വെന്തുരുകുകയാണ് ഡൽഹി. അകത്തും പുറത്തും ഇറങ്ങാനാവാത്ത അവസ്ഥ. രാവും പകലും ചൂടിന് ഒരു കുറവുമില്ല. ചൊവ്വാഴ്ച ഡല്‍ഹിയിൽ 47.4 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഡൽഹി അടക്കമുള്ള രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഉഷ്ണതരംഗത്തിനും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
രാജസ്ഥാൻ, ചണ്ഡീഗഡ്, പഞ്ചാബ്, ഡൽഹി, ഹരിയാന, വെസ്റ്റ് യുപി, ഗുജറാത്തിൻ്റെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് ഈ സംസ്ഥാനങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ ഏജൻസികൾ പ്രവചിക്കുന്നു. ഇവിടെ പല ജില്ലകളിലും പരമാവധി പകൽ താപനില 47 ഡിഗ്രി സെൽഷ്യസ് കടന്നേക്കാമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

ഹരിയാനയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നജഫ്ഗഡില് ചൊവ്വാഴ്ച 47.4 ഡിഗ്രി താപനിലയാണ് രഖപ്പെടുത്തിയത്. അതേസമയം രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് ദക്ഷിണ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ആണ്. ഞായറാഴ്ച 47.8 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്.
അതേസമയം ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 25 ശനിയാഴ്ച്ച ഡല്‍ഹിയില്‍ താപനില 45 ഡിഗ്രി കടക്കുമെന്നാണ് സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായ സ്‌കൈമെറ്റ് വെതര്‍ പ്രവചിക്കുന്നത്. നിലവിൽ വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലുടനീളം താപനില സാധാരണ നിലയേക്കാൾ കൂടുതലാണ്, അടുത്ത അഞ്ച് ദിവസത്തേക്ക് ഞങ്ങൾ രാജസ്ഥാനിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസിൽ നിന്ന് 47 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയുണ്ടെന്നും മുതിർന്ന ഐഎംഡി ശാസ്ത്രജ്ഞൻ നരേഷ് കുമാർ പറഞ്ഞു.
പഞ്ചാബിലും ഹരിയാനയിലും, റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിൽ, അടുത്ത അഞ്ച് ദിവസത്തേക്ക് റെഡ് അലർട്ടും മധ്യപ്രദേശിൻ്റെ വടക്കൻ ഭാഗങ്ങളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ടെന്നാണ് നരേഷ് കുമാർ അറിയിച്ചത്.
പൊതുവേ ഇന്ത്യയിൽ മേയ് മാസത്തിലെ വേനൽക്കാല താപനില ഉയർന്നതായാണ അനുഭവപ്പെടുന്നത്. എന്നാൽ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈ മാസം 7 മുതൽ 10 വരെ ഉഷ്ണതരംഗ ദിവസങ്ങൾ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ടെന്ന് ഐഎംഡി ശാസ്ത്രജ്ഞൻ സോമ സെൻ റോയ് പറഞ്ഞുയ സാധാരണയായി ഇത് രണ്ടോ മൂന്നോ ദിവസങ്ങള്‍ മാത്രമാണുള്ളത്.
അതേസമയം മധ്യപ്രദേശിലെ ഇൻഡോറിലും സമീപ ജില്ലകളിലും കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബുധനാഴ്ച പ്രവചിച്ചു. ഉച്ചയ്ക്ക് ശേഷം അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങാൻ ജനങ്ങളോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












