കേരളത്തിൽ കാലവർഷം ഇങ്ങെത്തി. കനത്ത മഴയാണ് സംസ്ഥാനത്തുടനീളം പെയ്യുന്നത്. അതേസമയം ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം കനക്കുകയാണ്. പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിലാണ് ഡല്‍ഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ചൂട് അനുഭവപ്പെടുന്നത്. ഡെല്‍ഹിയിലെ വിവിധ സ്ഥലങ്ങളിൽ 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് റിപ്പോർട്ട്. ഡൽഹിയിലെ നജഫ്ഗഡിൽ ഞായറാഴ്ച 47.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി ഈ സീസണിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടിയ താപനിലയാണിത്.
ദേശീയ തലസ്ഥാനത്തും രാജ്യത്തും ഏറ്റവും ചൂടേറിയ പ്രദേശമാണ് നജഫ്ഗഡ്. ഇവിടെ അനുഭവപ്പെടുന്ന പരമാവധി താപനില 47.8 ഡിഗ്രി സെൽഷ്യസ് ആണ്. ഡൽഹിയിലെ മുൻഗേഷ്പൂർ മേഖലയിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 46.8 ഡിഗ്രി സെൽഷ്യസിൽ എത്തി.നജഫ് ഗഡിൽ 46.7 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്.

PC: PTI
രാജസ്ഥാനിൽ നിന്നുള്ള ചൂട് കാറ്റ് ദേശീയ തലസ്ഥാനത്ത് വീശിയടിക്കുന്നത് തുടരുന്നതിനാൽ ഒരാഴ്ചത്തേക്ക് ഉഷ്ണതരംഗത്തിന് ശമനമുണ്ടാകില്ല. ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും പരമാവധി താപനില 45-47 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്, ഇത് സാധാരണ പരിധിയേക്കാൾ നാല് മുതൽ ആറ് ഡിഗ്രി വരെ കൂടുതലാണ്.
മുംഗേഷ്പൂർ പ്രദേശത്ത് 47.7 ഡിഗ്രി സെൽഷ്യസും , പിതാംപുരയിൽ 47 ഡിഗ്രി സെൽഷ്യസുമായിരുന്നു കഴിഞ്ഞ ദിസം രേഖപ്പെടുക്കിയക്, ആയനഗറിൽ ഉയർന്ന താപനില 46.4 ഡിഗ്രി സെൽഷ്യസും പാലം, റിഡ്ജ് എന്നിവിടങ്ങളിൽ യഥാക്രമം 45.1 ഡിഗ്രി സെൽഷ്യസും 45.9 ഡിഗ്രി സെൽഷ്യസും ഉയർന്നു. ഞായറാഴ്ച ഗാസിയാബാദിലെ കൂടിയ താപനില 44.4 ഡിഗ്രി സെൽഷ്യസാണ്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡൽഹിയുടെ പല ഭാഗങ്ങളിലും ഉഷ്ണതരംഗം പ്രവചിക്കുകയും റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
മഴയുടെ അഭാവവും വരണ്ട കാറ്റും താപനില ഉയരാൻ കാരണമായി. തിങ്കളാഴ്ച 44 ഡിഗ്രിയും ചൊവ്വാഴ്ച 45 ഡിഗ്രിയുമാണ് കൂടിയ താപനില. 25 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ ഉപരിതല കാറ്റും ഭാഗികമായി മേഘാവൃതമായ ആകാശത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
ഇന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ ഐഎംഡി ബുള്ളറ്റിൻ അനുസരിച്ച്, ചൊവ്വാഴ്ച മുതൽ വെള്ളി വരെ രാജസ്ഥാൻ്റെ ചില ഭാഗങ്ങളിലും ഉത്തർപ്രദേശിലെ ചില പ്രദേശങ്ങളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കടുത്ത ഉഷ്ണതരംഗം നിലനിൽക്കും. അതേസമയം, ഗുജറാത്ത്, മധ്യപ്രദേശ്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ബീഹാർ, മലയോര സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും ഈ ആഴ്ച ഉഷ്ണതരംഗ സാഹചര്യങ്ങൾ പ്രവചിക്കപ്പെട്ടിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും താപനില 45-47 ഡിഗ്രി വരെ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇവിടങ്ങളിലുള്ളവർ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. നിർജ്ജലീകരണം, മറ്റ് ചൂട് അടിസ്ഥാനമാക്കിയുള്ള രോഗങ്ങൾ എന്നിവ ഒഴിവാക്കുന്നതിനും നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. കൊടുംചൂടിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക പ്രധാനമാണ്, വെള്ളം, പഴങ്ങൾ, പച്ചക്കറികൾ, മോര്, നാരങ്ങാ പാനി, കരിക്ക് തുടങ്ങിയവ കഴിച്ച് നിർജലീകരണം കുറയ്ക്കാം.
45 ഡിഗ്രിയോ അതിൽ കൂടുതലോ, താപനില അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ ശരീരത്തിന് താപനില നിയന്ത്രിക്കാനുള്ള സ്വാഭാവിക കഴിവ് കുറയും. അത് ഹീറ്റ് സ്ട്രോക്ക് പോലുള്ള അവസ്ഥകളിലേക്ക് നയിച്ചേക്കാം. ഇതിനാൽ ഇത്തരം അവസ്ഥകൾ ഒഴിവാക്കുക എന്നതാണ് പ്രധാനം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












