Search
  • Follow NativePlanet
Share
» »1947 രൂപയുണ്ടേൽ പറക്കാം, 15 രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളും 32 ആഭ്യന്തര സ്ഥലങ്ങളും, എയർ ഇന്ത്യ ഫ്രീഡം സെയിൽ

1947 രൂപയുണ്ടേൽ പറക്കാം, 15 രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളും 32 ആഭ്യന്തര സ്ഥലങ്ങളും, എയർ ഇന്ത്യ ഫ്രീഡം സെയിൽ

ഏറെ ആഗ്രഹിക്കുന്ന വിമാന യാത്ര പിന്നീട് ഒരു അവസരത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണോ? വേണ്ട... ഉടൻ തന്നെ ബുക്ക് ചെയ്തോ.. ഏറ്റവും കുറഞ്ഞ തുകയിൽ നിങ്ങളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ഒരുക്കിയിരിക്കുകയാണ് എയർ ഇന്ത്യ. ഒന്നും രണ്ടുമല്ല, ആഭ്യന്തര അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് നാല്പതിലധികം റൂട്ടുകളിലേക്കാണ് എയർ ഇന്ത്യ ഫ്രീഡം സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വർഷത്തെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ് എയർ ഇന്ത്യ ഫ്രീഡം സെയിൽ ഒരുക്കിയത്. വെറും 1947 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഓഗസ്റ്റ് 20 മുതൽ സെപ്‌റ്റംബര്‍ 30 വരെയുള്ള ആഭ്യന്തര- രാജ്യാന്തര യാത്രകള്‍ക്കായി ഓഗസ്‌റ്റ്‌ 5 വരെ ഫ്രീഡം സെയില്‍ നിരക്കിൽ ടിക്കറ്റ് മുൻകൂറായി ബുക്ക് ചെയ്യാനുള്ള സൗകര്യം എയർ ഇന്ത്യ നല്കുന്നു. തിരഞ്ഞെടുത്ത റൂട്ടുകളിലായിരിക്കും ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം.

Air India Freedom Sale Starting At RS 1947

എക്സ്പ്രസ് ലൈറ്റിൽ ടിക്കറ്റ് എടുക്കാം

എയർ ഇന്ത്യയുടെ എക്സ്പ്രസ് ലൈറ്റ് വിഭാഗത്തിൽ മാത്രമാണ് ഈ ഓഫർ വരുന്നത്. ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ വരുന്ന യാത്രക്കാർക്കുള്ളതാണ് ഇത്. അതേസമയം ക്യാബിൻ ബാഗേജിൽ നിങ്ങൾക്ക് മൂന്ന്കിലോ അധികമായും ഇതിൽ ലഭിക്കും. ഇനി അധിക ലഗേജ് ഉണ്ടെങ്കില്‌ അധിക പണം നല്കി കൊണ്ടുപോകാം. ഇതിനും കുറഞ്ഞ നിരക്കിൽ ഓഫറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക്‌ ഇന്‍ ബാഗേജിന്‌ 1000 രൂപയും രാജ്യാന്തര വിമാനങ്ങളില്‍ 20 കിലോ ചെക്ക് ഇൻ ബഗിന് 1300 രൂപയും മാത്രം അധികം നല്കിയാൽ മതി. ഇങ്ങനെ അധിക ലഗേജ് മേടിച്ച് ഇൻ ഫ്ലൈറ്റ് സ്റ്റോറേജ് ആയി കൊണ്ടുപോകാം.

ഡല്‍ഹി, ബംഗളൂരു- ഗോവ...

രാജ്യത്തങ്ങോളമിങ്ങോളമുള്ള 32 ആഭ്യന്തര സ്ഥലങ്ങളിലേക്കും 15 രാജ്യാന്തര സ്ഥലങ്ങളിലേക്കും എയർ ഇന്ത്യയിൽ പ്രത്യേക നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. ഡല്‍ഹി- ജയ്‌പൂര്‍, ബംഗളൂരു- ഗോവ, ഡല്‍ഹി- ഗ്വാളിയാര്‍ തുടങ്ങിയ റൂട്ടുകളാണ് ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിൽ ഉൾപ്പെടുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങിൽ നിന്ന് എയർ ഇന്ത്യ അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ നടത്തുന്നു.

ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് ടിക്കറ്റ് ലഭ്യമായിട്ടുള്ളത്. എന്നാൽ ബുക്കിംഗിന് ശേഷം എയർലൈനുകൾ റീഫണ്ടുകളൊന്നും നൽകാത്തതിനാൽ റിസർവേഷനുകൾ ശ്രദ്ധാപൂർവം നടത്തണം. കൂടാതെ ഓഫർ നിരക്കിൽ ബുക്ക് ചെയ്താലും റദ്ദാക്കൽ നിരക്കുകൾ ബാധകമാകും. മുൻകൂട്ടി അറിയിക്കാതെ എയർലൈൻ ഓഫർ റദ്ദാക്കുകയോ താൽക്കാലികമായി നിർത്തുകയോ അവസാനിപ്പിക്കുകയോ ചെയ്യാം.

ക്യാബിൻ ബാഗേജ് കേന്ദ്രീകരിച്ചുള്ള ഫ്ലൈറ്റ് ഓഫറാണ് എക്സ്പ്രസ് ലൈറ്റ്. 7 കിലോ ക്യാബിൻ ബാഗേജാണ് യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്. ഈ ഫ്രീഡം സെയില് ഓഫഖറിൽ മൂന്ന് കിലോ അധിക ബാഗേജും സൗജന്യമായി അനുവദിച്ചിട്ടുണ്ട്.
15 കിലോയ്ക്ക് മുകളിലുള്ള അധിക ചെക്ക്-ഇൻ ലഗേജ് യാത്രക്കാർക്ക് കൊണ്ടുപോകണമെങ്കിൽ, ഓരോ കിലോ അധിക ബാഗേജിനും സ്റ്റാൻഡേർഡ് ചാർജുകൾ നൽകേണ്ടിവരും.
എക്സ്പ്രസ് ലൈറ്റ് നിരക്കിൽ ഭക്ഷണവും സീറ്റ് തിരഞ്ഞെടുക്കൽ ഓപ്ഷനുകളും ഉൾപ്പെടുന്നില്ല. ഇവ പ്രത്യേകം വാങ്ങാൻ സാധിക്കും.

എയർ ഇന്ത്യ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് ഉപയോഗിച്ചും ടിക്കറ്റ് ബുക്ക് ചെയ്യാം. ലോയല്‍റ്റി അംഗങ്ങള്‍ക്ക്‌ പ്രത്യേക കിഴിവിന്‌ പുറമേ 8 ശതമാനം വരെ ന്യൂ കോയിനുകള്‍, 47 ശതമാനം കിഴിവിൽ ബിസ്‌- പ്രൈം സീറ്റുകള്‍, ഗോര്‍മേര്‍ ഭക്ഷണം തുടങ്ങിയവയും ലഭ്യമാക്കും. വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, എസ്എംഇകൾ, ഡോക്ടർമാർ, നഴ്സുമാർ, സായുധ സേനയിലെ അംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്ക് പ്രത്യേക കിഴിവുകളും എയർ ഇന്ത്യ ആസ്വദിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+