ഇന്ത്യയിൽ മറ്റൊരു ട്രെയിൻ സർവീസുകൾക്കും ലഭിക്കാത്ത സ്വീകാര്യത ലഭിച്ച ട്രെയിനുകളാണ് വന്ദേ ഭാരത്. ചുരുക്കം ചില റൂട്ടുകളിലൊഴികെ, സർവീസ് ആരംഭിച്ച എല്ലായിടങ്ങളിലും വൻ ജനപിന്തുണ നേടിയാണ് വന്ദേ ഭാരത് ഓടുന്നത്. ചിലയിടങ്ങളിൽ ആവശ്യത്തിന് സീറ്റ് ഇഅല്ല എന്നതാണ് ട്രെയിൻ നേരിടുന്ന പ്രശ്നം. ടിക്കറ്റ് നിരക്ക് മറ്റു ട്രെയിനുകളെയപേക്ഷിച്ച് കൂടുതലാണെങ്കിലും സുഖകരമായ യാത്രയും സൗകര്യങ്ങളും ആളുകളെ വന്ദേ ഭാരതിലേക്ക് അടുപ്പിക്കുന്നു.
ഇപ്പോഴിതാ, പുതിയ രണ്ട് റൂട്ടുകളിൽ വന്ദേ ഭാരത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റെയിൽവേ. സ്ഥിരം ട്രെയിൻ യാത്രക്കാർക്ക് മാത്രമല്ല, വിനോദസഞ്ചാരികൾക്ക് തങ്ങളുടെ സമയവും യാത്രയും ലാഭിക്കുവാൻ കഴിയുന്ന റൂട്ടുകളിലാണ് പുതിയ സർവീസ് വരുന്നത്. നോര്‍ത്ത് വെസ്റ്റ് റെയില്‍വേ സോണിന് കീഴിൽ രാജസ്ഥാനിലാണ് രണ്ട് പുതിയ വന്ദേ ഭാരത് സർവീസുകളും വരുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ എത്തുന്ന സ്ഥിരം റൂട്ടുകളാണ് ഇവ.

രാജസ്ഥാൻ ടൂറിസത്തിന് ഏറെ വളർച്ച നല്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വന്ദേ ഭാരത് സർവീസുകൾ യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ്. രാജ്യതലസ്ഥാനമായ ഡൽഹിയെ രാജസ്ഥാനിലെ ബിക്കനേറുനമായി ബന്ധിപ്പിക്കുന്നതാണ് ഇതിലൊന്ന്. രണ്ടാമത്തെ വന്ദേ ഭാരത് ജയ്പൂരില്‍ നിന്ന് ജോദ്പൂരിലേക്കാണ് സര്‍വീസ് നടത്തുകയെന്നാണ് വിവരം.
ഡൽഹി- ബിക്കനീർ വന്ദേ ഭാരത്
ഡല്‍ഹിക്കും ബിക്കാനിറിനും ഇടയില്‍ നേരിട്ടുള്ള കണക്ടിവിറ്റിയാണ് ഡൽഹി- ബിക്കനീർ വന്ദേ ഭാരത് നല്കുന്നത്. ബിക്കനീറിൽ നിന്ന് ഡല്‍ഹിയിലേക്ക് ചാരു - രത്തൻഗഡ് - ലൊഹാരു വഴിയാണ് ഈ വന്ദേ ഭാരത് സർവീസ് നടത്തുന്നത്. നിർദ്ദിഷ്ട ഷെഡ്യൂൾ അനുസരിച്ച്, ബിക്കനീർ - ഡൽഹി വന്ദേ ഭാരത് രാവിലെ 5.55 ന് ബിക്കാനീറിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.15 ന് ഡൽഹിയിലെത്തും. തിരിച്ച് വൈകുന്നേരം 4.30 ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് രാത്രി 10.50 ന് ബിക്കാനീറിൽ എത്തും.
ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാ ദൂരം ഏകദേശം 90 മിനിറ്റോളം ലാഭിക്കാൻ പുതിയ വന്ദേ ഭാരത് വഴി സാധിക്കും. അതായത്, ബിക്കാനീറിൽ നിന്ന് ഡൽഹിയിലേക്കുള്ള നിർദ്ദിഷ്ട വന്ദേ ഭാരത് സർവീസ് വരുന്നതോടെ യാത്രാ സമയം വെറും 6 മണിക്കൂർ 20 മിനിറ്റായി കുറയും. ട്രെയിനിനുള്ള താൽക്കാലിക ഷെഡ്യൂൾ റെയിൽവേ ബോർഡ് പുറത്തിറക്കിയിട്ടുണ്ടെന്ന് ഒരു മുതിർന്ന നോര്‍ത്ത് വെസ്റ്റ് റെയില്‍വേ സോണ്‍ ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ജയ്പൂർ- ജോധ്പൂർ വന്ദേ ഭാരത്
രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ ജയ്പൂരിനെയും ജോധ്പൂരിനെയും ബന്ധിപ്പിക്കുന്നതാണ് രണ്ടാമത്തെ നിര്‍ദ്ദിഷ്ട വന്ദേ ഭാരത്. വിനോദസഞ്ചാരികൾക്കാണ് ഇത് കൂടുതലും ഉപയോഗപ്പെടുത്തുവാന് സാധിക്കുന്നത്. വരുന്ന കുറച്ച് മാസങ്ങൾക്കുള്ളിൽ മാത്രമേ ഇത് സംബന്ധിച്ച തീരുമാനം അന്തിമമാവുകയുള്ളൂ. ജയ്പൂർ വഴി ജോധ്പൂർ-ന്യൂഡൽഹി വേണോ അതോ ജയ്പൂരിൽ നിന്ന് ജോധ്പൂരിലേക്ക് വേണോ എന്ന റൂട്ടിലും ഇനിയും തീരുമാനമാകാനുണ്ട്. ഏതായാലും വലിയ താമസമില്ലാതെ രണ്ട് ട്രെയിൻ സർവീസുകളും ആരംഭിക്കുവാൻ കഴിയമെന്നാണ് അധികൃതരുടെയും യാത്രക്കാരുടെയും പ്രതീക്ഷ.
കേരളത്തിന് മൂന്നാം വന്ദേ ഭാരത് വരുമോ
കേരളത്തെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ചുള്ള വന്ദേ ഭാരത് സർവീസ് മലയാളികൾ ഏറ്റവും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. നിലവിലുള്ള തിരുവനന്തപുരം- കാസർകോഡ് വന്ദേ ഭാരതും തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരതും കൂടാതെയാണ് പുതിയ വന്ദ ഭാരതിനായി കേരളം കാത്തിരിക്കുന്നത്. തിരുവനന്തപുരം- ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേ ഭാപത് ട്രെയിൻ ആരംഭിക്കുമെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും പിന്നീട് വീണ്ടും കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications
















