Search
  • Follow NativePlanet
Share
» »3 നദികൾ കടന്ന്, 3 രാവും പകലും പിന്നിട്ടുള്ള യാത്ര... ഓണവിഭവങ്ങളും ദീപവുമായി പുറപ്പെടുന്ന തിരുവോണത്തോണി

3 നദികൾ കടന്ന്, 3 രാവും പകലും പിന്നിട്ടുള്ള യാത്ര... ഓണവിഭവങ്ങളും ദീപവുമായി പുറപ്പെടുന്ന തിരുവോണത്തോണി

ഓണം എന്ന് മലയാളികളുടെ ആഘോഷമാണെങ്കിലും നാടിനും നാട്ടുകാർക്കും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അനുസരിച്ച് മാറ്റങ്ങൾ ഏറെയുണ്ട്. ക്ഷേത്രങ്ങളും ഓണസദ്യയും ഓണത്തിന്‍റെ ഏറ്റവും പ്രധാന കാര്യങ്ങളാണ്. അതിലൊന്നാണ് തിരുവോണത്തോണി. ഓണസദ്യയ്ക്ക് ആവശ്യമായ വിഭവങ്ങളും വഹിച്ച് തുരുവറന്മുളയപ്പന്‍റെ സന്നിധിയിലേക്ക് പുറപ്പെടുന്ന ഓണത്തോണി കാലമിത്ര കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ഓണാചാരങ്ങളില് ഒന്നുകൂടിയാണ്.

ആറന്മുളയിലെ പാർത്ഥസാരഥിക്കുള്ള ഓണം വിഭവങ്ങളും കെടാവിളക്കിൽ തെളിയിക്കാനുള്ള ദീപവുമായി പുറപ്പെടുന്ന തിരുവോണത്തോണിയുടെ കഥ കൗതുകം നിറഞ്ഞ ഒന്നാണ്. ഇപ്പോൾ കുമാരനെല്ലൂരാണ് മങ്ങാട്ട് മനയിൽ നിന്നും പുറപ്പെടുന്ന തിരുവോണത്തോണിയുടെ ഐതിഹ്യം ഒന്നുകൂടി പൊടിതട്ടിയെടുത്താലോ.. ഇതാ വിശദമായി വായിക്കാം.

ആറന്മുള തിരുവോണി ഐതിഹ്യം

ആറന്മുള ഗ്രാമത്തിന് സമീപത്തുള്ള കാട്ടൂർ ഗ്രാമത്തിലെ മങ്ങാട്ടുമഠത്തിലെ ഭട്ടതിരി എല്ലാ തിരുവോണത്തിനും ഒരു ബ്രാഹ്മണനു കാൽകഴുകിച്ചൂട്ട് നടത്തുമായിരുന്നു. എന്നാല് ഒരു വർഷം ഓണത്തിന് ആരും എത്തിയില്ല. തന്‍റെ വ്രതം മുടങ്ങിയ ഭീതിയിൽ ഭട്ടതിരി ആറന്മുളയപ്പനെ പ്രാർത്ഥിച്ച് ഓണത്തിന് ഉപവാസമെടുക്കാൻ തീരുമാനിച്ചു. അപ്പോഴേയ്ക്കും ഒരു ബാലൻ ഭട്ടതിരിയുടെ അടുത്ത് കാൽകഴുകിച്ചൂട്ടിനെത്തി. എല്ലാം കഴിഞ്ഞ് പോകാനിറങ്ങിയപ്പോൾ ഓണത്തിനുള്ള വിഭവങ്ങൾ തയ്യാറാക്കി ആറന്മുളയിൽ എത്തിച്ചാൽ മതിയെന്നു പറഞ്ഞു. പിന്നീട് അന്നു രാത്രിയാണ് ഭട്ടതിരി തന്‍റെ അടുക്കുവന്ന ബാലൻ ആറന്മുളഭഗവാൻ ആണെന്ന് മനസ്സിലാക്കുന്നത്.

പിന്നീട് അടുത്തവർഷം മുതൽ ഭട്ടതിരി ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ ഒരു തോണിയിൽ നിറച്ച് ഉത്രാടനാളിൽ കാട്ടൂരിൽനിന്നു പുറപ്പെട്ട് തിരുവോണപ്പുലർച്ചയിൽ ആറന്മുള ക്ഷേത്രക്കടവിൽ എത്തിച്ചുതുടങ്ങി. അദ്ദേഹത്തിന് ശേഷം വന്ന തലമുറയും ഇത് മുടക്കമില്ലാതെ നടത്തിപ്പോന്നു. പിന്നീട് ഒരുതവണ തോണിക്ക് അക്രമണം നേരിട്ടപ്പോൾ പല വള്ളങ്ങൾ തോണിയുടെ ഒപ്പം പോന്നു തുടങ്ങി. പിന്നീട് മാങ്ങാട്ട് മനക്കാർ കോട്ടയം കുമാരനല്ലൂരിൽ താമസമാക്കി. അതിനു ശേഷം ഇപ്പോൾ കുമാരനെല്ലൂരാണ് മങ്ങാട്ട് മനയിൽ നിന്നുമാണ് തിരുവോണത്തോണി പുറപ്പെടുന്നത്

കുമാരനല്ലൂർ മങ്ങാട്ടില്ലത്തെ മൂത്ത ഭട്ടതിരി ചുരുളൻ വള്ളത്തിൽ ആറന്മുളയ്ക്കു പുറപ്പെടുന്ന ചടങ്ങ് മൂലം നാളിലാണ് നടക്കുന്നത്. ഇവിടുന്ന് പോകുമ്പോൾ തിരുവോണത്തോണി യാത്ര എന്നല്ല ഇതിനെ പറയുന്നത്. ഈ തോണിയാത്ര ആറന്മുളയ്ക്കടുത്തുള്ള കാട്ടൂരിൽ എത്തി അവിടുന്ന് ഈ തോണിയിലെ സാധനങ്ങൾ അലങ്കരിച്ച തിരുവോണത്തോണിയിലേക്ക് മാറ്റും. തുടർന്ന് ഇത് തിരുവോണത്തോണി യാത്രയാകും. അപ്പോൾ കുമാരനെല്ലൂരില്‍ നിന്നുവന്ന വള്ളം തിരുവോണത്തോണിക്ക് അകമ്പടിയായി പോകും.

മൂന്നു നദികള്‍ കടന്ന്... മൂന്ന് രാവും പകലും സഞ്ചരിച്ച്...

മീനച്ചിലാർ, മണിമലയാർ, പമ്പാനദി എന്നീ മൂന്നു നദികളാണ് തിരുവോണത്തോണി യാത്രയിവ്‍ ഭട്ടതിരി പിന്നിടുന്നത്. മങ്ങാട്ടില്ലത്തെ കടവിൽ നിന്നു . നാഗമ്പടം, ചുങ്കം വഴി ആദ്യം കൊടൂരാറ്റിൽ പ്രവേശിക്കും. കിടങ്ങറ വരെയാണ് ഒന്നാം ദിവസം പോകുന്നത്. രണ്ടാം ദിവസം കൊടുതറ വഴി തിരുവല്ല പുഴക്കരയിലെത്തി മണിമലയാറ്റിലേക്കു പ്രവേശിക്കും. ഉച്ചകഴിഞ്ഞ് ആറാട്ടുപുഴയിലൂടെ പമ്പാനദിയിൽ എത്തുന്ന തോണി, വൈകിട്ടു ക്ഷേത്രക്കടവിൽ അടുക്കും. യാത്ര തുടർന്ന് ആറന്മുള ഗസ്റ്റ്ഹൗസിലുമെത്തി രാത്രി അവിടെ വിശ്രമിക്കും.
പിറ്റേന്ന് ഉത്രാടം നാളിൽ അയിരൂർ പുതിയകാവു ക്ഷേത്രം വഴി , കാട്ടൂർ എത്തും. കാട്ടൂരിൽനിന്ന്‌ അരിയും ഓണവിഭവങ്ങളും അലങ്കരിച്ച തിരുവോണത്തോണിയിൽ നിറച്ച് ആറന്മുളയ്ക്ക് പുറപ്പെടം.

തിരുവോണ നാളിൽ പുലർച്ചെ ആറന്മുള ക്ഷേത്രത്തിലെ മധുക്കടവിൽ തിരുവോണത്തോണി എത്തും. ഇവിടുന്ന് ഭട്ടതിരിയെ വഞ്ചിപ്പാട്ടുപാടി എതിരേറ്റ് ശ്രീകോവിലിലേയ്ക്ക്‌ ആനയിക്കും. തുടർന്ന് ഓണസദ്യയ്ക്കുള്ള അരിയളക്കും. ഓണവിഭവങ്ങൾകൊണ്ട് ഓണസദ്യയും ഒരുക്കും. വൈകിട്ട് ക്ഷേത്രതിലെ അത്താഴ പൂജ കഴിഞ്ഞ് ക്ഷേത്രപൂജാരിയിൽ നിന്ന് പണക്കിഴി ഏറ്റുവാങ്ങുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും. ഈ പണക്കിഴി ഭണ്ഡാരത്തിൽ നിക്ഷേപിച്ച് മങ്ങാട്ട് ഭട്ടതിരി മടങ്ങും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: onam 2024 onam festival onam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+