Search
  • Follow NativePlanet
Share
» »സ്വാതന്ത്ര്യത്തിനു മുൻപുള്ള ഇന്ത്യ ചിത്രങ്ങളിലൂടെ..മെട്രോയും വന്ദേഭാരതും വരുന്നതിനു മുന്നേയുള്ള കാലം

സ്വാതന്ത്ര്യത്തിനു മുൻപുള്ള ഇന്ത്യ ചിത്രങ്ങളിലൂടെ..മെട്രോയും വന്ദേഭാരതും വരുന്നതിനു മുന്നേയുള്ള കാലം

തിരക്കിട്ടോടുന്ന ആളുകൾ, ആകാശത്തോശം തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ, നിരത്തുകളിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ,യാത്രക്കാരെയും വഹിച്ച് ലക്ഷ്യസ്ഥാനത്തിലേക്ക് പോകുന്ന ട്രെയിനുകൾ.. കൃഷിയിടങ്ങൾ, ഫാക്ടറികൾ, കച്ചവസ്ഥാപനങ്ങൾ, ഓഫീസുകള്‌... തിരക്കില്ലാത്തതായി ഒന്നുമില്ല. ഒരു നഗരത്തിൽ ചെന്ന് ചുറ്റിക്കറങ്ങിയാൽ കാണാൻ സാധിക്കുന്ന ഏറ്റവും സാധാരണ കാഴ്ചകൾ. ഗ്രാമപ്രദേശങ്ങളിലും ഇത്രയുമില്ലെങ്കിലും സമാനമായ കാഴ്ചകളുണ്ട്. എന്നാല്‌ ഒരു പത്ത് വർഷം മുൻപത്തെ കാര്യമെടുത്താൽ ഇങ്ങനെയെ അല്ലായിരുന്നു നമ്മുടെ നാട്. ഒരു 20 വർഷം മുന്നേയാണെങ്കിലോ? കണ്ടാൽപോലും തിരിച്ചറിയില്ല.

അപ്പോൾ പിന്നെ സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നേയുള്ള നാട് കണ്ടാലോ? ഇങ്ങനെയായിരുന്നോ ഇവിടം എന്ന് അത്ഭുതപ്പെടുമെന്നത് തീര്‍ച്ച. രൂപത്തിലും വേഷങ്ങളിലും ഒരുപാട് വ്യത്യസ്തമായ മനുഷ്യരും കണ്ടാൽപോലും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള സ്ഥലങ്ങളും ഒക്കെ കാലത്തിന്‍റെ മാറ്റങ്ങളാണ്. ഇതാ ഇന്ത്യുടെ സ്വാതന്ത്ര്യത്തിന് മുൻപുള്ള ചില സ്ഥലങ്ങളും അന്നത്തെ സ്ഥിതിയും ഒക്കെ ചിത്രങ്ങളിലൂടെ പരിചയപ്പെട്ടാലോ..

kochi-port

1. കൊച്ചി തുറമുഖം

കേരളത്തിന്‍റെ വികസനങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കും ചുക്കാൻ പിടിച്ച ഇടങ്ങളിലൊന്നാണ് കൊച്ചി തുറമുഖം. 1663 മുതൽ 1795 വരെ,വൈദേശിക ഭരണത്തിൻകീഴിൽ, കുരുമുളക്, ഏലം, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ, കയർ, തേങ്ങ, ചെമ്പ് എന്നിവ കയറ്റി അയച്ചുകൊണ്ട് വളർന്നു വന്ന തുഖമുഖത്തിന് 660 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഭാരതത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നായ കൊച്ചി തുറമുഖം യഥാർത്ഥത്തിൽ വെള്ളപ്പൊക്കത്തിന്റെ ഫലമായി രൂപം കൊണ്ടതാണ്. മുസിരിസ് തുറമുഖം 1341 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് മണ്ണി നിറഞ്ഞു പോയതിന് ശേഷമാണ് കൊച്ചി തുറമുഖം വരുന്നത്.

2. എടക്കുളം റെയിൽവേ സ്റ്റേഷൻ

പണ്ടത്തെ റെയിൽവേ സ്റ്റേഷനുകളും തീവണ്ടികളും എങ്ങനെയായിരുന്നു എന്ന് ആലോചിട്ടിട്ടില്ലേ... ആവിതുപ്പി കിതച്ചെത്തുന്ന തീവണ്ടിയും ധൃതിയിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സഞ്ചാരികളും ഒക്കെയുള്ള ഒരു ചിത്രം മനസ്സിൽ വരുന്നില്ലേ. ഈ ചിത്രത്തിലുള്ളത് ഇന്ന് തിരുന്നാവായ റെയിൽവേ സ്റ്റേഷൻ എന്നറിയപ്പെടുന്ന എടക്കുളം റെയിൽവേ സ്റ്റേഷൻ ആണ്. 1900 കളിൽ എടുത്ത ചിത്രമാണിത്.

edakulam-railway-station

3. ബ്രിട്ടീഷുകാരെ ചുമക്കുന്ന സിക്കിം സ്ത്രീ

ഒരുപക്ഷേ, കഴിഞ്ഞ കാലഘട്ടത്തിലെ ഏറ്റവും കൗതുകമുണർത്തുന്ന ചിത്രങ്ങളിലൊന്നാണ് ബ്രിട്ടീഷുകാരെ ചുമക്കുന്ന സിക്കിം സ്ത്രീയുടേത്. കട്ടിയുള്ള കുട്ട തലവഴിയും തോൾ വഴിയും വലിച്ച് കെട്ടി അതിൽ ഒരു മനുഷ്യനെ ചുമന്ന് നടക്കുന്ന സ്ത്രീയുടെ ചിത്രമാണിത്. 1900 കളിൽ എടുത്ത ചിത്രമാണിത്.

sikkimese-woman-carrying-european-man

4. ഇന്ത്യയുടെ വിഭജനം

ചരിത്രത്തിലെ തന്നെ ഏറ്റവും വേദനിപ്പിക്കുന്ന സംഭവങ്ങളിലൊന്നാണ്
ഇന്ത്യയുടെ വിഭജനം. ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ, പഞ്ചാബ് എന്നീ പ്രവിശ്യകളിലാണ് വിഭജനം നടന്നത്. കൂടാതെ പൂർവ്വബംഗാൾ, പശ്ചിമബംഗാൾ എന്നിങ്ങനെ ബംഗാൾ വിഭജിക്കപ്പെടുകയും പൂർവ്വബംഗാൾ പാകിസ്താനോടും പശ്ചിമബംഗാൾ ഇന്ത്യയോടും ചേരുകയും ചെയ്തു. പതിനായിരക്കണക്കിന് ആളുകൾ ഇന്ത്യയിലേക്കും പുതുതായി രൂപം കൊണ്ട പാക്കിസ്ഥാനിലേക്കും തിരിച്ചും പോകാൻ ശ്രമിക്കുന്ന ചിത്രങ്ങൾ പറയും അക്കാലത്തെ സ്ഥിതി. ഏകദേശം ഒന്നേകാൽ കോടി ജനങ്ങൾക്ക് പലായനം ചെയ്യേണ്ടതായി വരുകയും നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തുവെന്നാണ് കണക്ക്, ഒരു ലക്ഷം മുതൽ പത്തുലക്ഷം പേർ വരെ മരിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്.

partition-of-india

5. ബ്രിട്ടീഷ് ഭരണകാലത്തെ ഡൽഹി

ബ്രിട്ടീഷ് ഭരണകാലത്തെ ഡൽഹിയുടെ ചിത്രം

6. മൈസൂർ കൊട്ടാരം

അംബ വിലാസ് പാലസ് എന്നറിയപ്പെടുന്ന മൈസൂർ കൊട്ടാം ഇന്ത്യയിലെ ഏറ്റവും മനോഹരമായ കൊട്ടരക്കാഴ്ചകളിലൊന്നാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കൊട്ടാരങ്ങളിലൊന്നായ ഇത് . മൈസൂരു ഭരിച്ചിരുന്ന വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു. 1897ലാണ് ഇന്നു നമ്മൾ കാണുന്ന മൈസൂർ കൊട്ടാരത്തിന്‍റെ നിർമ്മാണം ആരംഭിച്ചത്. ഇൻഡോ സാർസനിക് വാസ്കുവിദ്യയിൽ നിർമ്മാണം പൂർത്തിയാക്കിയ കൊട്ടാരത്തിന്റെ പ്രധാന പ്രവേശനകവാടം ആണ് ചിത്രത്തിൽ.

mysore-palace-gate

7. കെആർ മാർക്കറ്റ്

ബാംഗ്ലൂരിലെ കെആർ മാർക്കറ്റ് 1921-ലാണ് നിർമ്മിച്ചത്. കൊൽക്കത്തയിലെ സർ സ്റ്റുവർട്ട് ഹോഗ് മാർക്കറ്റിൻ്റെ (ഇപ്പോൾ കൊൽക്കത്തയിലെ ഒരു പുതിയ മാർക്കറ്റാണ്) വാസ്തുവിദ്യാ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഘടന നിർമ്മിച്ചത്. 1800-കളുടെ തുടക്കത്തിൽ സിദ്ദിക്കട്ടെ എന്നൊരു കല്യാണി തടാകം ഉണ്ടായിരുന്നു. 1850-കളുടെ അവസാനത്തിൽ, ഈ സ്ഥലം ഒരു തുറന്ന മൈതാനമായി മാറി, അത് ഉടൻ തന്നെ പഴം, പച്ചക്കറി കച്ചവടക്കാരുടെ താൽക്കാലിക സ്ഥാനമായി മാറുകയും ചെയ്തു.. ഒടുവിൽ, 1914-ൽ സിറ്റി മുനിസിപ്പൽ ബോഡി ഇവിടെ ഒരു മാർക്കറ്റ് നിർമ്മിക്കാൻ തീരുമാനിച്ചു.

8. രാജകീയ വിവാഹം

1900-ൽ മൈസൂർ കൊട്ടാരത്തിലെ ദർബാർ ഹാളിൽ നടന്ന രാജകീയ വിവാഹം. മഹാരാജ കൃഷ്ണരാജ വാദിയാറും അദ്ദേഹത്തിൻ്റെ വധു മഹാറാണി പ്രതാപ് ബായിയും മേലാപ്പിന് താഴെ ഇരിക്കുന്നു.

royal-wedding-

9. 1947 ഓഗസ്റ്റ് 15 ന് ചാന്ദിനി ചൗക്ക്

1947 ഓഗസ്റ്റ് 15-ന്, ഇന്ത്യയെ ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്ന് സ്വതന്ത്രമായി പ്രഖ്യാപിച്ച ദിവസം, ന്യൂഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൻ്റെ ഫോട്ടോ.

chandni-chowk-

10. ബാംഗ്ലൂരിലെ കൊമേഴ്‌സ്യൽ സ്ട്രീറ്റ്

1900-കളിൽ സി എച്ച് ഡോവ്ടൺ എടുത്ത ബാംഗ്ലൂരിലെ കൊമേഴ്‌സ്യൽ സ്ട്രീറ്റ് ഫോട്ടോഗ്രാഫുകൾ.

nsc rates

11. 1947-ലെ എൻഎസ്സി നിരക്കുകൾ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ അടുത്ത ദിവസം തന്നെ, നാഷണൽ സേവിംഗ്സ് സെൻട്രൽ ബ്യൂറോ (എൻഎസ്സിബി) ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റിന് 100 രൂപ മൂല്യമുള്ള പുതിയ പലിശ നിരക്കുകൾ പുറത്തിറക്കി. 5, 10, 50, 100, എന്നിങ്ങനെയാരുന്നു അത്. അന്നത്തെ ചട്ടം അനുസരിച്ച് 12 വർഷത്തിനുള്ളിൽ ഓരോ 10/- രൂപ സർട്ടിഫിക്കറ്റും പ്രതിവർഷം 3.5% നിരക്കിൽ 15/ രൂപാ മൂല്യമുള്ളതായി മാറും. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ, രണ്ടാം ലോക മഹായുദ്ധം മൂലമുണ്ടായ സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പ പ്രവണതകൾ ഉൾക്കൊള്ളുക, യുദ്ധത്തിന് ധനസമാഹരണം നടത്തുക, മിതവ്യയം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇന്ത്യാ ഗവൺമെന്‍റ് നാഷണൽ സേവിംഗ്സ് സെൻട്രൽ ബ്യൂറോ രൂപീകരിച്ചത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+