Search
  • Follow NativePlanet
Share
» »ചെന്നൈ -ഡൽഹി യാത്രയ്ക്ക് തമിഴ്നാട് എക്സ്പ്രസ്; സംസ്ഥാനത്തിന്‍റെ പേരിലുള്ള ആദ്യ ട്രെയിൻ, 48 വര്‍ഷ സർവീസ്

ചെന്നൈ -ഡൽഹി യാത്രയ്ക്ക് തമിഴ്നാട് എക്സ്പ്രസ്; സംസ്ഥാനത്തിന്‍റെ പേരിലുള്ള ആദ്യ ട്രെയിൻ, 48 വര്‍ഷ സർവീസ്

നമ്മുടെ യാത്രകളിൽ ട്രെയിനുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. രാജ്യത്തിന്‍റെ ഏതു ഭാഗത്തേയ്ക്കും ഏറ്റവും കുറഞ്ഞ ചെലവിൽ എത്തിച്ചേരാം എന്നതാണ് ട്രെയിൻ യാത്രകളുടെ പ്രത്യേകത. നേരിട്ട് ട്രെയിനുകൾ ഇല്ലെങ്കിൽപ്പോലും കണക്ഷൻ ട്രെയിനുകൾ വഴി നമുക്ക് എവിടെയും എത്താം. രാജ്യത്തെ വിവിധ ട്രെയിനുകളെക്കുറിച്ച് നിങ്ങളെ പരിചയപ്പെടുത്തുന്ന മലയാളം നേറ്റീവ് പ്ലാനറ്റ് ഇന്ന് പരിചയപ്പെടുത്തുന്നത് തമിഴ്നാട് എക്സ്പ്രസ് ട്രെയിൻ ആണ്. തമിഴ്നാട്ടിൽ നിന്ന് ഏറ്റവും വേഗത്തിൽ ഡല്‍ഹിയിലേക്ക് സഞ്ചരിക്കുന്ന ഈ ട്രെയിനിന് പ്രത്യേകതകൾ ഒരുപാടുണ്ട്.

രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്തിന്‍റെ പേരിൽ ഇറങ്ങിയ ട്രെയിൻ ആണ് തമിഴ്നാട് എക്സ്പ്രസ്. 1976 മുതൽ സർവീസ് ആരംഭിച്ച ഈ ട്രെയിൻ ഇന്ന് മികച്ച സർവീസിന്‍റെ 48 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. മെട്രോ നഗരമായ ചെന്നെയേയും രാജ്യതലസ്ഥാനമായ ഡൽഹിയെയും തമ്മിൽ ബന്ധിപ്പിച്ച് ജൈത്രയാത്ര തുടരുന്ന തമിഴ്നാട് എക്സ്പ്രസിനെക്കുറിച്ച് വിശദമായി അറിയാം.

തമിഴ്നാട് എക്സ്പ്രസ് 12621 / 12622

എല്ലാ ദിവസവും ചെന്നൈയ്ക്കും ഡല്‍ഹിക്കും ഇടയിൽ സർവീസ് നടത്തുന്ന ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നാണ് ട്രെയിൻ നമ്പർ 12621 / 12622 തമിഴ്നാട് എക്സ്പ്രസ്. ന്യൂഡൽഹിക്കും ചെന്നൈയ്ക്കും ഇടയിൽ 33 മണിക്കൂറിനുള്ളിൽ ഓടുന്ന ഏറ്റവും വേഗതയേറിയ നോൺ എസി ട്രെയിൻ എന്ന പ്രത്യേകതയും ഇതിനുണ്ട്. കുറഞ്ഞ സ്റ്റോപ്പും കൂടിയ വേഗതയുമാണ് ഇതിനുള്ളത്. അതിനാൽ ഇതേ റൂട്ടിലെ മറ്റു ട്രെയിനുകളേക്കാൾ വേഗതയിൽ ഇത് ലക്ഷ്യസ്ഥാനത്ത് എത്തുന്നു.

ചെന്നൈ- ഡൽഹി തമിഴ്നാട് എക്സ്പ്രസ് 12621

എല്ലാ ദിവസവും രാത്രി 10.00 മണിക്ക് എംജിആർ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12621 ചെന്നൈ- ഡൽഹി തമിഴ്നാട് എക്സ്പ്രസ് 32 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്കൊടുവിൽ മൂന്നാം ദിവസം രാവിലെ 6.30ന് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തും. ഇതിനിടയിൽ ആകെ 11 സ്റ്റോപ്പുകളാണുള്ളത്. ചെന്നൈ- ഡൽഹി റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ കൂടിയാണ് തമിഴ്നാട് എക്സ്പ്രസ്.

സ്ലീപ്പർ, തേഡ് എസി എക്കോണമി, എസി ത്രീ ടയർ, എസി ടൂ ടയർ, എസി ഫസ്റ്റ് ക്ലാസ് എന്നീ കോച്ചുകൾ ഇതിലുണ്ട്.
ചെന്നൈ- ഡൽഹി യാത്രയ്ക്ക് സ്ലീപ്പറിൽ 820 രൂപ, എസി ത്രീ എക്കോണമിയിൽ 2030 രൂപ, എസി ത്രീ ടയറിൽ 2140 രൂപ, എസി ടൂ ടയറിൽ 3100 രൂപ, എസി ഫസ്റ്റ് ക്ലാസിൽ 5285 രൂപ എന്നിങ്ങനെയാണ് നിരക്ക്.

എംജിആർ ചെന്നൈ സെന്‍ട്രൽ - 22:00
വിജയവാഡ - 03:55
ഖമ്മം - 05:24
വാറങ്കൽ - 06:50
ബൽഹർഷാ - 10:30
നാഗ്പൂർ - 13:45
ഇറ്റാർസി ജംങ്ഷൻ- 18:30
ഭോപ്പാൽ ജംങ്ഷൻ- - 20:10
വി ലക്ഷ്മീബായി ജെഎസ് - 00:26
ഗ്വാലിയർ - 01:32
അഗ്ര കാന്റൺമെൻറ്റ് - 03:05
ഹസ്രത് നിസാമുദ്ദിൻ - 06:02
ന്യൂ ഡൽഹി - 06:30 എന്നിങ്ങനെയാണ് സമയക്രമം.

ഡൽഹി - ചെന്നൈ തമിഴ്നാട് എക്സ്പ്രസ് 12622

ഡൽഹിയില്‍ നിന്ന് എല്ലാ ദിവസവും ചെന്നൈയിലേക്ക്
ട്രെയിൻ നമ്പർ 12622 ഡൽഹി - ചെന്നൈ തമിഴ്നാട് എക്സ്പ്രസ് സർവീസ് നടത്തുന്നു രാത്രി 21:05 ന് ന്യൂ ഡൽഹിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ 33 മണിക്കൂർ 30 മിനിറ്റ് യാത്ര ചെയ്ത് മൂന്നാം ദിവസം രാവിലെ 06:35 ന് ചെന്നൈയിൽ എത്തും.

ന്യൂ ഡൽഹി - 21:05
അഗ്ര കന്‍റോൺമെൻറ് - 23:25
ഗ്വാലിയാർ - 01:13
വി ലക്ഷ്മീബായി ജെഎസ് - 02:35
ഭോപ്പാൽ ജംങ്ഷൻ - 06:45
ഇറ്റാർസി ജംങ്ഷൻ - 08:35
നാഗ്പൂർ - 13:05
ബൽഹർഷാ - 16:25
വാറങ്കൽ - 19:43
ഖമ്മം - 20:54
വിജയവാഡ - 23:15
എംജിആർ ചെന്നൈ സെൻട്രൽ - 06:35 എന്നിങ്ങനെയാണ് സമയക്രമം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi chennai train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+