ഓണത്തിന് ഇനി ഒരു മാസത്തിന്‍റെ കാത്തിരിപ്പേയുള്ളൂ. നാട്ടിൽ ഓണം ആഘോഷക്കാനുള്ള തയ്യാറെടുപ്പിലാണ് മറുനാടൻ മലയാളികള്‍. എന്നാൽ ഇത്തവണയും നാട്ടിലേക്കുള്ള വരവ് പോക്കറ്റ് കാലിയാക്കുമെന്നാണ് കണക്ക്. 20 മുതൽ 25 ശതമാനം വരെ വർധനവാണ് രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് ഓണക്കാലത്ത് ഉണ്ടായിരിക്കുന്ന നിരക്ക് വർധനവ് എന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
ദീപാവലി യാത്രാ നിരക്കില്‍ പ്രധാന ആഭ്യന്തര റൂട്ടുകളിൽ പത്ത് മുതൽ 15 ശതമാനം വരെ നിരക്ക് വർധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പിടിഐക്ക് വേണ്ടിയുള്ള ട്രാവൽ പോർട്ടൽ ആയ ഇക്സിഗോ നടത്തിയ വിശകലനത്തിലാണ് വിവരം. . ഒക്‌ടോബർ 30 മുതൽ നവംബർ 5 വരെയുള്ള കാലയളവിൽ ഡൽഹി-ചെന്നൈ റൂട്ടിൽ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റിനുള്ള ശരാശരി വൺവേ ഇക്കണോമി ക്ലാസ് നിരക്ക് 25 ശതമാനം ഉയർന്ന് 7,618 രൂപ വരയെത്തിയെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം നവംബർ 10-16 കാലയളവിലെ യാത്രാനിരക്കുമായി താരതമ്യപ്പെടുത്തിയുള്ള റിപ്പോർട്ട് ആണിത്. ഇതനുസരിച്ച് മുംബൈ-ഹൈദരാബാദ് റൂട്ടിൽ 21 ശതമാനം ടിക്കറ്റ് നിരക്ക് കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ 5,162 രൂപയുണ്ടായിരുന്നത് 19 ശതമാനം ഉയർന്ന് 5,999 രൂപയും ഡൽഹി-ഗോവ, ഡൽഹി-അഹമ്മദാബാദ് റൂട്ടുകളിൽ 4,930 രൂപയുമാണ് ഇപ്പോഴുള്ളത്. മറ്റുചില റൂട്ടുകളിലാവട്ടെ, ഒരു ശതമാനം മുതൽ 16 ശതമാനം വരെ നിരക്ക് വർധനവ് ഉണ്ടായിട്ടുണ്ട്.
ദീപാവലി സീസണിലും ടിക്കറ്റ് നിരക്ക് വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിമാന ടിക്കറ്റ് നിരക്ക് ഉയർന്നെങ്കിലും ആവശ്യക്കാരുടെ എണ്ണത്തിന് കുറവൊന്നുമില്ല. പ്രധാനപ്പെട്ട ആഭ്യന്തര റൂട്ടുകളിലെല്ലാം നിരക്ക് വർധിച്ചിട്ടുണ്ട്. ഡെൽഹി-ചെന്നൈ, മുംബൈ-ബെംഗളൂരു, ഡൽഹി-ഹൈദരാബാദ് തുടങ്ങിയ റൂട്ടുകളിൽ ശരാശരി വൺവേ നിരക്ക് 4,000-5,000 രൂപ വരെയാണ്. ഇത് സീസണ് അടുക്കുമ്പോഴേയ്ക്കും പത്ത് മുതൽ 15 ശതമാനം വരെ ഉയരുമെന്നാണ കണക്കാക്കുന്നത്.
അതേ സമയം ചില റൂട്ടുകളിൽ നിരക്കിൽ കുറവും സംഭവിച്ചിട്ടുണ്ട്. മുംബൈ-അഹമ്മദാബാദ് വിമാനത്തിൻ്റെ ടിക്കറ്റ് നിരക്ക് 27 ശതമാനം കുറഞ്ഞ് 2,508 രൂപയായപ്പോൾ, മുംബൈ-ഉദയ്പൂർ വിമാനത്തിന് 25 ശതമാനം ഇടിഞ്ഞ് 4,890 രൂപയായി.
ബെംഗളൂരു-ഹൈദരാബാദ് വിമാനത്തിന് നിരക്ക് 23 ശതമാനം കുറഞ്ഞ് 3,383 രൂപയായും മുംബൈ-ജമ്മു വിമാനത്തിന് നിരക്ക് 21 ശതമാനം കുറഞ്ഞ് 7,826 രൂപയായെന്നുമാണ് കണക്കുകൾ പറയുന്നത്.
ഓണത്തിന് നിരക്ക് കൂടും
കഴിഞ്ഞ വര്‍ഷത്തെ ഓണം സീസൺ ആയ 2023 ഓഗസ്റ്റ് 20-29 കാലയളവിനെ അപേക്ഷിച്ച് ഈ വർഷത്തെ സെപ്റ്റംബർ 6-15 കാലയളവിൽ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളുടെ ശരാശരി വൺ-വേ നിരക്കും ഉയർന്നിട്ടുണ്ട്. ഹൈദരാബാദ്-തിരുവനന്തപുരം വിമാനത്തിന്‍റെ നിരക്ക് 30 ശതമാനം വർധിച്ച് 4,102 രൂപയും മുംബൈ-കോഴിക്കോട് വിമാനത്തിന് 4,448 രൂപയും ഉയർന്നിട്ടുണ്ട്.
കൂടാതെ, സെപ്റ്റംബർ രണ്ടാം വാരത്തിൽ കേരളത്തിലേക്കുള്ള വിമാന ബുക്കിംഗുകളും യാത്രയ്ക്കുള്ള തിരയലുകളും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായതായും കണക്കുകൾ പറയുന്നു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള ശരാശരി വിമാന നിരക്ക് 20-25 ആയി ഉയർന്നു. യാത്രാ ആവശ്യകത ഇനിയും വര്ധിക്കുമെന്നതിനാൽ ടിക്കറ്റ് നിരക്കിലും അതുണ്ടായേക്കുമെന്നാണ് കരുതുന്നത്.
അതേസമയം റെയിൽവേ ഇനിയുംസ്പെഷ്യൽ ട്രെയിനുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













