Search
  • Follow NativePlanet
Share
» »ബെംഗളൂരുവിൽ സെറ്റിലാകാം, വായു മലിനീകരണത്തിനിടെ ഡൽഹിക്കാർക്ക് ബാംഗ്ലൂരിലേക്ക് ക്ഷണം, പോസ്റ്റ് വൈറല്‍

ബെംഗളൂരുവിൽ സെറ്റിലാകാം, വായു മലിനീകരണത്തിനിടെ ഡൽഹിക്കാർക്ക് ബാംഗ്ലൂരിലേക്ക് ക്ഷണം, പോസ്റ്റ് വൈറല്‍

ഇന്ത്യയുടെ സിലിക്കൺ വാലിയാണ് ബെംഗളൂരു. പ്രസന്നമായ കാലാവസ്ഥ, തണുപ്പ് ,മികച്ച വായു ഗുണനിലവാരം അന്താരാഷ്ട്ര സ്ഥാപനങ്ങൾ, ഓഫീസുകൾ, സൗകര്യങ്ങൾ എന്നിങ്ങനെ മികച്ച ജീവിതം നയിക്കാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. അതേസമയം രാജ്യതലസ്ഥാനായ ഡൽഹി കണ്ണുതിരുമ്മി എണീക്കുന്നതു തന്നെ നീറിയാണ്. കടുത്ത വായുമലിനീകരണത്തിലൂടെയാണ് ഡൽഹി ഓരോ നിമിഷവും കടന്നു പോകുന്നത്. ജീവിക്കാൻ പോലും പറ്റാത്ത അവസ്ഥയെന്നാണ് ഡൽഹിക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്.

ഡൽഹിയിലെ വായു മലിനീകരണത്തോടൊപ്പം പുകമഞ്ഞും അതിരൂക്ഷായിരിക്കുകയാണ്. ഇന്ന് വളരെ മോശം അവസ്ഥയായ വായു ഗുണനിലവാരം 500ൽ എത്തിയിട്ടുണ്ട്. അതോടൊപ്പം കനത്ത പുകമഞ്ഞും തലസ്ഥാനത്തെമ്പാടും അനുഭവപ്പെടുകയാണ്. കനത്ത മൂടൽമഞ്ഞ് സാധ്യതയും ഡൽഹിയിൽ നിലനിൽക്കുന്നു. കുറച്ചു നാളത്തേയ്ക്കെങ്കിലും ഡൽഹിയിൽ നിന്ന് ഒന്നു മാറി താമസിക്കുന്നതിനെക്കുറിച്ചാണ് പലരും ഗൗരവമായി ആലോചിക്കുന്നത്.

Post On Delhi Air Pollution Comments

ക്ലാസുൾ ഓൺലൈനാിയതോടെ കുറച്ചുകാലത്തയ്ക്ക ഒന്നു മാറിനിൽുന്ന ഓപ്ഷൻ സ്വീകരിക്കാൻ ഒരുങ്ങുകയാണ് നാട്ടിലേക്ക് വരുന്നതും ഈ പുകപടലങ്ങൾ ഒന്നടങ്ങുന്നതു വരെ മറ്റേതെങ്കിലും നാട്ടിൽ പോകുന്നതും ഒക്കെ മിക്കവരുടെയും ആലോചനകളിൽ ഉണ്ട്. അതേസമയം, വായൂമലിനീകരണത്തിൽ നിന്ന് സ്ഥിരമായി രക്ഷപെടാൻ ഒരു വഴി പറഞ്ഞിരിക്കുകയാണ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു ഉപയോക്താവ്. ഡൽഹിയിലെ ഉയർന്ന വായു മലീനീകരണം വാര്‍ത്തകളിൽ നിറയുമ്പോൾ ഇതിനെ ഗൗരവമായി എടുക്കണോ അതോ ട്രോൾ ആയി കാണണോ എന്ന ആശങ്കയും പലരും പങ്കുവെച്ചിട്ടുണ്ട്

റേ എന്ന എക്‌സ് അക്കൗണ്ടിൽ കുറിച്ചതനുസരിച്ച് ഡൽഹിയിലെ വായൂ മലിനീകരണത്തിൽ നിന്നു രക്ഷപെടാൻ കന്നഡ പഠിച്ച് ബെംഗളൂരുവിൽ സ്ഥിരതാമസമാക്കാനാണ് പറയുന്നത്. തന്‍റ എക്സ് പോസ്റ്റില്‌ റേ ഇങ്ങനെ കുറിക്കുന്നു

''ശുദ്ധമായ വായു മനുഷ്യന്‍റെ അടിസ്ഥാന അവകാശമാണ്.

പക്ഷേ, ഡൽഹിയിൽ ശുദ്ധവായുവിനായി നിങ്ങൾ അധിക 18 ശതമാനം ജിഎസ്ടിയോടെ പണം മുടക്കണം

എ ക്യു ഐ 60-80 നിലയിലുള്ള ബെംഗളൂരുവിൽ കന്നഡ പഠിച്ച് സെറ്റിൽ ആകാൻ പറ്റിയ സമയമിതാണ്. ''

ഡൽഹിയിലെ വായു മലിനീകരണം

വളരെ മോശം അവസ്ഥയിലൂടെയാണ് ഡൽഹി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടന്നു പോകുന്നത്. ഇവിടുത്തെ മോണിറ്ററിങ് സ്റ്റേഷനുകളിൽ മിക്കവയിലും 500 ആണ് വായു ഗുണനിലവാരം രേഖപ്പെടുത്തിയത്. കൂടാതെ, ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. മുൻപുണ്ടായിട്ടില്ലാത്ത തരത്തിലുള്ള അവസ്ഥയാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore delhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+