Search
  • Follow NativePlanet
Share
» »അൽഉല, റിയാദ്, ചെങ്കടൽ.. സൗദിയുടെ വിസ്മയ ലോകത്തേയ്ക്ക് പോകാം... ഇന്ത്യക്കാര്‍ക്ക് പുതിയ സൗദി വിസകൾ

അൽഉല, റിയാദ്, ചെങ്കടൽ.. സൗദിയുടെ വിസ്മയ ലോകത്തേയ്ക്ക് പോകാം... ഇന്ത്യക്കാര്‍ക്ക് പുതിയ സൗദി വിസകൾ

ഇന്ത്യൻ വിനോദസഞ്ചാരികൾക്കും അന്താരാഷ്ട്ര യാത്രക്കാർക്കും ഇത് നല്ല കാലമാണ്. വിസാ രഹിത യാത്രകളും സ്റ്റോപ്പ് ഓവർ വിസയും ഒന്നിലധികം തവണ പ്രവേശനം അനുവദിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസയും ഒക്കെയായി ലോക രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഒരുപാട് അവസരങ്ങൾ ഇപ്പോഴുണ്ട്. ഈ പട്ടികയിലേക്ക് ഇപ്പോൾ വന്നിരിക്കുന്നത് സൗദി അറേബ്യയാണ്. സൗദിയിലെ വൈവിധ്യമാർന്ന കാഴ്ചകളിലേക്കും സ്ഥലങ്ങളിലേക്കുെ ഇന്ത്യക്കാർക്ക് നിരവധി ടൂറിസ്റ്റ് വിസ ഓപ്ഷനുകൾ ലഭ്യമാക്കിയാണ് രാജ്യം ക്ഷണിക്കുന്നത്.

സ്റ്റോപ്പ്ഓവർ വിസ, ഇവിസ സേവനങ്ങൾ, വിസ-ഓൺ-അറൈവൽ തുടങ്ങിയവയിലൂടെ സൗദിയുടെ പകരം വയ്ക്കാനാവില്ലാത്ത കാഴ്ചകളിലേക്ക് സന്ദർശകർക്ക് കടന്നുചെല്ലാം. റിയാദ്, ജിദ്ദ, അൽഉല എന്നിങ്ങനെ നീണ്ട ലിസ്റ്റ് തന്നെയുണ്ട് സൗദിയുടെ കാഴ്ചകളിൽ. എല്ലാ തരത്തിലുള്ള സഞ്ചാരികളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തിലാണ് മാർഗ്ഗനിർദ്ദേശങ്ങളും വിസ ഓപ്ഷനുകളും രാജ്യം നല്കിയിരിക്കുന്നത്. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യൻ യാത്രക്കാര്‍ക്കായി പുതിയ കാറ്റഗറി വിസകൾ സൗദി അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് ഈ വിസകൾ ലഭിക്കുക.

സൗദി സ്റ്റോപ്പ് ഓവർ വിസ

ഇന്ത്യക്കാർക്ക് ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ പറ്റിയ ഒന്നാണ് സൗദിയുടെ സ്റ്റോപ്പ് ഓവർ വിസ. 2024 മാർച്ച് മുതൽ ആണ് ഇന്ത്യക്കാർക്ക് സൗദി സ്റ്റോപ്പ് ഓവർ വിസ അനുവദിച്ച് തുടങ്ങിയത്. 96 മണിക്കൂർ കാലാവധിയുള്ള ഈ സ്റ്റോപ് ഓവര്‍ വിസ സൗദി എയര്‍ലൈൻസ് വെബ്സൈറ്റിൽ നിന്ന് നാമമാത്രമായ നിരക്കിൽ ലഭിക്കും. യാത്രയുടെ 96 ദിവസം മുമ്പ് തന്നെ ഇത് ബുക്ക് ചെയ്യാം. അഡ്മിനിസ്ട്രേഷൻ, ഇൻഷുറൻസ് സേവനങ്ങൾ എന്നിവയ്ക്കായി നാമമാത്രമായ ഫീസ് മാത്രമേ ഇതിന് ഈടാക്കുകയുള്ളൂ.

ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാന ചടങ്ങുകളായഉംറ ചെയ്യാനും പ്രവാചകൻ്റെ പള്ളി സന്ദര്‍ശിക്കുന്നതിനും വിനോദ സഞ്ചാര പരിപാടികൾ ആസ്വദിക്കുന്നതിനുമായി ഇത്വഴി സൗദിയിലെത്താം.

സൗദി ഇ വിസ

തിരഞ്ഞെടുത്ത രാജ്യങ്ങളിലെ റസിഡൻസി വിസ . ബിസിനസ് വിള ഉള്ളവർക്ക് ആണ് സൗദി ഇ-വിസ നല്കുന്നത്. യുഎസ്എ, യുകെ എന്നിവിടങ്ങളിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും ഷെൻഗെൻ രാജ്യങ്ങളിൽ നിന്നോ സാധുതയുള്ള ടൂറിസ്റ്റ് അല്ലെങ്കിൽ ബിസിനസ് വിസ ഉള്ളവർക്ക് സൗദിയുടെ ഇ വിസയ്ക്കായി അപേക്ഷിക്കാം. ഈ പറഞ്ഞ ഏതെങ്കിലും തരത്തിലുള്ള വിസയുള്ള ഇന്ത്യക്കാർക്ക് പ്രവേശനത്തിന്‍റെ സ്റ്റാമ്പ് ചെയ്ത തെളിവ് സഹിതം അപേക്ഷിച്ചാൽ ഇ വിസ ലഭിക്കും, യുഎസ്എ, യുകെ, ഷെൻഗൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പെര്‍മനന്‍റ് റസിഡൻസി, അല്ലെങ്കിൽ ഏതെങ്കിലും ജിസിസി അഥവാ ഗൾഫ് കോര്‍പ്പറേഷൻ കൗൺസിലിൽ ഉൾപ്പെട്ട രാജ്യത്തെ സാധുതയുള്ള റസിഡൻസ് വിസ കയ്യിലുള്ള വ്യക്തികളും ഇ-വിസ നേടാൻ അര്‍ഹരാണ്.

അതേസമയം ജിസി സി രാജ്യങ്ങളിലെ റസിഡൻസ് വിസ ഉപയോഗിച്ച് സൗദി ഇ-വിസയ്ക്ക് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യം സൗദി അറേബ്യയിലേക്ക് എൻട്രി ചെയ്യുന്ന ദിവസം മുതൽ ഏറ്റവും ചുരുങ്ങിയത് മൂന്നു മാസത്തെ കാലാവധിയെങ്കിലും ഇവരുടെ ജിസിസി റസിഡൻസ് വിസക്ക് ഉണ്ടായിരിക്കണം. ഔദ്യോഗിക പോർട്ടൽ വഴി പുറപ്പെടുന്നതിന് മുമ്പ് ഇവിസ ലഭിക്കും.

സൗദി വിസ ഓൺ അറൈവൽ

യുഎസ്, യുകെ, അല്ലെങ്കിൽ ഷെങ്കൻ രാജ്യങ്ങളിൽ നിന്നുള്ള സാധുവായ ടൂറിസ്റ്റ് അല്ലെങ്കിൽ ബിസിനസ് വിസയുടെ സമാന മാനദണ്ഡങ്ങൾ പാലിക്കുന്ന യാത്രക്കാർക്ക് എൻട്രി സ്റ്റാമ്പുകൾ ഉപയോഗിച്ച് സൗദി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും വിസ ലഭിക്കും. ഈ രാജ്യങ്ങളിൽ സ്ഥിരതാമസമുള്ളവർക്ക് സെൽഫ് സർവീസ് കിയോസ്‌കുകളിലോ സൗദി വിമാനത്താവളങ്ങളിലെ പാസ്‌പോർട്ട് കൺട്രോൾ ഓഫീസുകളിലോ അപേക്ഷിക്കാം.

എന്നാൽ ഈ മാനദണ്ഡങ്ങൾക്ക് കീഴിൽ വിസ ലഭിക്കാത്തവർക്ക് ഇന്ത്യയിലുടനീളമുള്ള തഷീർ കേന്ദ്രങ്ങൾ വഴി വിസയ്ക്ക് അപേക്ഷിക്കാം. ഡോക്യുമെൻ്റ് തയ്യാറാക്കൽ, അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗ്, അപേക്ഷ സമർപ്പിക്കൽ, ബയോമെട്രിക് എൻറോൾമെൻ്റ്, പാസ്പോർട്ട് ശേഖരണം എന്നിവ ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലെ സൗദി വിസ ഫെസിലിറ്റേഷൻ സെന്‍ററുകൾ

ഇന്ത്യയിലാകെ 10 സൗദി വിസ ഫെസിലിറ്റേഷൻ സെന്‍ററുകൾ ആണുള്ളത്. കേരളത്തിൽ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലാണ് ഇതുള്ളത്. . മുംബൈ, ന്യൂഡൽഹി, ഹൈദരാബാദ്, അഹമ്മാബാദ്, ബെംഗളുരു, ലക്നൗ, കൊൽക്കത്ത, എന്നിവിടങ്ങളിലാണ് മറ്റു സെന്‍ററുകൾ ഉള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: saudi arabia visa travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+