സ്വാതന്ത്ര്യ ദിനം 2024: നീണ്ട പോരാട്ടങ്ങളുടെയും സമരങ്ങളുടെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തപ്പോൾ കണ്ട വിഭജിക്കപ്പെട്ട, തകർന്നു കിടക്കുന്ന ഒരിന്ത്യയല്ല ഇന്നുള്ളത്. ലോകത്തിലെ എണ്ണപ്പെട്ട സാമ്പത്തിക ശക്തികളിലൊന്നായി, ശാസ്ത്ര സാങ്കേതിക രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച രാജ്യമായി ഇക്കാലയളവിൽ ഇന്ത്യ മാറി. ലോകത്തിന്‍റെ ഏതുഭാഗത്തായാലും ഓരോ ഇന്ത്യക്കാരും ഏറ്റവും ആദരവോടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.
200 വർഷത്തോളം നീണ്ടുനിന്ന ബ്രിട്ടീഷ് അടിമത്വ ഭരണത്തില്‍ നിന്നും ജനാധിപത്യ പരമാധികാര രാഷ്ട്രമായി ഇന്ത്യ മാറി. ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാകയുയർത്തിയാണ് എല്ലാ വർഷവും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ത്രിവർണ്ണ പതാക ഉയർത്തിയും മധുരം കൈമാറിയും ഒക്കെ ആബാലവൃദ്ധജനങ്ങൾ ഈ ദിവസത്തെ അതിന്‍റെ പൂർണ്ണതയിൽ ആഘോഷിക്കുന്നു. രാജ്യത്തിന്‍റെ പൈതൃകത്തെയും സംസ്കാരത്തെയും ഒക്കെ പ്രകടിപ്പിക്കുന്ന ആഘോഷങ്ങളും സാംസ്കാരിക പരിപാടികളും ഒക്കെയാണ് ഈ ദിവസത്തിന്‍റെ ആകർഷണം.

സ്വാതന്ത്ര്യത്തിന്‍റെ തലേന്ന്
1947 ആഗസ്റ്റ് 14-ന് സ്വാതന്ത്ര്യദിനത്തിൻ്റെ തലേദിവസം രാത്രി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു "ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി" എന്ന ചരിത്രപരമായ പ്രസംഗം ഇന്നും ചരിത്രത്തിലെ ഏറ്റവും മനോഹരമായ പ്രസംഗങ്ങളിൽ ഒന്നാണ്.1947 ആഗസ്റ്റ് 14-ന്, 12-ാംമണിക്ക് തൊട്ടുമുമ്പ് പാർലമെൻ്റിൽ ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ ആണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പ്രസംഗങ്ങളിലൊയ ഇത് നെഹ്റു നടത്തിയത്. ശേഷം അന്ന് അർധരാത്രിയോടെ ഔദ്യോഗികമായി ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രമായ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറി. അർധരാത്രിയിൽ ലോകം ഉറങ്ങുമ്പോൾ ഇന്ത്യ ലോകം ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും എന്ന് അദ്ദേഹം ചരിത്രപ്രസംഗത്തിൽ പറഞ്ഞു.
1947 ഓഗസ്റ്റ് 15
1947 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ലാഹോരി ഗേറ്റിനു മുകളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യം നേടിയത് ആഘോഷിച്ചു എന്നാണ് ചരിത്രം.
എത്രാമത് സ്വാതന്ത്ര്യ ദിനമാണിത്?
ഓരോ സ്വാതന്ത്ര്യ ദിനത്തിലും ആളുകളെ ഏറ്റവും കൂടുതൽ സംശയത്തിലാക്കുന്ന കാര്യമാണ് എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നതെന്ന്. ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനമാണോ അതോ 78-ാം സ്വാതന്ത്ര്യ ദിനമാണോ ഇതെന്നതാണ് ആശങ്ക. എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് എന്നതിനൊപ്പം സ്വാതന്ത്ര്യത്തിന്റെ എത്രാം വാര്‍ഷികമാണ് എന്നതും ഒരു സംശയമാണ്. 2024 ൽ രാജ്യം അതിന്‍റെ 77-ാമത് അല്ലെങ്കിൽ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണോ എന്നതാണ് സംശയം.
ഈ വർഷം ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 77-ാം വാർഷികമായി കണക്കാക്കാം. കാരണം ഒന്നാം വാർഷികം എന്നത് യഥാർത്ഥ തീയതി മുതൽ ഒരു വർഷമായി അടയാളപ്പെടുത്തുന്നു, അതായത് 1948 ൽ ആണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ ഒന്നാം വാർഷികം ആഘോഷിച്ചത്. ഈ കണക്കിൽ 2024-ൽ 77-ാം സ്വാതന്ത്ര്യ ദിന വാർഷികം ആണ് വരുന്നത്.
അതേസമയം, 1947 ഓഗസ്റ്റ് 15 ന് ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അതിനാൽ 2024 ഓഗസ്റ്റ് 15 ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനം ആണ്. ചുരുക്കത്തിൽ 2024 ൽ ഇന്ത്യ അതിൻ്റെ 78-ാം സ്വാതന്ത്ര്യദിനവും 77-ാം സ്വാതന്ത്ര്യദിന വാർഷികവും ആഘോഷിക്കും
വികസിത് ഭാരത്
ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തിന്‍റെ പ്രമേയം 'വികസിത ഇന്ത്യ' എന്നതാണ്. നൂറാം വാർഷികമായ 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്വുമായി ചേർന്നുനിൽക്കുന്നതാണ് ഈ പ്രമേയം. കാഴ്ചപ്പാടുമായി യോജിച്ച് നിൽക്കുന്നതാണ് വിഷയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












