Search
  • Follow NativePlanet
Share
» »13 ദിവസം ലീവ് എടുത്താൽ 44 ദിവസം അവധി, ജൂലൈ മുതൽ ഡിസംബർ വരെ ഇങ്ങനെ പ്ലാൻ ചെയ്യാം.. എവിടെ വേണമെങ്കിലും കറങ്ങാം

13 ദിവസം ലീവ് എടുത്താൽ 44 ദിവസം അവധി, ജൂലൈ മുതൽ ഡിസംബർ വരെ ഇങ്ങനെ പ്ലാൻ ചെയ്യാം.. എവിടെ വേണമെങ്കിലും കറങ്ങാം

എന്തു വേഗത്തിലാണല്ലേ ആറ് മാസം കടന്നു പോയത്. 2024 പാതി വഴിയിലെത്തി നിൽക്കുകയാണ്. ഈ വർഷം അവസാനിക്കാൻ ഇനി ആരു മാസം ബാക്കിയുണ്ട്. വർഷം തുടങ്ങിയപ്പോൾ ആഗ്രഹിച്ച് യാത്രകളിൽ എത്രയെണ്ണം ഇതുവരെ പോയി? ഈ കൊല്ലം ചെയ്യണമെന്ന് വിചാരിച്ച ഏതൊക്കെ കാര്യങ്ങൾ നിങ്ങൾ പൂർത്തിയാക്കി? സമയം പോയോ എന്നോർത്ത് ആശങ്കപ്പെടേണ്ട. അവധിയും യാത്രയും ഒക്കെ പ്ലാൻ ചെയ്യാൻ ഇനിയും സമയമുണ്ട്.

നീണ്ട വരാന്ത്യങ്ങളോ അല്ലെങ്കിൽ അവധികളോ വരുമ്പോൾ അവ മുൻകൂട്ടി പ്ലാൻ ചെയ്യുക എന്നതാണ് പ്രധാന കാര്യം. ചെലപ്പോൾ ഒന്നോ രണ്ടോ ലീവ് എടുത്താൽ നിങ്ങൾക്ക് മൂന്നും നാലും ദിവസമൊക്കെ അവധി ആസ്വദിക്കുകയും ആഗ്രഹിച്ച യാത്രകൾ പോകാനും പ്രിയപ്പെട്ടവർക്കൊപ്പം അധികം സമയം ചെലവഴിക്കാനും സാധിക്കും. ഇടയ്ക്കൊക്കെ അല്ലേ അവധി എടുക്കുന്നുള്ളൂ.. അപ്പോൾ ധൈര്യമായി എടുത്തോ.. നമുക്ക് ഈ വർഷം മുഴുവനും ആഗ്രഹിച്ച് യാത്രകൾ പോയി ആഘോഷിക്കാം.

ജൂലൈ 2024 നീണ്ട വാരാന്ത്യം- 1 ലീവ്, 4 ദിവസം അവധി

ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ജൂലൈയിൽ നീണ്ട വാരാന്ത്യങ്ങളില്ല. എന്നാൽ കർക്കടകം ഒന്ന്, രാമായണ മാസത്തിന്‍റെ ആരംഭമായ ജൂലൈ 16ന് ചിലയിടങ്ങളിൽ അവധിയുണ്ട്. അപ്പോൾ ജൂലൈ 15 തിങ്കളാഴ്ച ലീവ് എടുത്താൽ ശനി, ഞായർ, തിങ്കൾ, ചൊവ്വ അടക്കം നാല് ദിവസം അവധി കിട്ടും.
ഇനി ഈ അവധി എടുക്കാൻ കഴിഞ്ഞില്ലെങ്കിലും യാത്രകൾ മാറ്റേണ്ട. ജൂലൈയിലെ അവസാന വാരാന്ത്യമായ 27,28 തിയതികളിൽ ചെറിയൊരു യാത്ര പ്ലാൻ ചെയ്യാം.

ഓഗസ്റ്റ് 2024 നീണ്ട വാരാന്ത്യം

ഓഗസ്റ്റ് 3 ശനിയാഴ്ച കർക്കടക വാവാണ്. അപ്പോൾ ശനിയാഴ്ച ഓഫീസിൽ പോകണ്ട കാര്യം ആലോചിക്കേണ്ട. വെള്ളിയാഴ്ച വൈകിട്ട് യാത്ര പോയാൽ പിന്നെ തിങ്കളാഴ്ച രാവിലെ എത്തിയാൽ മതി.
സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച നിങ്ങൾക്ക് ഒരവധി എടുക്കാൻ കഴിഞ്ഞാൽ വ്യാഴം, വെള്ളി, ശനി, ഞായർ എന്നിങ്ങനെ നാല് ദിവസം കിട്ടും.

ഇതേ ദിവസങ്ങൾ കുറച്ചുകൂടി നീണ്ട അവധിയാക്കാം.
ഓഗസ്റ്റ് 15 വ്യാഴാഴ്ച പൊതുഅവധി, 16 ലീവെടുക്കുന്നു, 17 ശനി, 18 ഞായർ, 19 തിങ്കളാഴ്ച ഒരു ലീവ് എടുത്താൽ ഓഗസ്റ്റ് 20 ചൊവ്വാഴ്ച ശ്രീ നാരായണ ഗുരു ജയന്തി കൂടി കഴിഞ്ഞ് മടങ്ങിയാൽ മതി.
കൂടാതെ, ഓഗസ്റ്റ് 26 തിങ്കളാഴ്ച ശ്രീകൃഷ്ണ ജയന്തിയാണ്. 23 വെള്ളിയാഴ്ച വൈകിട്ട് മുതൽ 26 തിങ്കളാഴ്ച വരെ സുഖമായി ആഘോഷിക്കാം.

സെപ്റ്റംബർ 2024 നീണ്ട വാരാന്ത്യം

സെപ്റ്റംബറിലാണ് ഇത്തവണ ഓണം. സെപ്റ്റംബർ 13 വെള്ളിയാഴ്ച ജോലി കഴിഞ്ഞ് യാത്രകൾ തുടങ്ങാം. പിന്നെ തിരുവോണവും നബി ദിനവും നാലാം ഓണവും കഴിഞ്ഞ് 18 ബുധനാഴ്ച ജോലിക്ക് കയറിയാൽ മതി.
സെപ്റ്റംബർ 14- രണ്ടാം ശനിയാഴ്ച, ഒന്നാം ഓണം
15- തിരുവോണം
16- മൂന്നാം ഓണം, നബി ദിനം,
17- നാലാം ഓണം, വിശ്വകർമ്മ ദിനം എന്നിങ്ങനെയാണ് ദിവസങ്ങൾ.
ഇത് കൂടാതെ സെപ്റ്റംബർ 21 ശനിയാഴ്ച ശ്രീനാരായണ ഗുരു സമാധി ദിനമായതിനാൽ അന്നും കേരളത്തിൽ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും.

ഒക്ടോബർ 2024 നീണ്ട വാരാന്ത്യം

ഒക്ടോബർ മാസത്തിലെ പ്രധാന അവധി ഗാന്ധി ജയന്തി ദിവസമാണ്. ഇത്തവണ ഒക്ടോബർ 2 ബുധനാഴ്ചയാണ് വരുന്നത്. അപ്പോൾ 2,3 വ്യാഴം, വെള്ളി ദിവസങ്ങൾ ലീവ് എടുത്താൽ ഞായർ അവധി കൂടി കൂട്ടാം. പിന്നെ തിരികെ തിങ്കളാഴ്ച രാവിലെ എത്തിയാൽ മതി. അതായത് രണ്ട് ലീവ് എടുത്താൽ അഞ്ച് ദിവസം അവധി
ഇത് കഴിഞ്ഞ് മഹാനവമി, വിജയദശമി കൂടി വരുന്നുണ്ട്. ഒക്ടോബർ 10 വ്യാഴാഴ്ചയാണ് പൂജവയ്പ്പ്. 11 ദുർഗ്ഗാഷ്ടമി, 12 മഹാനവമി , 13 വിജയദശമി എന്നിവ അവധിയാണ്. അപ്പോൾ ലീവ് ഒന്നും എടുക്കാതെ 3 ദിവസം കൂടി കിട്ടി.
31 വ്യാഴാഴ്ച ദീപവലി വരുന്നത് നമുക്ക് നവംബറിലെ അവധിയിൽ കൂട്ടാം.

നവംബർ 2024 നീണ്ട വാരാന്ത്യം

ഒക്ടോബർ 31 വ്യാഴാഴ്ച ദീപാവലിയാണ്. നവംബർ 1 വെള്ളിയാഴ്ച അവധി എടുത്താൻ വരുന്ന ശനിയും ഞായറും കൂട്ടി ആകെ മൂന്ന് അവധി കിട്ടും. കൂടാതെ നവംബർ 15 വെള്ളി മുതൽ മുതൽ 17 വരെയുള്ള ദിവസങ്ങളിൽ ഗുഗു നാനാക്ക് ജയന്തിയുമായി ബന്ധപ്പെട്ടുള്ള നീണ്ട വാരാന്ത്യവും ആഘോഷിക്കാം.

ഡിസംബർ 2024 നീണ്ട വാരാന്ത്യം

ഇത്തവണ ഡിസംബർ 25 ക്രിസ്മസ് ബുധനാഴ്ചയാണ് വരുന്നത്. അതുകൊണ്ടു തന്നെ നീണ്ട വാരാന്ത്യമൊന്നും കിട്ടില്ലയ എന്നാൽ 2024 ൽ നിങ്ങൾക്ക് ലീവ് എടുക്കാൻ ബാക്കിയുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തേണ്ട സമയം ആണിത്. അതായത് ആറ് ലീവ് എടുത്താൽ 12 ദിവസം യാത്ര ചെയ്യാം.
ഡിസംബർ 21-22 ശനി,ഞായർ - അവധി
ഡിസംബർ 23-24- ലീവ്, 15- ക്രിസ്മസ് അവധി
26-27,30-31 ലീവ് എടുത്താൽ നിങ്ങൾക്ക് ആകെ 12 ദിവസം യാത്ര ചെയ്ത് ന്യൂ ഇയറിന് തിരികെ ഓഫീസിൽ കയറിയാൽ മതി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+