Search
  • Follow NativePlanet
Share
» »കൊടുംചൂടിൽ ചുട്ടുപൊള്ളുന്ന ഡൽഹി, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊടുംചൂടിൽ ചുട്ടുപൊള്ളുന്ന ഡൽഹി, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊടുംചൂടിൽ ചുട്ടുപൊള്ളുകയാണ് ഡൽഹി. വെന്തുരുകുന്ന ചൂട് എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തിയില്ല. ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത വിധത്തിൽ ഡൽഹിയിലെ ചൂട് സർവ്വകാല റെക്കോര്‍ഡിൽ എത്തിനിൽക്കുകയാണ്. ബുധനാഴ്ച ഡൽഹിയിലെ മുംഗേഷ്‌പുരിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽ രേഖപ്പെടുത്തിയത് 52.3 ഡിഗ്രി സെൽഷ്യസ് ചൂടാണ്. രാജ്യത്തെ എക്കാലത്തെയും ഉയർന്ന താപനിലയാണിതെന്നാണ് കണക്ക്.

മുംഗേഷ്‌പുരിൽ മാത്രമല്ല, ഡല്‍ഹിയിലെ പലയിടങ്ങളിലും കടുത്ത ചൂട് നിലനിൽക്കുന്നുണ്ട്. മുൻവർഷങ്ങളിൽ അനുഭവപ്പെട്ടതിനേക്കാൾ പല ഡിഗ്രി അധികമാണ് നിലവിൽ ഡെൽഹിയിലെ ചൂട്. മുംഗേഷ്പൂർ, നരേല, നജഫ്ഗഡ് കാലാവസ്ഥാ സ്റ്റേഷനുകളിൽ അടുത്തിടെ അസാധാരണമായ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു.

Delhi Experiencing Highest Temperature In History Essential Tips To Stay Safe

ഇന്ത്യയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങൾ

ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങൾ

1.മുംഗേഷ്പൂർ, ഡൽഹി - 52.3 ഡിഗ്രി സെൽഷ്യസ്
2.ഫലോഡി, രാജസ്ഥാൻ - 51 ഡിഗ്രി സെൽഷ്യസ്
3.സിർസ, ഹരിയാന - 50.3 ഡിഗ്രി സെൽഷ്യസ്
4.ഗ്വാളിയോർ, മധ്യപ്രദേശ് - 48 ഡിഗ്രി സെൽഷ്യസ്
5.നരേല, ഡൽഹി - 47.9 ഡിഗ്രി സെൽഷ്യസ്.

ഡൽഹിയിലെ കനത്ത ചൂടിന് കാരണം

വിദഗ്ദ റിപ്പോർട്ടുകൾ അനുസരിച്ച് രാജസ്ഥാനിൽ നിന്നുള്ള ചൂട് കാറ്റാണ് ഡൽഹിയിലെ താപനില ഇത്രയധികം വര്‍ധിക്കുവാൻ കാരണം. കൂടാതെ, നേരത്തെയുള്ല ഉയർന്ന താപനിലയ്ക്കൊപ്പം ചൂടു കൂടിയ ഉഷ്ണക്കാറ്റ് കൂടി എത്തുന്നതോടെ താപനില വർധിക്കും. ഒഴിഞ്ഞ ഭൂമിയുള്ള തുറസ്സായ സ്ഥലങ്ങളിൽ, വർദ്ധിച്ച വികിരണം ഉണ്ട്. നേരിട്ടുള്ള സൂര്യപ്രകാശവും തണലിൻ്റെ അഭാവവും ഈ പ്രദേശങ്ങളെ അസാധാരണമായ ചൂടുള്ളതാക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കനത്ത ചൂടിൽ ഡല്‍ഹിയിൽ പുറത്തിറങ്ങുക എന്നത് വളരെ ബുദ്ധിമുട്ടാണ്. പലവിധ ആവശ്യങ്ങൾക്കായി ചൂടിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ധാരാളം വെള്ളം കുടിക്കുക- ശരീരത്തിൽ ആവശ്യത്തിന് ജലാംശം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക, കൃത്യമായി വെള്ളം കൂടിക്കുക. പുറത്തു പോകുമ്പോൾ കയ്യിൽ വെള്ളം കരുതുവാൻ ശ്രദ്ധിക്കുക.
അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക: വേനൽക്കാലത്ത് ഇറുകി കിടക്കുന്ന വസ്ത്രങ്ങൾ ഉപേക്ഷിക്കുക. പകരം അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, വസ്ത്രങ്ങൾ നിങ്ങളുടെ ശരീരം വേഗത്തിൽ തണുക്കാൻ അനുവദിക്കുന്നു. അതിനാൽ ചൂടുള്ള സാഹചര്യത്തിൽ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.

ചൂട് കൂടുതലുള്ള സമയങ്ങളിൽ പുറത്തിറങ്ങാതിരിക്കുക: ഉച്ചയ്ക്കും അതുപോലെ ചൂട് കൂടുതലുള്ള മറ്റ് സമയങ്ങളിലും വീടിനകത്തോ ഓഫീസിനുള്ളിലോ തന്നെ തുടരുവാൻ ശ്രമിക്കുക. കഴിവതും വെയിലേൽക്കാതിരിക്കുക. പുറത്തിറങ്ങുമ്പോൾ കയ്യിൽ കുട കരുതാൻ മറക്കരുത്. രാവിലെയോ വൈകുന്നേരമോ പുറത്തിറങ്ങുന്നതാണ് നല്ലത്. ഉച്ച സമയങ്ങളിൽ പുറത്തിറങ്ങുന്നത് തീർത്തും ഒഴിവാക്കുക.

തുറസ്സായ സ്ഥലത്ത് കാർ പാർക്ക് ചെയ്തിരിക്കരുത്: വെയിലത്തിറങ്ങാൻ മടിച്ച് ചിലപ്പോൾ ആളുകൾ തുറസ്സായ സ്ഥലങ്ങളിൽ വാഹനങ്ങങൾ പാർക്ക് ചെയ്ത് അതിനുള്ളിലിരിക്കും. തുറസ്സായ സ്ഥലത്ത് പാർക്ക് ചെയ്‌തിരിക്കുന്ന ഒരു കാർ വളരെ കൂടുതൽ അളവിൽ ചൂടാകാം, അത് അപകടമാണ്.

വെയിൽ കൊണ്ടതിനു ശേഷം ഏതെങ്കിലും തരത്തിലുള്ള ക്ഷീണമോ വയ്യായ്കയോ തോന്നുന്നുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോയി ഡോക്ടറെ കാണുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+