Search
  • Follow NativePlanet
Share
» »വമ്പന്‍ മാറ്റത്തിനൊരുങ്ങി ഗരീബ് രഥ്; യാത്രയ്ക്ക് ഇക്കോണമി എസി കോച്ചുകൾ,ബെർത്തുകളുടെ എണ്ണം കൂടും, സൗകര്യങ്ങളും

വമ്പന്‍ മാറ്റത്തിനൊരുങ്ങി ഗരീബ് രഥ്; യാത്രയ്ക്ക് ഇക്കോണമി എസി കോച്ചുകൾ,ബെർത്തുകളുടെ എണ്ണം കൂടും, സൗകര്യങ്ങളും

സാധാരണക്കാർക്ക് ഏറ്റവും മികച്ച ട്രെയിൻ യാത്ര നല്കാനായി ആരംഭിച്ച ഗരീബ് രഥ് ട്രെയിനുകൾ വൻ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. ഗരീബ് രഥിലെ എസി ചെയർ കാറിലും സെക്കൻഡ് എസി കോച്ചുകളിലും റിസർവേഷൻ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. കുറഞ്ഞ ചെലവിലുള്ള യാത്രകൾ ഇനി സാധ്യമാകില്ലേ എന്നോർത്ത് വിഷമിക്കേണ്ട. ചെയർ കാറിനും സെക്കൻഡ് എസി കോച്ചുകൾക്കും പകരമായി പുതിയ, ഇക്കോണമി എസി കോച്ചുകൾ ഗരീബ് രഥിൽ കൊണ്ടുവരാൻ ഒരുങ്ങുകയാണ് അധികൃതർ.

നിലവിൽ, 52 റൂട്ടുകളിലായി 26 ഗരീബ് രഥ് ട്രെയിനുകൾ രാജ്യത്തുടനീളം സർവീസ് നടത്തുന്നു. സാധാരണ എസി തേർഡ്, ചെയർ കാർ കോച്ചുകളേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ട്രെയിനിൽ എസി ക്ലാസില് മികച്ച യാത്ര നല്കുന്നതിനായാണ്
മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവിന്‍റെ കാലത്ത് ഈ ട്രെയിനുകൾ അവതരിപ്പിച്ചത്. 2006-ൽ ആരംഭിച്ച് 18 വർഷമായി സർവീസ് നടത്തുന്ന ഗരീബ് രഥ് കോച്ചുകൾ നവീകരിക്കുന്നതിന്‍റെ ഭാഗമായാണ് അടിമുടിയുള്ള ഈ മാറ്റങ്ങൾ.

2024 ഓഗസ്റ്റ് മുതൽ ഇന്ത്യൻ റെയിൽവേയുടെ തീരുമാനമനുസരിച്ച് എല്ലാ ഗരീബ് രഥ് ട്രെയിനുകളിലും പുതുതായി രൂപകൽപ്പന ചെയ്ത എസി ഇക്കോണമി കോച്ചുകൾ ഉണ്ടായിരിക്കും.എസി ഇക്കണോമി കോച്ചുകൾ ഉള്ള ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) റേക്കുകൾ ആയിരിക്കും ഇതിലുള്ളത്. ഇത് കൂടാതെ സീറ്റുകളുടെ എണ്ണത്തിലും സൗകര്യങ്ങളിലും നിരവധി മാറ്റങ്ങളും ഉണ്ട്.

പുതിയ എക്കണോമി എസി കോച്ചുകൾ വരുന്നതോടെ ഗരീബ് രഥിന്‍റെ ഓരോ കോച്ചിനും 81 ബെർത്തുകൾ ഉണ്ടായിരിക്കും. നേരത്തെ പഴയ 3-എസി കോച്ചിൽ 72 ബെർത്തുകൾ ആയിരുന്നു. ഗരീബ് രഥ് ട്രെയിനുകളിലെ യാത്രാനുഭവം മെച്ചപ്പെടുത്താനായി ഫയർ പ്രൂഫ് സാമഗ്രികൾ, ബോട്ടിൽ കണ്ടെയ്നറോകളോട് കൂടിയ മടക്കാവുന്ന സ്നാക്ക് ടേബിളുകൾ, ആധുനിക ടോയ്‌ലറ്റുകൾ, റീഡിംഗ് ലൈറ്റുകൾ, യുഎസ്ബി ചാർജിംഗ് പോയിന്‍റുകൾ എന്നിവയുൾപ്പെടെ മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ ഇതിലുണ്ടാവും. പുതുതായി നിർമ്മിച്ച കോച്ചുകളിൽ മധ്യ, മുകളിലെ ബർത്തുകൾക്കായി ക്ലൈംബിംഗ് ഗോവണികളും വ്യക്തിഗത എസി വെൻ്റുകളും, റീഡിംഗ് ലൈറ്റുകളും ഉണ്ടായിരിക്കും.

അതേസമയം, പുതിയ റേക്കുകളുള്ള ട്രെയിനുകൾ ഈ മാസം മുതൽ ചില റൂട്ടുകളിൽ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. എസി-3 ടിക്കറ്റിനേക്കാൾ വില കുറവാണെങ്കിലും, ഗരീബ് രഥ് സർവീസിനുള്ള എസി ഇക്കണോമി ക്ലാസ് നിരക്ക് എസി-3 നിരക്കിനേക്കാൾ എട്ട് മുതൽ പത്ത് ശതമാനം വരെ കുറവാണ്.

നിലവിൽ ഗരീബ് രഥ് ട്രെയിനിൽ തേർഡ് എസി, സെക്കൻഡ് എസി, ചെയർ കാറുകൾ എന്നിവയാണുള്ളത്. 20 എൽഎച്ച്ബി കോച്ചുകൾ, 18 തേർഡ് എസി ഇക്കോണമി കോച്ചുകൾ, രണ്ട് ജനറേറ്റർ മോട്ടോർ കാറുകൾ എന്നിവയാണ് പുതിയ റേക്കുകളിൽ ഉണ്ടായിരിക്കുക. പുതിയ റേക്കുകളിൽ ചെയർകാറുകൾ ഉണ്ടാകില്ല.

ഓഗസ്റ്റ് മുതൽ, ഗരീബ് രഥ് ട്രെയിനുകളിൽ തേർഡ് എസി കോച്ചുകൾ ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ മാത്രമേ യാത്രക്കാർക്ക് ലഭിക്കൂ. കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി, ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി, റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി എന്നിവിടങ്ങളിൽ ഈ പുതിയ ഇക്കോണമി എസി കോച്ചുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+