മലയാളികൾ എവിടെയുണ്ടോ അവിടെ ഓണമുണ്ട്.. ഓണമുണ്ടെങ്കിൽ ഓണസദ്യയും ഉണ്ട്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും എപ്പോഴത്തെയും പോലെ വിപുലമായ ഓണാഘോഷങ്ങളാണ് ഇത്തവണയും ഉള്ളത്. സമാജങ്ങളുടെ നേതൃത്വത്തിലുള്ള ഓണാഘോഷങ്ങൾ മാത്രമല്ല, വിവിധ സംഘടനകകൾ, മലയാളി കൂട്ടായ്മകൾ എന്നിവരെല്ലാം വലിയ രീതിയിൽ തന്നെ ഓണം കൊണ്ടാടും.
ഓണത്തിന് നാട്ടിൽ പോകാൻ കഴിയാതെ, ഡൽഹിയിൽ ഓണം ആഘോഷിക്കുന്നവർക്കായി ഹോട്ടലുകളും റസ്റ്റോറന്‍റുകളും ഓണസദ്യ ഒരുക്കുന്നു. രുചിയുടെയും വിഭവങ്ങളുടെയും കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെ, തനിനാടൻ രുചിയിൽ അവിയലും സാമ്പാറും കൂട്ടുകറിയും പായസങ്ങളും ഒക്കെയുള്ള ഗംഭീര സദ്യ തന്നെയാണ് ഡൽഹിയിലും ഉള്ളത്. ഇതാ കേരളാ ഓണസദ്യ വിളമ്പുന്ന ഡൽഹിയിലെ പ്രധാന ഹോട്ടലുകളും റസ്റ്റോറന്‍റുകളും അറിയാം.

കഫേ ലോട്ട
അത്തം മുതൽ തന്നെ ഓണസദ്യ വിളമ്പിത്തുടങ്ങിയ ഇടമാണ് കഫെ ലോട്ടെ. പ്രഗതി മൈതാനിൽ ഭൈറോൺ മാർഗ് നാഷണൽ ക്രാഫ്റ്റ് മ്യൂസിയത്തിന് സമീപം സ്ഥിതി ചെയ്യുന്ന കഫെ ലോട്ടെയിൽ ഉപ്പേരിയും ഇഞ്ചിക്കറിയും പച്ചടിയും എരിശേരിയും പായസവും ഉൾപ്പെടെയുള്ള സദ്യയാണ് വിളമ്പുന്നത്. സെപ്റ്റംബപർ 5 മുൽ 15 വരെ ഉച്ചയ്ക്കും വൈകിട്ടും ഓണസദ്യ ലഭിക്കും.
ദക്ഷിണ്‍, ഷെറാട്ടോൺ
ഡൽഹിയിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യന്‍ ഹോട്ടലുകളിലൊന്നായ ദക്ഷിണില് ഓണസദ്യ സെപ്റ്റംബർ 6 മുതൽ 15 വരെ തിയതികളിൽ ഉണ്ട്. പരമ്പരാഗത രീതിയിൽ ഉള്ള ഓണസദ്യാണ് ദക്ഷിണിൽ വിളമ്പുന്നത്. പുഷ്പ് വിഹാര്‍ സെക്ടർ ആറിൽ സാകേത് ഡിസ്ട്രിക്റ്റ് സെന്‍ററിലാണ് ദക്ഷിൺ സ്ഥിതി ചെയ്യുന്നത്. ഉച്ചയ്ക്ക്12.30 മുതൽ 2.45 വരെയും രാത്രി 7.00 മുതൽ 11.45 വരെയും സദ്യ ലഭിക്കും.
സാമ്പാർ
ഗുരുഗ്രാം സെക്ടർ 24 ഡിഎൽഎഫ് ഫേസ് ത്രീയിൽ ആംബിയൻ മാളിൽ സ്ഥിതി ചെയ്യുന്ന സാമ്പാര്‍ ദക്ഷിണേന്ത്യൻ രുചികൾക്കാണ് പ്രസിദ്ധം. സെപ്റ്റംബർ 14 മുതൽ 16 വരെ ഇവിടെ ഓണസദ്യ വിളമ്പും. പരമ്പരാഗത വിഭവങ്ങളെല്ലാം ഉൾപ്പെടുത്തി തനി നടൻ രീതിയിൽ ഇലയിട്ടുള്ള ഓണസദ്യയാണ് ഇവിടെ ഒരുക്കുന്നത്. ഉച്ചയ്ക്കും രാത്രിയിലുമാണ് സാമ്പാറിലെ ഓണസദ്യ.
റൂട്ട്സ്
ഗുരുഗ്രാമിൽ സ്ഥിതി ചെയ്യുന്ന റൂട്ട്സും മലയാളികൾക്കായി ഓണസദ്യ വിളമ്പുന്നു. തീർത്തും ഓർഗാനിക് ആയുള്ള ഓണസദ്യയാണ് റൂട്സിന്‍റെ പ്രത്യേകത. സെപ്റ്റംബർ 5 മുതൽ 15 വരെ ഇവിടെ ഓണസദ്യ ലഭിക്കും. ഹരിയാന സെക്ടർ 29 ൽ ഗാന്ധി പാർക്കിൽ ലെയ്ഷർ വാലി റോഡിലാണ് റൂട്ട്സ് സ്ഥിതി ചെയ്യുന്നത്.
മൺസൂൺ ബൈ കഫെ ലോട്ടെ
ഓണസദ്യ ഡൽഹിയിൽ കഴിക്കാന്‍ പറ്റിയ മറ്റൊരു ഇടമാണ്
മൺസൂൺ ബൈ കഫെ ലോട്ടെ. ഒരുപാട് വിഭവങ്ങളോടെയാണ് ഇവിടെ ഓണസദ്യ ഒരുക്കുന്നത്. സെപ്റ്റംബർ 5 മുതൽ 15 വരെ മൺസൂൺ ബൈ കഫെ ലോട്ടെയില്‍ ഓണസദ്യ ലഭിക്കും. ന്യൂ ഡല്‍ഹി എയ്റോ സിറ്റി വേൾഡ് മാർക്ക് 1 R4 ലാണ് മൺസൂൺ ബൈ കഫെ ലോട്ടെ സ്ഥിതി ചെയ്യുന്നത്.
ഫോർ പോയിന്‍റ്സ് ബൈ ഷെറാട്ടോൺ
സെപ്റ്റംബർ 12 മുതൽ 15 വരെ ഫോർ പോയിന്‍റ്സ് ബൈ ഷെറാട്ടോൺണിൽ ഓണസദ്യ വിളമ്പും, വാഴയിലയിൽ 20 പരമ്പരാഗത കേരളീ വിഭവങ്ങളാണ് സദ്യയിൽ ലഭിക്കുക, സെപ്റ്റംബർ 12 മുതൽ 15 വരെ മഫോർ പോയിന്‍റ്സ് ബൈ ഷെറാട്ടോണിൽ ഓണസദ്യ ലഭിക്കും. ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെയും വൈകിട്ട് 7.30 മുതൽ രാത്രി 10.30 വരെയുമാണ് സദ്യ വിളമ്പുന്ന സമയം. 1499 രൂപാ മുതലാണ് സദ്യ നിരക്ക്.
മലബാർ കോസ്റ്റ് ബൈ അപ്പം ഹൗസ്
മലബാർ കോസ്റ്റിന്‍റെ നോയ്ഡയിലെയും ഗുരുഗ്രാമിലെയും ശാഖകളിൽ ഓണസദ്യ സെപ്റ്റംബർ 12 മുതൽ 17 വരെ ലഭ്യമാണ്. മലബാർ കോസ്റ്റ് നോയിഡ- ബ്ലോക്ക് ബി, ഇൻഡസ്ട്രിയൽ ഏരിയ, സെക്ടർ 62, നോയിഡ,
മലബാർ കോസ്റ്റ് ഗുരുഗ്രാം- R3202, രണ്ടാം നില, IFC, M3M, സെൻ്റ് സേവ്യേഴ്സ് ഹൈസ്കൂളിന് മുന്നിൽ, ബാദ്ഷാപൂർ, സെക്ടർ 66, ഗുരുഗ്രാം എന്നിങ്ങനെയാണ് വിലാസം.
പത്മനാഭം
രാജേന്ദ്ര പ്ലേസിലെ പദ്മനാഭം റെസ്റ്റോറന്‍റിൽ സെപ്റ്റംബർ 12 മുതൽ 17 വരെ ഓണസദ്യ വിളമ്പും. ഫോൺ- 8882900900, 8882500500, 8882600600
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












