യാത്രയിൽ ട്രെൻഡുകൾ ഒരുപാട് വരാറുണ്ട്. പലതും "ദേ വന്നു, ദാ പോയി" എന്ന രീതിയായിരിക്കുമെങ്കിലും പിടിച്ചു നിന്ന ഒന്നാണ് ടിഎൻപിഎൽ എന്ന ട്രാവൽ നൗ, പേ ലേറ്റർ. യാത്ര പോകാന് കയ്യിൽ പൈസയില്ലെങ്കിലും യാത്ര മുടക്കാതെ, അടിച്ച് പൊളിച്ച് പോയി വന്ന ശേഷം മാത്രം പണം കണ്ടെത്തേി അടയ്ക്കേണ്ട രീതി പ്രായഭേദമന്യേ സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. എവിടെ നോക്കിയാലും എല്ലാവരും യാത്ര പോകുന്നത് കണ്ട് നെടുവീർപ്പിട്ടിരിക്കാതെ, ആർക്കും ഒന്നു പരീക്ഷിക്കാൻ പറ്റിയ പരിപാടിയാണ് ടിഎൻപിഎൽ.
പതിവുകളിൽ നിന്നൊക്കെ മാറി ഇന്ത്യക്കാർ യാത്ര ചെയ്യുന്നത് വളരെ കൂടിയിട്ടുണ്ട്. അതും ചെറിയ യാത്രകളൊന്നുമല്ല, മൂന്നും നാലും ദിവസം നീണ്ടു നിൽക്കുന്ന ആഭ്യന്തര യാത്രകളും പിന്നെ ദുബായും സിംഗപ്പൂരും തായ്ലൻഡും മലേഷ്യയും പോലെയുള്ള ബജറ്റ് രാജ്യങ്ങൾ കറങ്ങി വരുന്ന അന്താരാഷ്ട്ര യാത്രകളും ഒക്കെ സർവ്വസാധാരണമായി മാറിക്കഴിഞ്ഞു. എന്നാൽ ഇങ്ങനെ യാത്രകളിൽ ഇത്രയും വലിയൊരു മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞത് ടിഎൻപിഎൽ- ട്രാവൽ നൗ, പേ ലേറ്റർ പദ്ധതിയുടെ വരവോടെയാണെന്നാണ് പഠനങ്ങൾ പറയുന്നത്.
ട്രാവൽ ഫിൻടെക് സ്ഥാപനമായ സാൻകാഷുമായി സഹകരിച്ച് ഫൈബ് നടത്തിയ ഒരു പുതിയ പഠനമനുസരിച്ച്, TNPL (ഇപ്പോൾ യാത്ര ചെയ്യുക, പിന്നീട് പണമടയ്ക്കുക) പോലുള്ള പദ്ധതികളുടെ സ്വീകാര്യത യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. യാത്രകൾക്ക് സാമ്പത്തികം ഒരു ബാധ്യതയല്ലാതായി മാറിയതോടെ യാത്രകൾ ജനപ്രിയമായി.ചെറിയ അന്താരാഷ്‌ട്ര യാത്രകൾക്കും ആഭ്യന്തര തീർഥാടന പര്യടനങ്ങൾക്കുമാണ് ഈ സൗകര്യം കൂടുതലായി ഉപയോഗിക്കുന്നത്.
ടിഎൻപിഎൽ ആവശ്യക്കാരുടെ എണ്ണത്തിൽ 2.5 മടങ്ങ് വർദ്ധനയ്ക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. യുഎഇ, തായ്‌ലൻഡ്, സിംഗപ്പൂർ, മാലിദ്വീപ് തുടങ്ങിയ ജനപ്രിയ ഹ്രസ്വദൂര ലക്ഷ്യസ്ഥാനങ്ങൾ പര്യവേക്ഷണം ചെയ്യാൻ താൽപ്പര്യമുള്ള മില്ലേനിയലുകളും ജെൻ സെഡ് യാത്രക്കാരുമാണ് ഇതിൽ മുന്നിട്ടു നിൽക്കുന്നത്. ഈ സ്ഥലങ്ങളിലേക്കുള്ള, ഈ പ്രായത്തിലുള്ള യാത്രക്കാരുടെ ബുക്കിങ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33 ശതമാനം വർദ്ധിച്ചുവത്രെ.
വിദേശ ബീച്ച് ലക്ഷ്യസ്ഥാനങ്ങൾ മാത്രമല്ല, രാജ്യത്തിനുള്ളിലെ ആത്മീയ ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കുവാനും ഈ രീതി വഴി ആളുകൾ പണം കണ്ടെത്തുന്നു. അയോധ്യ, തിരുപ്പതി, ഷിർദി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിൽ ടിഎൻപിഎൽ വഴിയുള്ള ബുക്കിംഗിൽ 11 ശതമാനം വർധനയുണ്ടായി. പണമില്ല എന്ന കാരണത്താൽ പ്രിയപ്പെട്ട യാത്രകൾ മാറ്റിവയ്ക്കാതെ തന്നെ തങ്ങളുടെ യാത്രാ ലക്ഷ്യങ്ങൾ പിന്തുടരുവാൻ ടിഎൻപിൽ സഹായിക്കുന്നു.
അഹമ്മദാബാദ്, ബംഗളൂരു, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിൽ 26-45 വയസ് പ്രായമുള്ള വ്യക്തികൾ ടിഎൻപിഎലിൻ്റെ പ്രാഥമിക ഉപയോക്താക്കളാണെന്ന് പഠനം വെളിപ്പെടുത്തുന്നു. ഗ്രൂപ്പ് യാത്രകളേക്കാൾ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരാണ് ഇതിന്‍റെ പ്രധാന ഉപഭോക്താക്കൾ എന്നും പഠനം പറയുന്നു. TNPL-ൻ്റെ ശരാശരി ബുക്കിംഗ് തുക കഴിഞ്ഞ വർഷം 60 ശതമാനം വർധിച്ചു. ആറ് മാസത്തിനുള്ളിൽ മൊത്തം തുക തിരിച്ചടയ്ക്കാൻ മിക്ക ഉപയോക്താക്കളും താൽപ്പര്യപ്പെടുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു.
റിപ്പോർട്ടിൽ ഗോവ, രാജസ്ഥാൻ, കേരളം തുടങ്ങിയ ജനപ്രിയ സ്ഥലങ്ങളിലേക്കുള്ള ബുക്കിംഗുകളിൽ വർദ്ധനവ് കാണിക്കുന്നു. മണാലി, ഊട്ടി, ഡാർജിലിംഗ് തുടങ്ങിയ സ്ഥലങ്ങളും മനോഹരമായ പ്രകൃതിദൃശ്യങ്ങളും സാംസ്കാരിക അനുഭവങ്ങളും തേടുന്ന ആളുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















