എത്ര കണ്ടാലും തീരാത്ത കാഴ്ചകളാണ് ബാലിയുടെ പ്രത്യേകത. ഒരു ചെറിയ ദ്വീപ് എന്നതിനേക്കാൾ നിങ്ങൾ മനസ്സിൽ എന്തുകാണണം എന്നാഗ്രഹിച്ചു വന്നോ അതെല്ലാം നിങ്ങൾക്കായി ഒരുക്കുന്ന ഒരിടം. വലിയ ചെലവോ യാത്രാക്ഷീണമോ ഇല്ലാതെ ബാലി കണ്ടുവരാം. കടൽത്തീരങ്ങളിൽ തുടങ്ങി വെള്ളച്ചാട്ടങ്ങൾ, അഗ്നി പർവ്വതങ്ങൾ, കൃഷിയിടങ്ങൾ, തടാകങ്ങൾ എന്നിങ്ങനെ ഇഷ്ടംപോലെ കാഴ്ചകൾ ഇവിടെയുണ്ട്.
ബാലി ഒരു സ്വപ്നമായി കൊണ്ടു നടക്കുന്നവർക്കായി ആറു ദിവസത്തിൽ പോയി വരാൻ സാധിക്കുന്ന, ഒരു പാക്കേജ് ഐആർസിടിസി ഒരുക്കിയിട്ടുണ്ട്. പോകുന്ന സ്ഥലങ്ങളും താമസവും ചെലവും ഒക്കെ നോക്കുമ്പോൾ ലാഭകരമായി പോയി വരാൻ സാധിക്കുന്ന ഒരു പാക്കേജാണിത്. ബാലി വില്ലേജ് ടൂറും ക്രൂസും ഒക്കെ ഇതിലുണ്ട് കേട്ടോ.

ബ്ലിസ്ഫുള്‍ ബാലി- Blissful Bali എന്നു പേരിട്ടിരിക്കുന്ന ഈ പാക്കേജ് ഡല്‍ഹിയിൽ നിനന്ാണ് ആരംഭിക്കുന്നത്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന യാത്രയിൽ കിന്‍റമണി ടൂർ, ഉബുദ് വില്ലേജ് , തനഹ് ലോട്ട് ടെംപിൾ ടൂർ, ക്രൂയിസ് തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. മൂന്ന് നേരം ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജ് ആയതിനാൽ ടിക്കറ്റ് പൈസയിൽ പോയി വരാം
ഓഗസ്റ്റ് 28 ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളിലെ ടെർമിനൽ നമ്പർ മൂന്ന്, ഗേറ്റ് നമ്പർ 5 വഴിയാണ് യാത്ര. രാത്രി 8.05 നാണ് യാത്ര. പിറ്റേദിവസം രാവിലെ 10.40 ന് ബാലിയിൽ എത്തും. ഇമിഗ്രേഷനും മറ്റു നടപടികളും കഴിഞ്ഞ് ഹോട്ടലിലേക്ക് പോകും. വൈകിട്ട് കേകാക് നൃത്ത പ്രകടനം ആസ്വദിക്കാനും ഉൽവത ക്ഷേത്രത്തിൽ സൂര്യാസ്തമയം ആസ്വദിക്കാനും ആണ് ഈ ദിവസം ഒരുക്കിയിരിക്കുന്നത്.
മൂന്നാം ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം, കിൻ്റമണി വില്ലേജ് സന്ദർശിക്കാൻ പോകും. ഉബുദ് കോഫി പ്ലാൻ്റേഷൻ കൂടെ ഇക്കൂട്ടത്തിൽ സന്ദർശിക്കും. ഉച്ചഭക്ഷണത്തിന് ശേഷം ഉബുദ് റോയൽ പാലസും ഉബുദ് പരമ്പരാഗത ആർട്ട് മാർക്കറ്റും കാണും. ഉച്ചകഴിഞ്ഞുള്ള സമയം മുഴുവനും ഷോപ്പിങ്ങിനും മാർക്കറ്റുകളിലേക്കുള്ള യാത്രയ്ക്കുമായി മാറ്റിവെച്ചിരിക്കുകയാണ്. രാത്രി ഹോട്ടലിൽ അത്താഴവും രാത്രി താമസവും.

യാത്രയിലെ നാലാം ദിവസം ഈ ട്രിപ്പിലെ ഏറ്റവും രസകരവും കൗതുകകരവുമായ ദിവസമാണ്.ബാലി സഫാരി & മറൈൻ പാർക്ക്, ജംഗിൾ ഹോപ്പർ പാസ് എന്നിവയാണ് ഉച്ചവരെയുള്ള ലിസ്റ്റ്. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം കടലിലെ മനോഹരമായ സൂര്യാസ്തമയ കാഴ്ചകളോടെ കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. കടൽത്തീരത്തിരുന്നുള്ള ഡിന്നറും വ്യത്യസ്തായ ഒരനുഭവമായിരിക്കും. തുടർന്ന് ഹോട്ടലിലേക്ക് മടങ്ങും.
അഞ്ചാം രാവിലെ ഭക്ഷണം കഴിച്ചശേഷം തൻജംഗ് ബെനോവയിലെ ഗ്ലാസ് ബോട്ടം ബോട്ടിൽ ടർട്ടിൽ കൺസർവേഷൻ ഐലൻഡ് കാണാൻ പുറപ്പെടും. ബെനോവയിൽ നിന്ന് 15 മിനിറ്റ് ബോട്ട് യാത്രയാണ് ഇവിടേക്ക് വേണ്ടത്. ബോട്ടിൻ്റെ മുകൾഭാഗത്ത് നിന്ന് വെള്ളത്തിനടിയിലേക്ക് പോകുന്ന തരത്തിലാണ് ഗ്ലാസ് ബോട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ ബോട്ടിൽ സഞ്ചരിക്കുമ്പോൾ ഒരു ട്യൂബിൽ ആമക്കുഞ്ഞുങ്ങളെ കാണാം, ഒപ്പം ഒരു വലിയ ആമയും ചുറ്റിനടക്കുന്നത് കാണാം. ഉച്ചകഴിഞ്ഞ് ബാലിയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സൂര്യാസ്തമയ കാണുന്നതിനായി തനഹ് ലോട്ട് സന്ദർശിക്കും. രാത്രി ബാലിയിലെ ഹോട്ടലിൽ താമസം.
ആറാം ദിവസം സെപ്റ്റംബർ 2-ാം തിയതി യാത്രയുടെ അവസാന ദിവസമാണ്. രാവിലെ ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത് വിമാനത്താവളത്തിലേക്ക് വരും. 12.30 ന് മടക്ക വിമാനത്തില്‍ കയറി 3.40 ന് ക്വാലാലംപൂരിൽ എത്തിച്ചേരും. അവടുന്ന് 6.00 മണിക്ക് ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറുകയും 9.05 ന് ഡൽഹിയിലെത്തുകയും ചെയ്യും.
ഈ യാത്രയ്ക്ക് ആകെ 35 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.
91000 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്കുള്ള നിരക്കാണിത്. ഡബിൾ ഒക്യുപൻസിയിലും ഒരാൾക്ക് ഇതേ തുകയാണ് ഈടാക്കുന്നത്.സിംഗിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 97000
രൂപാ വരും. 2-11 പ്രായത്തിലുള്ള കുട്ടികൾക്ക് 78000 രൂപയിൽ ടിക്കറ്റ് തുടങ്ങും.
കൂടുതൽ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും- 8287930747, 8287930624, 8287930718, 9717648888. Blissful Bi Ex Delhi Package
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












