Search
  • Follow NativePlanet
Share
» »ഇന്ത്യൻ റെയിൽവേയുടെ മിഷൻ അമാനത്, ട്രെയിനിൽ നഷ്ടപ്പെട്ട സാധനങ്ങൾ വീട്ടിലെത്തിക്കും, സംഗതി സിംപിൾ

ഇന്ത്യൻ റെയിൽവേയുടെ മിഷൻ അമാനത്, ട്രെയിനിൽ നഷ്ടപ്പെട്ട സാധനങ്ങൾ വീട്ടിലെത്തിക്കും, സംഗതി സിംപിൾ

ട്രെയിൻ യാത്രകളിൽ പലരുടെയും പേടി സ്വപ്നമാണ് സാധനങ്ങൾ കാണാതാവുന്നത്. സീറ്റിൽ സാധനങ്ങൾ വെച്ചു മറന്നു പോകുന്നതോ, ഇറങ്ങുന്ന തിരക്കിൽ വിട്ടുപോകുന്നോ പോലുള്ള കാര്യങ്ങൾ പലർക്കും സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇനി അങ്ങനെയൊരു പേടി വേണ്ട. തീവണ്ടി യാത്രകൾക്കിടെ സാധനങ്ങൾ നഷ്ടപ്പെട്ടാൽ അത് തിരികെ റെയില്‍വേ വീട്ടിൽ കൊണ്ടുവന്നു തരും, ഇന്ത്യൻ റെയിൽവേയുടെ പുതിയ പദ്ധതിയായ 'മിഷൻ അമാനത്' ആണ് ഇതിനായി യാത്രക്കാരെ സഹായിക്കുന്നത്.

ട്രെയിൻ യാത്രയ്ക്കിടെ സാധനങ്ങൾ നഷ്ടമായാൽ അത് റിപ്പോർട്ട് ചെയ്യാനും കണ്ടെത്തി യാത്രക്കാർക്ക് അവരുടെ വീട്ടിലെത്തിക്കുവാനുമുള് റെയിൽവേയുടെ പദ്ധതിയാണിത്. . ഈ പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം വ്യക്തികൾക്ക് അവരുടെ നഷ്‍ടപ്പെട്ട വസ്‍തുക്കൾ എളുപ്പത്തിൽ റിപ്പോർട്ടു ചെയ്യാനും അവരുടെ വീടുകളിലേക്ക് തന്നെ ഇവ എത്തിക്കാനും സഹായിക്കുന്നു. ഓൺലൈൻ ആയി റിപ്പോർട്ട് ചെയ്യാം എന്നതിനാൽ മറ്റു ബുദ്ധിമുട്ടുകളില്ലാതെ നടപടി പൂർത്തിയാക്കുവാൻ റെയിൽവേ സഹായിക്കും.

Indian Railway Mission Amanat- Track And Get Back Lost Luggage

ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആക്‌സസ് ചെയ്യാവുന്ന ഈ സേവനത്തിൽ യാത്രക്കാർക്ക് അവരുടെ പരാതികൾ രേഖപ്പെടുത്താം. നിങ്ങൾ രജിസ്റ്റർ ചെയ്യുന്ന പരാതിക്ക് ഒരു ഐഡി ലഭിക്കും. ഇതുവെച്ച് തുടർന്നുള്ള അന്വേഷണങ്ങളും പുരോഗതിയും അറിയുവാനും സാധിക്കും. നിങ്ങള്‍ യാത്ര ചെയ്ത ട്രെയിൻ നമ്പർ
കോച്ച് നമ്പർ, യാത്രാ തീയതി,നഷ്‍ടപ്പെട്ട വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ മാത്രം നല്കിയാൽ മതി. കൂടാതെ, വ്യക്തികൾക്ക് നഷ്ടപ്പെട്ട വസ്തുക്കളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും അവ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും റെയിൽവേ അധികാരികളെ സഹായിക്കാനാകും.

വസ്തുക്കൾ വീണ്ടെടുക്കുന്നതിനുള്ള പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാർക്ക് സൗകര്യവും കാര്യക്ഷമതയും നൽകുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.

മിഷൻ അമാനത്- പരാതി രജിസ്റ്റര്‍ ചെയ്യാൻ

നഷ്ടപ്പെട്ട ലഗേജുകളുടെ വിവരങ്ങൾ https://wr.indianrailways.gov.in/ എന്ന വെബ് പോർട്ടലിൽ "മിഷൻ അമാനത് - ആർപിഎഫ്" എന്ന ലിങ്കിന് കീഴിൽ ഡിവിഷനുകളുടെ ടാബിൽ അപ്‌ലോഡ് ചെയ്യാം. യാത്രക്കാർക്ക് ട്രെയിൻ നമ്പർ, കോച്ച് നമ്പർ, യാത്രാ തീയതി തുടങ്ങിയ അവശ്യ വിശദാംശങ്ങൾ, നഷ്‌ടപ്പെട്ട ഇനത്തിൻറെ വിവരണം, നനഷ്ടപ്പെട്ട വസ്തുക്കളുടെ ചിത്രങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: indian railway train travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+