കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവപ്പെടുന്ന ചൂടിൽ നിന്നും ആശ്വാസം നല്കിയാണ് ഡൽഹിയില്‍ ഞായറാഴ്ച ദിവസം ആരംഭിച്ചത്. രാവിലെ ആരംഭിച്ച നേരിയ മഴ ദിവസങ്ങളായി നഗരത്തിൽ അനുഭവപ്പെട്ടിരുന്ന ചൂടിന് ശമനം നല്കുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം കേന്ദ്ര കാലവസ്ഥാ വകുപ്പിന്‍റെ പ്രവചനങ്ങൾ അനുസരിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നതിനാൽ വരും ദിവസങ്ങളിൽ ഡൽഹിക്ക് ചൂടിൽ കൂടുതൽ ആശ്വാസം പ്രതീക്ഷിക്കാം.
അടുത്ത മൂന്ന് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തലസ്ഥാനത്ത് ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ കാലാവസ്ഥാ പവചനം അനുസരിച്ച് ഡൽഹിയിൽ മേഘാവൃതമായ ആകാശവും , ഇടയ്ക്കിടെ ഇടിമിന്നലിനുള്ള സാധ്യതയുണ്ട്.
പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ഏറ്റവും കുറവ് 28 ഡിഗ്രി വരെയും അനുഭവപ്പെട്ടേക്കുമെന്നും കാലാവസ്ഥാ പ്രവചനം പറയുന്നു. വസന്ത് കുഞ്ച്, ഹൗസ് ഖാസ്, മാളവ്യ നഗർ,കൽക്കാജി, മെഹ്‌റൗളി, തുഗ്ലക്കാബാദ്, ഛത്തർപൂർ, ഇഗ്‌നോ, അയാനഗർ, ദേരമാണ്ഡി തുടങ്ങിയ പ്രദേശങ്ങളിൽ കാലാവസ്ഥാ മാറ്റം അനുഭവപ്പെട്ടേക്കാം.

തിങ്കളാഴ്ച പരമാവധി താപനില 34 ഡിഗ്രി സെൽഷ്യസിലേക്ക് കുറയുമെന്നാണ് ഐഎംഡിയുടെ പ്രവചനം. താരതമ്യേന ചൂട് കൂടുതൽ അനുഭവപ്പെട്ട ശനിയാഴ്ചയ്ക്ക് ശേഷമാണ് ഇപ്പോളിവിടെ മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. ശനിയാഴ്ച ഡൽഹിയിൽ രേഖപ്പെടുത്തിയ പരമാവധി താപനില 37.8 ഡിഗ്രി സെൽഷ്യസ് ആണ്, ഇത് സീസണൽ ശരാശരിയേക്കാൾ 2.9 ഡിഗ്രി കൂടുതലാണ്. പതിവിൽ നിന്നു വ്യത്യസ്തമായി ജൂലൈ മാസത്തിൽ ഡൽഹിയിൽ ലഭിച്ച മഴയുടെ അളവിലും കുറവുണ്ട്. ജൂലൈയിൽ ഇതുവരെ രേഖപ്പെടുത്തിയത് 79.8 മില്ലീമീറ്ററാണ്, ഇത് സാധാരണ ശരാശരിയായ 126.9 മില്ലീമീറ്ററിൽ നിന്ന് 37 ശതമാനത്തിന്‍റെ കുറവ് ആണ്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് വ്യാഴാഴ്‌ച രാത്രി ലഭിച്ച 4.3 മില്ലീമീറ്ററാണ് ഇവിടെ അവസാനമായി ലഭിച്ച പ്രധാന മഴയുടെ അളവ്. എന്നാൽ ജൂണിൽ 237 മില്ലീമീറ്റർ മഴ ഡൽഹിയിൽ ലഭിച്ചു. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനങ്ങൾ തെറ്റായ പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും കാലാവസ്ഥാ സംവിധാനത്തെ കുറിച്ച് ഡിപ്പാർട്ട്‌മെൻ്റ് ശുഭാപ്തിവിശ്വാസം പുലർത്തുന്നു.
ഡൽഹി ജൂലൈ 21-27 കാലാവസ്ഥാ പ്രവചനം
ന്യൂ ഡൽഹി റീജിയണൽ മിറ്റീരിയോളജിക്കൽ സെന്‍റർ പുറത്തിറക്കിയ കാലാവസ്ഥാ പ്രവചനം അനുസരിച്ച്
ജൂലൈ 21 ഞായറാഴ്ച ഡൽഹിയിൽ കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26.4 ഡിഗ്രി സെൽഷ്യും ആയിരിക്കും. പൊതുവേ മേഘാവൃതമായ ആകാശമായിരിക്കും. നേരിയ മഴയും ഇടിമിന്നലും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ജൂലൈ 22 തിങ്കളാഴ്ച ഡൽഹിയിൽ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യും ആയിരിക്കും. പൊതുവേ മേഘാവൃതമായ ആകാശമായിരിക്കും. നേരിയ മഴയും ഇടിമിന്നലും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ജൂലൈ 23 ചൊവ്വാഴ്ച ഡൽഹിയിൽ കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യും ആയിരിക്കും. പൊതുവേ മേഘാവൃതമായ ആകാശമായിരിക്കും. നേരിയ മഴയും ഇടിമിന്നലും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ജൂലൈ 24 ബുധനാഴ്ച ഡൽഹിയിൽ കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യും ആയിരിക്കും. പൊതുവേ മേഘാവൃതമായ ആകാശമായിരിക്കും. നേരിയ മഴയും ഇടിമിന്നലും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ജൂലൈ 25 വ്യാഴാഴ്ച ഡൽഹിയിൽ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യും ആയിരിക്കും. പൊതുവേ മേഘാവൃതമായ ആകാശമായിരിക്കും. നേരിയ മഴയും ഇടിമിന്നലും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ജൂലൈ 26 വെള്ളിയാഴ്ച ഡൽഹിയിൽ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യും ആയിരിക്കും. പൊതുവേ മേഘാവൃതമായ ആകാശമായിരിക്കും. നേരിയ മഴയും ഇടിമിന്നലും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ജൂലൈ 27 ശനിയാഴ്ച ഡൽഹിയിൽ കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യും ആയിരിക്കും. പൊതുവേ മേഘാവൃതമായ ആകാശമായിരിക്കും. നേരിയ മഴയും ഇടിമിന്നലും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












