കും.
ഇതിൽ ഉൾപ്പെടാൻ മൂന്നു നിബന്ധനകളും അധികൃതർ മുന്നോട്ട് വെച്ചിട്ടുണ്ട്. ഒരു മുഴുസമയ റിമോട്ട് വർക്കർ ആയിരിക്കണം എനന്താണ് അതിലൊന്ന്. നിലവിൽ റോച്ചെസ്റ്റർ ഡൗൺടൗണിൽ നിന്ന് 300 മൈലിലധികം അകലെ താമസിക്കുന്നയാളായിരിക്കണം. കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജോലി ചെയ്യാൻ യോഗ്യതയും ഉണ്ടായിരിക്കണം.
5. ടൊപെക
അമേരിക്കയിൽ മാന്യമായ ശമ്പളത്തിൽ ഒരു ജീവിതം കെട്ടിപ്പടുക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കന്‍സാസിന്‍റെ ഭാഗമായ ടൊപെക തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15000 യുഎസ് ഡോളർ വരെ ഇവിടെ ഇൻസെന്‍റീവ് ആയി ലഭിക്കും. നിങ്ങൾ ഇതിൽ ഉള്‍പ്പെട്ടാൽ ഒരു വർഷം ഇവിടെ തുടരേണ്ടതുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












