ഭൂമിയിലെ സ്വർഗ്ഗമെന്നാണ് കാശ്മീർ അറിയപ്പെടുന്നത്. ഇവിടെ വന്ന് കാശ്മീരിന്‍റെ കാഴ്ചകളൊക്കെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിൽ ഇതിലും മികച്ചൊരു വിശേഷണം ഈ നാടിനു നല്കാനാവില്ലെന്നു മനസ്സിലാകും. അതുകൊണ്ടുന്നെയാണ് ഏതു സീസസണിലും സഞ്ചാരികൾ ഇവിടേക്ക് ധൈര്യത്തിൽ ടിക്കറ്റ് എടുക്കുന്നത്. എന്തെങ്കിലുമൊക്കെ ഈ നഗരം തങ്ങൾക്കായി കരുതിവെച്ചിട്ടുണ്ടെന്ന ഉറപ്പ് കാശ്മീരിൽ എത്തുന്നവർക്കുണ്ട്.
ഇത്തവണയും സഞ്ചാരികൾ കാശ്മീരിലെത്തി. ആദ്യം പ്രതീക്ഷിച്ച പോല മഞ്ഞും തണുപ്പും ഇല്ലായിരുന്നുവെങ്കിലും പിന്നീട് കാശ്മീർ പഴയതിലും മിടുക്കിയായി. സഞ്ചാരികളുടെ എണ്ണത്തിലും ഇത്തവണ റെക്കോര്‍ഡുണ്ട്. ഇതുവരെ 12.5 ലക്ഷം സഞ്ചാരികളാണ് കാശ്മീര്‍ സന്ദർശിച്ചതെന്നാണ് കണക്കുകൾ പറയുന്നത്.

മെച്ചപ്പെട്ട കാലാവസ്ഥ, ഉത്തരേന്ത്യയിലെ വര്‍ധിച്ച ചൂട് എന്നിവ കൂടാതെ കശ്മീരിലെ ക്രമസമാധാനനില മെച്ചപ്പെട്ടതും കൂടുതൽ ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നു. ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട തുടങ്ങയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇത്തവണ കാശ്മീർ സന്ദർശിച്ചവരിൽ അധികവും. വരുമാനത്തിന്‍റെ കാര്യത്തിലും കാശ്മീർ ബഹുദൂരം മുന്നിലാണ്. വര്‍ഷം 8000 കോടി രൂപയാണ് ടൂറിസത്തിലൂടെ കശ്മീരിലെത്തുന്നത്
കാശ്മീരിൽ തിരക്ക്, ഹോട്ടലുകൾ കിട്ടാനില്ല
കാശ്മീരിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ശ്രീനഗർ, ഗുൽമാർഗ് എന്നിവിടങ്ങളില്‍ ജൂൺ പകുതി വരെ ഹോട്ടൽ മുറികൾ കിട്ടാനില്ല. അത്രയും നേരത്തെ തന്നെ ബുക്കിങ് ഇവിടെ പൂർത്തിയായി കഴിഞ്ഞു. സ്കയിങ് റിസോർട്ടുകൾക്കു പേരുകേട്ട ഗുൽമാർഗ്, പെഹൽഗാം, സോനമാർഗ് തുടങ്ങിയ സ്ഥലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടങ്ങളി്ൽ ജൂൺ അവസാനം വരെയാണ് ബുക്കിങ് പൂർണ്ണമായിട്ടുള്ളത്.
ഇനി മറ്റിടങ്ങൾ നോക്കാമെന്നു വെച്ചാലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേർന്നുള്ള ഹോം സ്റ്റേകളിലും ഹോട്ടലുകളിലും ബുക്കിങ് കഴിഞ്ഞിരിക്കുകയാണ്. കൂടാതെ കാശ്മീരിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ദാൽ തടാകത്തിലെ ഷിക്കാരയോ ഹൗസ് ബോട്ടുകളോ ബുക്കിങ്ങിന് കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇനി ജൂൺ 29 മുതൽ അമർനാഥ് തീർത്ഥാടനം ആരംഭിക്കുന്നതോടെ കാശ്മീരിതെ തിരക്ക് വലിയ രീതിയിൽ വർധിക്കും.
വിദേശസഞ്ചാരികളുടെ എണ്ണത്തിലും കാശ്മീര്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇവരുടെ എണ്ണവും റെക്കോർഡ് നമ്പറിലേക്ക് കുതിക്കുകയാണ്. ഇന്ത്യൻ സഞ്ചാരികൾ കനത്ത ചൂടിൽ നിന്നും രക്ഷപെടാനാണ് കാശ്മീർ അടക്കമുള്ള തണുപ്പുള്ള ഹിൽ സ്റ്റേഷനുകളെ സമ്മർ യാത്രകൾക്കായി തിരഞ്ഞെടുത്തത്. ര്‍ജിലിങ്, നൈനിറ്റാള്‍, ഷിംല തുടങ്ങിയ ഹിൽ സ്റ്റേഷനുകളിലും വലിയ തിരക്കാണ്. ആൾത്തിരക്ക് പോലും ഇവിടെ എത്തുന്നവർക്ക് മികച്ച വിനോദ സഞ്ചാരം പോലും സാധ്യമാകാത്ത അവസ്ഥയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












