യുഎഇയിലേക്ക് സന്ദർശക വിസയിൽ പോകാൻ പ്ലാൻ ചെയ്യുന്നുണ്ടോ? പഴയപോലെ അല്ല കാര്യങ്ങൾ എന്നറിയാമല്ലോ. വിസിറ്റ് വിസയിൽ എത്തുന്നവർക്ക് യു എ ഇ യാത്രാ നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. പലരെയും വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ചതും യുഎഇയിൽ എത്തിയ ശേഷം ഇറങ്ങാൻ സമ്മതിക്കാതെ മടക്കിയയച്ചതുമെല്ലാം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ സന്ദർശക, ടൂറിസ്റ്റ് വിസയിൽ യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ് വിമാന കമ്പനികൾ.
അതുകൊണ്ടു തന്നെ യുഎഇയിലേക്ക് സന്ദർശക വിസയിൽ വരുമ്പോൾ ടിക്കറ്റ്, വിസ,താമസിക്കാൻ ഹോട്ടൽ റിസർവേഷൻ ചെയ്തതിന്റെ രേഖ, വിസയ്ക്കനുസരിച്ച് കൈവശമുണ്ടായിരിക്കേണ്ട തുക എന്നിങ്ങനെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. ഇതാ അവ ഏതൊക്കെയെന്നും വിമാന കമ്പനികൾ യാത്രക്കാർക്ക് നല്കിയിരിക്കുന്ന നിർദ്ദേശങ്ങൾ എന്തൊക്കെയെന്നും വായിക്കാം.

1. പാസ്പോര്‍ട്ട് കാലാവധി
യുഎഇ എന്നല്ല, ഏതൊരു വിദേശ രാജ്യത്തേയ്ക്കും യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ പാസ്പോര്‍ട്ടിന്‍റെ കാലാവധി പ്രധാനമാണ്. യാത്രാ തിയതിയിൽ നിന്നും ഏറ്റവും കുറഞ്ഞത് ആറു മാസമെങ്കിലും കാലാവധി പാസ്പോർട്ടിന് ഉണ്ടായിരിക്കണം.
2. മടക്കയാത്രാ ടിക്കറ്റ്
യുഎഇയില് സന്ദർശക വിസയിൽ എത്തുന്നവരുടെ കൈവശം മടക്കയാത്രാ ടിക്കറ്റ് വിശദാംശങ്ങള‍് ഉണ്ടായിരിക്കണം എന്നാണ് നിയമം. നേരത്തെയും ഇതുണ്ടായിരുന്നുവെങ്കിലും പരിശോധന ഇത്രയും കർശനമായിരുന്നില്ല.
3. ഹോട്ടൽ റിസർവേഷൻ
വിസിറ്റ് വിസയിൽ വരുന്നവരുടെ കൈവശം ഹോട്ടൽ റിസർവേഷൻ ഉണ്ടായിരിക്കണം. നിങ്ങൾ യുഎഇയിൽ ചെലവഴിക്കുന്ന സമയത്ത് നിങ്ങൾക്ക് താമസിക്കാനുള്ള ഹോട്ടൽ ബുക്കിങ് നടത്തി എന്നു തെളിയിക്കുന്ന രേഖയാണ് വേണ്ടത്.
4. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദര്‍ശിക്കാന്‍ വരുന്നവർ
വിസിറ്റ് വിസയിൽ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദര്‍ശിക്കാന്‍ വരുന്നവരാണെങ്കിൽ കൈവശം അവരുടെ ഫോണ്‍ നമ്പർ, മേല്‍വിലാസം, താമസ വിവരങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കണം.
5. നിശ്ചിത തുക
യുഎഇയിലേക്ക് സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്ക് യാത്രാ കാലയളവില്‍ ചെലവഴിക്കാനുള്ള നിശ്ചിത തുക ഉണ്ടായിരിക്കണം. രാജ്യത്തേക്ക് ഒരു മാസത്തെ വിസയില്‍ എത്തുന്നവര്‍ 3000 ദിര്‍ഹവും (68000) ഒന്നിലേറെ മാസത്തേക്കു എത്തുന്നവര്‍ 5000 ദിര്‍ഹവും ((1.13 ലക്ഷം രൂപ) കൈവശം ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം.
ഇതുസംബന്ധിച്ച് ഇന്ത്യൻ വിമാന കമ്പനികളായ ഇൻഡിഗോ, എയർഇന്ത്യ എക്സ്പ്രസ് എന്നിവ നേരത്തെ ണ് ട്രാവൽ ഏജന്റുമാർക്ക് രേഖാമൂലം മുന്നറിയിപ്പുകൾ നല്കിയിരുന്നു. കൃത്യമായ യാത്രാരേഖകളും മതിയായ പണവും ഇല്ലാതെ എത്തുന്നവരെ മടക്കി അയയ്ക്കുമെന്നും അറിയിപ്പിലുണ്ട്....
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











