കനത്ത ചൂടിലൂടെയാണ് തലസ്ഥാന നഗരമായ ഡൽഹി കടന്നുപോകുന്നത്. ചുട്ടുപൊള്ളുന്ന ചൂടിൽ പുറത്തിറങ്ങുന്നതു പോലും ബുദ്ധിമുട്ടുള്ള സാഹചര്യമാണിപ്പോൾ. പകൽ മാത്രമല്ല, രാത്രിയിലും ചൂടാണ്. പകലിലെ ക്ഷീണം രാത്രിയിൽ തീരുമെന്നോര്‍ത്താൽ നടപ്പില്ല. ഇടയ്ക്ക് ചെറിയ മഴ പെയ്തു പോയെങ്കിലും ചൂടിന് യാതൊരു ശമനവുമില്ല. ഇത് കൂടാതെ സൂര്യാഘാതവും ചൂട് കാരണമുള്ള അസുഖങ്ങളുടെ കഷ്ടപ്പാടും കൂടി സഹിക്കണം.
അതേസമയം, തലസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നതിനാൽ, അടുത്ത രണ്ട് ദിവസത്തേക്ക് ചൂടിന്‍റെ കാര്യത്തിൽ അല്പം ശമനം പ്രതീക്ഷിക്കാം. എന്നാൽ ഈ ആശ്വാസം വളരെ കുറച്ചുമാത്രം നീണ്ടു നില്‍ക്കുന്നതാണ്. ജൂൺ 23 മുതൽ ഉഷ്ണതരംഗ സാഹചര്യങ്ങൾ തിരികെയെത്തിയേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ന് രാവിലെ ആകാശം മേഘാവൃതമായിരുന്നു. തുടർന്ന് ദില്ലി-എൻസിആറിൽ രാവിലെ 8 മണിയോടെ ചെറിയ മഴ പെയ്തു. 52 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റിനൊപ്പം ബുധനാഴ്ച രാത്രി ചെറിയരീതിയിൽ താപനില കുറഞ്ഞുവെങ്കിലും അതും അധികനേരം നീണ്ടുനിന്നില്ലെന്നാണ് റിപ്പോർട്ട്. മൺസൂൺ മഴ ആശ്വാസം പകരുമെന്ന് നിവാസികൾ പ്രതീക്ഷിക്കുമ്പോൾ, ഇടിമിന്നൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയേക്കാമെന്നും പ്രവചനമുണ്ട്.
ചൂടിനൊപ്പം തന്നെ ജലക്ഷാമവും ഡൽഹിയിൽ രൂക്ഷമായിരിക്കുകയാണ്. കുടിവെള്ളം കിട്ടാതെ ജലവിതരണ ടാങ്കുകൾക്കു പുറകേ ആളുകൾ പായുന്ന കാഴ്ച ഇവിടെ കാണാം.
താപനില 40 ഡിഗ്രിക്ക് മുകളിൽ
മേയ് 12 മുതൽ നഗരത്തിലെ താപനില 40 ഡിഗ്രിക്ക് മുകളിൽ മുകളിലായി തുടരുകയാണ്. ഈ 36 ദിവസങ്ങളിൽ 16 ദിവസം താപനില 45 ഡിഗ്രി സെൽഷ്യസിൽ എത്തുകയോ അതിലധികമോ എത്തുകയോ ചെയ്തതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകൾ പറയുന്നു. അതേസമയം ജൂൺ 18 ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്ഡ 14 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ രാത്രിയായിരുന്നു.ചൊവ്വാഴ്ച 35.2 ഡിഗ്രി സെൽഷ്യസ് നഗരത്തിൽ രേഖപ്പെടുത്തി.
അതേസമയം, ബുധനാഴ്ച, ഡൽഹിയിൽ കഴിഞ്ഞ 55 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂണിലെ താപനില രേഖപ്പെടുത്തി, 35.2 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഈ സീസണിൽ സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ 8 ഡിഗ്രിയാണ് താപനില വർധിച്ചത്. ഈ ദിവസത്തെ തലസ്ഥാനത്തെ ഏറ്റവും കൂടിയ താപനില 43.6 ഡിഗ്രി സെൽഷ്യസായി ഉയർന്നു, സാധാരണ ജൂൺ മാസത്തെ ശരാശരിയിൽ നിന്ന് 5 ഡിഗ്രി സെൽഷ്യസ് അധികമാണിത്. ഈ മാസം രേഖപ്പെടുത്തിയ ഉഷ്ണതരംഗങ്ങളുടെ എണ്ണവും കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ഡല്‍ഹി മഴ പ്രവചനം
ജൂൺ 1 മുതൽ -19 വരെ ഡൽഹിയിൽ 1.9 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടിയുടന്ന മഴയുടെ 94% കുറവ് ആണിത്. അതേസമയം, വരുംദിവസങ്ങളിൽ ഇന്ത്യയുടെ മധ്യഭാഗങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്. ഡൽഹി-എൻസിആറിൽ വെള്ളി, ശനി ദിവസങ്ങളിൽ മഴയോ ഇടിമിന്നലോ പൊടിക്കാറ്റിനോ ഉള്ള സാധ്യതയുണ്ടെന്നും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിൽ താപനില 2-3 ഡിഗ്രി സെൽഷ്യസ് കുറയുമെന്നും പ്രവചിച്ചിട്ടുണ്ട്.
ഹിമാചൽ പ്രദേശിൽ മൺസൂൺ ഒരാഴ്ചയോളം വൈകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് സാധാരണ മൺസൂൺ ഉണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ പത്തിലും മഴ ലഭിച്ചു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












