കൊല്ലൂർ മൂകാംബിക ക്ഷേത്രം.. മലയാളികൾ ഏറ്റവുമധികം സന്ദര്‍ശിക്കുന്ന കർണ്ണാടകയിലെ ക്ഷേത്രം ഏറ്റവും പേരുകേട്ട തീർത്ഥാടന സ്ഥാനം കൂടിയാണ്. മലയാളികൾ എത്താത്ത ഒരു ദിവസം പോലും ഇവിടെ ഇല്ല എന്നതാണ് യാഥാർത്ഥ്യം. കേരളത്തിൽ നിന്ന് വരുന്നവർക്ക് പ്രയോജനപ്പെടുത്താൻ പറ്റിയ നേരിട്ടുള്ള ബസ് സർവീസുകളും അത് കൂടാതെ ട്രെയിനുകളും ഇതുവഴി കടന്നു പോകുന്നു.
മൂകാംബികയിലേക്ക് ബസിനാണ് യാത്രയെങ്കിൽ നേരെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനു മുന്നിൽ ചെന്നിറങ്ങാം. കൂടുതലും ആളുകൾ പ്രത്യേകിച്ച് ചെറുപ്പക്കാർ തിരഞ്ഞെടുക്കുന്നത് ബസ് യാത്രയാണ്. കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്നും മൂകാംബികയിലേക്ക് സർവീസ് നടത്തുന്നു. രാവിലെ എത്തി ക്ഷേത്രദർശനം നടത്തി കുറച്ച് സമയം ചെലവഴിച്ച് തിരികെ അതേ ബസിൽ മടങ്ങാനും സാധിക്കും.

മൂകാംബികയിലേക്ക് ട്രെയിനിനും വരാം. ദൂരെനിന്നുള്ളവരും ബസ് യാത്ര ബുദ്ധിമുട്ടുള്ളവർക്കും ട്രെയിൻ തിരഞ്ഞെടുക്കാം. എന്നാൽ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ബൈന്ദൂർ മൂകാംബിക റോഡ് സ്റ്റേഷൻ ആണ്. കേരളത്തിൽ നിന്നും നിരവധി ട്രെയിനുകൾ ബൈന്ദൂർ റോഡ് വഴി കടന്നുപോകുന്നു. ഇവിടെ നിന്നും മൂകാംബികയിലേക്ക് ബസിനോ അല്ലെങ്കിൽ ടാക്സിക്കോ വരേണ്ടി വരും.
ബൈന്ദൂരിൽ നിന്നും കൊല്ലൂരിലേക്ക് 28 കിലോമീറ്ററാണ് ദൂരം. ഇവിടുന്ന് കൊല്ലൂരിലേക്ക് കെഎസ്ആർടിസി ബസ്, സ്വകാര്യ ബസ്, ടാക്സികൾ, ഓട്ടോ എന്നിവ ലഭിക്കും. പരമാവധി 40 മിനിറ്റിൽ എത്തിച്ചേരാം. സ്റ്റേറ്റ് ബാങ്ക് ബസ് സ്റ്റാൻഡ് എന്നറിയപ്പെടുന്ന പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആണ് റെയില്‍വേ സ്റ്റേഷനു അടുത്തുള്ളത്. ധാരാളം സ്വകാര്യ ബസുകൾ ഇവിടുന്ന് ബൈന്ദൂർ-കൊല്ലൂർ സർവീസ് നടത്തുന്നു. 60 രൂപയാണ് ടിക്കറ്റ് നിരക്ക്. ബൈന്ദൂർ-മൂകാംബിക ആദ്യ ബസ് രാവിലെ 6.30 നാണ് .
റെയിൽവേ സ്റ്റേഷനിൽ നിന്നും കുറച്ചധികം അകലെയാണ് കെഎസ്ആർടിസി ബസ്റ്റാൻഡ് ഉള്ളത്.

PC: Roji Pala
ബൈന്ദൂർ-കൊല്ലൂർ ഓട്ടോ ടാക്സി നിരക്ക്
ബൈന്ദൂരിൽ നിന്നും കൊല്ലൂരിലേക്ക് ഓട്ടോയില് പോകുമ്പോൾ ഓട്ടോയിൽ യാത്ര ചെയ്യാൻ 400 രൂപയാണ് നിരക്ക്. മൂന്ന് പേർക്കാണ് ഓട്ടോയിൽ യാത്ര ചെയ്യാനാവുക. ഒമ്നി വാനിൽ 8 സഞ്ചരിക്കാൻ 900 രൂപയും 8 പേർക്ക് പോകാൻ ടാറ്റാ സുമോ, ടവേര പോലുള്ള ടാക്സികൾക്ക് . 1200 രൂപയും ആണ് നിരക്ക്.
കൊല്ലൂർ താമസം
കൊല്ലൂർ മൂകാംബികയിലെ താമസം പ്രശ്നമുള്ള ഒരുകാര്യമല്ല. മൂകാംബികയിലെത്തിയാൽ താമസ സൗകര്യത്തിനായി ധാരാളം സ്വകാര്യ ഹോട്ടലുകളും ലോഡ്ജുകളും ഉണ്ട്. അതോടൊപ്പം കുറഞ്ഞ നിരക്കിൽ മികച്ച താമസസൗകര്യം നല്കുന്ന ക്ഷേത്രം വക ഗസ്റ്റ്ഹൗസുകളും ഇവിടെയുണ്ട്. കൂടുതൽ ആളുകളും ക്ഷേത്രം ഗസ്റ്റ് ഹൗസുകളാണ് തിരഞ്ഞെടുക്കുന്നത്. ഡോർമിറ്ററിയിൽ 10 രൂപാ മുതൽ താമസസൗകര്യം ലഭിക്കും. എസി, സിംഗിൾ എസി മുറികൾ, ഡീലക്സ്, എസി ഡീലക്സ്, എന്നിങ്ങനെ നിങ്ങളുടെ സൗകര്യത്തിനും ബജറ്റിനും അനുസരിച്ച് മുറി തിരഞ്ഞെടുക്കാം.
ലളിതാംബിക,ജഗദാംബിക, ആർ എൻ എസ്, മാതാഛത്ര,
സ്വർണ്ണാംബിക,ശ്രീ മൂകാംബിക ഡോർമിറ്ററി, ശ്രീ മൂകാംബിക സഭാഭവൻ,സർവ്വമംഗള സഭാഭവൻ തുടങ്ങിയവയാണ് ക്ഷേത്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ക്ഷേത്രം ഗസ്റ്റ് ഹൗസുകൾ. ഇവിടെ മുൻകൂട്ടിയുള്ള ബുക്കിങ് സാധ്യമല്ല. നേരിട്ട് വന്ന് മുറിയെടുക്കാനേ സാധിക്കൂ. കൂടുതൽ ആളുകളുള്ള സംഘമാണെങ്കിൽ കുറഞ്ഞ നിരക്കിൽ ഡോർമിറ്ററി സൗകര്യവും ലഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













