Search
  • Follow NativePlanet
Share
» »സന്ദർശക വിസയിൽ യുഎഇയിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; വിസയും ടിക്കറ്റും മാത്രമല്ല, വേണം കുറഞ്ഞത് 3000 ദിർഹവും

സന്ദർശക വിസയിൽ യുഎഇയിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; വിസയും ടിക്കറ്റും മാത്രമല്ല, വേണം കുറഞ്ഞത് 3000 ദിർഹവും

സന്ദർശക വിസയിൽ യുഎഇയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്... ഇനി പഴയതുപോലെ വിസിറ്റിങ് വിസയും ടിക്കറ്റും മാത്രം പോരാ യാത്ര ചെയ്യാൻ. സന്ദർശക വീസയിൽ യുഎഇയിൽ ജോലി തേടാൻ എത്തുന്നവരെ കണ്ടെത്താൻ യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കിയിരിക്കുകയാണ്. അധികൃതർ നിര്‍ദ്ദേശിക്കുന്ന കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തവരെ കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു.

യുഎഇയിൽ ഉള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിസ വിവരങ്ങളും ഫോൺ നമ്പറുകളും വിലാസങ്ങളും നൽകിയിട്ടും അവരെ യാത്ര ചെയ്യാൻ അനുവദിച്ചില്ല എന്നും റിപ്പോർട്ടുകളുണ്ട്. യാത്ര റദ്ദാക്കിയ യാത്രക്കാർക്ക് പണം തിരികെ നൽകിയില്ലെന്നു മാത്രമല്ല, അവരുടെ യാത്രകൾ റീഷെഡ്യൂൾ ചെയ്യാൻ അനുവദിച്ചുമില്ലെന്ന് മനോരമ ഓണ്‍ലൈൻ നേരത്തെ റിപ്പോർട്ട് ചെയ്തു.

UAE Visiting Visa Guidelines Issued By Immigration Authorities

വിസിറ്റിങ് വിസയില് യുഎഇയിലേക്ക് പോകുന്നവർക്ക് ടിക്കറ്റും വിസയും കൂടാതെ ഹോട്ടൽ ബുക്കിംഗിന്‍റെ രേഖകളും അവരുടെ ചെലവുകൾക്കായി 5,000 ദിർഹവും (1.3 ലക്ഷം രൂപ) കൈവശം വയ്ക്കണമെന്ന മാർഗ്ഗനിർദ്ദേശങ്ങൾ എയർലൈൻ കമ്പനികൾ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരു മാസത്തെ വിസയ്ക്ക് 3000 ദിർഹവും (68,000 രൂപ) രണ്ട് മാസത്തെ വിസയ്ക്ക് 5000 ദിർഹവും (1.13 ലക്ഷം) യാത്രക്കാർ കരുതണം എന്നാണ് പുതിയ നിർദ്ദേശം.

മതിയായ രേഖകളില്ലാതെ യാത്രക്കാർ യുഎഇയിൽ ഇറങ്ങുകയാണെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം എയർലൈൻ കമ്പനികൾക്കായിരിക്കുമെന്നതിനാൽ പുതിയ നിർദ്ദേശങ്ങള് വിമാനകമ്പനികൾ കർശനമായി നടപ്പാക്കുകയാണ്. ഇങ്ങനെ യാത്ര ചെയ്യുന്നവരുണ്ടെങ്കിൽ കമ്പനികൾക്ക് ഒരു യാത്രക്കാരന് 5000 ദിർഹം എന്ന കനത്ത പിഴയും ചുമത്തും.

വിസിറ്റിംഗ് വിസയിൽ ദുബായിൽ എത്തുന്നവർ ശ്രദ്ധിക്കാൻ

1. എയർപോർട്ട് ഉദ്യോഗസ്ഥർ സന്ദർശനത്തിൻ്റെ ഉദ്ദേശ്യം, താമസ സൗകര്യങ്ങൾ, അവരുടെ ചെലവുകൾക്കുള്ള തുക എന്നിവയെക്കുറിച്ച് അന്വേഷിക്കും. തൃപ്തികരമായി ഉത്തരം നൽകാൻ കഴിയാത്തവരെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല.

2. വിസിറ്റിംഗ് വിസയിലും ടൂറിസ്റ്റ് വിസയിലും എത്തുന്നവരെ ജോലി ചെയ്യാൻ അനുവദിക്കില്ല. ട്രാവൽ ഏജൻസികളും റിക്രൂട്ട്‌മെൻ്റ് ഏജൻസികളും വിസിറ്റിംഗ് വിസയുള്ളവർക്ക് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നത് നിയമവിരുദ്ധമാണ്.
3. തൊഴിൽ വിസയിൽ എത്തുന്നവർ യുഎഇയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന എൻട്രി പെർമിറ്റിൽ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കണം.

4. വിസിറ്റിംഗ് വിസ ഹോൾഡറുടെ ഉദ്ദേശം ടൂറിസ്റ്റ് ആക്ടിവിറ്റികളാണെങ്കിൽ, അവർ താമസിക്കുന്ന ഹോട്ടൽ, റിട്ടേൺ ടിക്കറ്റ്, ചെലവുകൾക്കുള്ള തുക എന്നിവയുടെ വിവരങ്ങൾ നൽകണം.
5. നിങ്ങൾ ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ സന്ദർശിക്കാൻ വന്നിട്ടുണ്ടെങ്കിൽ, ഉദ്യോഗസ്ഥർക്ക് അവരുടെ വിസയുടെയും പാസ്‌പോർട്ടിൻ്റെയും പകർപ്പുകളും അവരുടെ വിലാസം, ഫോൺ നമ്പർ, താമസസ്ഥലം എന്നിവയുടെ വിശദാംശങ്ങളും ആവശ്യപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: uae gulf visa വിസ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+