Search
  • Follow NativePlanet
Share
» »കേരളത്തിന് നാലാം വന്ദേ ഭാരത് കോഴിക്കോട്- ഗോവാ റൂട്ടിൽ, കാത്തിരിപ്പ് നീളില്ല

കേരളത്തിന് നാലാം വന്ദേ ഭാരത് കോഴിക്കോട്- ഗോവാ റൂട്ടിൽ, കാത്തിരിപ്പ് നീളില്ല

ഏറെ കാത്തിരിപ്പുകൾക്കൊടുവിലാണ് കേരളത്തിന്‍റെ മൂന്നാം വന്ദേ ഭാരത് സർവീസ് ആയ ബെംഗളുരു കന്‍റോൺമെന്‍റ്- എറണാകുളം സർവീസ് യാഥാർത്ഥ്യമായത്. ജൂലൈ 31 ബുധനാഴ്ച മുതൽ എറണാകുളം- ബെംഗളുരു വന്ദേ ഭാരത് സർവീസ് ആരംഭിക്കും. ഇതിനു പിന്നാലെയാണ് യാത്രക്കാരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആഹ്ലാദത്തിലാക്കുന്ന നാലാം വന്ദേ ഭാരത് കേരളത്തിലേക്ക് എന്ന വാർത്ത സമയം മലയാളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിനോദസഞ്ചാരികളുടെ സ്വർഗ്ഗമായ ഗോവയിൽ നിന്ന് കേരളത്തിലേക്കാണ് വന്ദേ ഭാരത് സർവീസ് നടത്തുക. നിലവിൽ ഗോവയിലെ മഡ്ഗാവ് - കർണ്ണാടകയിലെ മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസാണ് കോഴിക്കോടിന് സർവീസ് നീട്ടുകയെന്നാണ് വിവരം. ഈ റൂട്ടിൽ പുതിയ പുതിയ സെമി ഹൈസ്പീഡ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ കേരള, കർണ്ണാടക , ഗോവ എന്നീ മൂന്നു സംസ്ഥാനങ്ങളിലേക്കുമുള്ള വിനോദ സഞ്ചാര സാധ്യതകളും വർധിക്കുകയാണ്.

Madgaon-Mangaluru Vande Bharat Extended To Kozhikode Soon

നിരവധി മലയാളികള്‍ വസിക്കുന്ന ഗോവ, കര്‍ണ്ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കേരളത്തിലേക്ക് വന്ദേ ഭാരത് വരുന്നത് ദീർഘൂര യാത്രക്കാർക്ക് വേഗത്തിൽ ട്രെയിനിൽ നാട്ടിലെത്തുന്നതിനും മടങ്ങുന്നതിനും സഹായിക്കും. ഗോവൻ മലയാളി സമൂഹത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് വന്ദേ ഭാരത് കേരളത്തിലേക്ക് നീട്ടുന്നതെന്നും സർവീസ് നീട്ടുന്നത് കേന്ദ്രത്തിന്‍റെ സജീവ പരിഗണനയിലാണെന്നും ആവശ്യത്തോട് തികച്ചും അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ചയില്‍ അറിയിച്ചെന്നും പി ടി ഉഷ എംപി പറഞ്ഞതായി സമയം മലയാളം റിപ്പോർട്ട് ചെയ്യുന്നു.

കോഴിക്കോട് റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് എംപി പിടി ഉഷ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ചതിനെ ുടർന്നാണ് ഇക്കാര്യത്തില‍് അനുകൂല നടപടി ഉണ്ടായത്. എംപിയുടെ ഭ്യർഥനപ്രകാരം ഷൊർണൂർ - കണ്ണൂർ സ്പെഷ്യൽ ട്രെയിനിന് പയ്യോളിയിൽ പുതുതായി സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

മംഗലാപുരം - മഡ്ഗാവ് റൂട്ടിൽ വന്ദേ ഭാരത് ആരംഭിച്ച സമയത്ത് തന്നെ ഈ സര്‍വീസ് കേരളത്തിന് കൂടി ഉപകാരപ്രദമാകുന്ന വിധത്തിൽ കോഴിക്കോടിന് നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും റെയിൽവേ അനുകൂലമായി പ്രതികരിച്ചിരുന്നില്ല.പിന്നീട് സർവീസിന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നതോടെയാണ് കേരളത്തിലേക്ക് നീട്ടാനുള്ള ആലോചന വീണ്ടും തുടങ്ങിയത്.

ഗോവയ്‌ക്കും കര്‍ണാടകയ്‌ക്കുമിടയിലെ റെയില്‍വേ കണക്ടിവിറ്റി ശക്തമാക്കാന്‍ മഡ്ഗാവ് - മംഗലാപുരം സെമി-ഹൈസ്പീഡ് ട്രെയിന്‍ വഴിയൊരുക്കിയിട്ടുണ്ട്. ഇത് കോഴിക്കോടേക്ക് എത്തുന്നതോടെ കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്ക് അതിവേഗത്തിൽ മംഗളൂരുവിലേക്ക് എത്തിച്ചേരാനും സാധിക്കും.

കേരളത്തിലെ വന്ദേ ഭാരത് സർവീസുകൾ

രുവനന്തപുരം - മംഗലാപുരം, കാസർകോട് തിരുവനന്തപുരം എന്നിങ്ങനെ രണ്ട് പ്രതിദിന വന്ദേ ഭാരത് സർവീസുകളും എറണാകുളം - ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് സ്പെഷ്യൽ സർവീസും ആണുള്ളത്. ജൂലൈ 31 നാണ് എറണാകുളം - ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് സ്പെഷ്യൽ സർവീസ് തുടങ്ങുന്നത്, മഡ്ഗാവ് - മംഗലാപുരം വന്ദേ ഭാരത് കോഴിക്കോടിന് നീട്ടിയാല് കേരളത്തിന്‍റെ നാലാം വന്ദേ ഭാരത് മാത്രമല്ല, കേരളത്തിന് പുറത്തേക്ക് സർവീസ് നടത്തുന്ന മൂന്നാമത്തെ വന്ദേ ഭാരത് കൂടിയാകും ഇത്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+