കേരളത്തിൽ സർവീസ് നടത്തുന്ന അഞ്ച് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകള് അനുവദിച്ച് റെയിൽവേ. ഏറനാട് എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, മംഗള ദ്വീപ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ അഞ്ചിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കൊയിലാണ്ടി, കുറ്റിപ്പുറം, അമ്പലപ്പുഴ, ചാലക്കുടി, നെയ്യാറ്റിൻകര എന്നിലിടങ്ങളിലാണ് ദക്ഷിണ റെയിൽവേ അധിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്
യാത്രക്കാരുടെ സൗകര്യം മുൻനിര്‍ത്തിയാണ് എക്സ്പ്രസ് ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നതെന്ന് റെയിൽവേ ദക്ഷിണ റെയിൽവേ വാർത്താ കുറിപ്പിൽ അറിയിച്ചു. ട്രെയിനുകളും സമയക്രമവും പുതിയ സ്റ്റോപ്പുകളും വിശദമായി അറിയാം.

1. മംഗളാ ദ്വീപ് എക്സ്പ്രസ് 12618
ഹസ്രത് നിസാമുദ്ദീൻ- എറണാകുളം ജംങ്ഷൻ മംഗളാ ദ്വീപ് എക്സ്പ്രസിന് (12618) കൊയിലാണ്ടിയിലാണ് അധിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ജൂലൈ 15 ശനിയാഴ്ച മുതൽ മംഗളാ എക്സ്പ്രസ് കൊയിലാണ്ടിയിൽ നിർത്തും. പുലർച്ചെ 3.09ന് എത്തിച്ചേരുന്ന ട്രെയിൻ ഒരു മിനിറ്റ് നിർത്തിയിട്ട ശേഷം 3.10ന് പുറപ്പെടും.
ഹസ്രത് നിസാമുദ്ദീനിൽ നിന്ന് രാവിലെ 5.40ന് പുറപ്പെടുന്ന ട്രെയിൻ 40 മണിക്കൂർ 20 മിനിറ്റ് യാത്രയ്ക്ക് ശേഷം എറണാകുളം ജംങ്ഷനിൽ എത്തുന്നത്. എല്ലാ ദിവസവും സർവീസുണ്ട്, സ്ലീപ്പർ, എസി ത്രി ടയർ, എസി ടു ടയർ എന്നീ കോച്ചുകളാണ് ലഭ്യം.
2. മാവേലി എക്സ്പ്രസ് 16603
മംഗലാപുരം സെൻട്രൽ- തിരുവനന്തപുരം സെന്‍ട്രൽ മാവേലി എക്സ്പ്രസ് -16603 ന് അമ്പലപ്പുഴയിലാണ് അധിക സ്റ്റോപ്പുള്ളത്. ജൂലൈ 16 ഞായറാഴ്ച മുതൽ ട്രെയിൻ അമ്പലപ്പുഴയിൽ നിർത്തു പുലർച്ചെ 3.10ന് എത്തുന്ന ട്രെയിൻ 3.11ന് പുറപ്പെടും.
ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തുന്ന ട്രെയിൻ വൈകിട്ട് 5.30ന് മംഗലാപുരം സെൻട്രൽ റെയില്‍വേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് 12 മണിക്കൂർ 50 മിനിറ്റ് യാത്രയ്ക്ക് ശേഷം പുലർച്ചെ 6.20ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരും. സ്ലീപ്പർ, എസി ത്രി ടയർ, എസി ടു ടയർ, എസി ഫസ്റ്റ് ക്ലാസ് എന്നീ കോച്ചുകൾ ലഭ്യം.
3. മാവേലി എക്സ്പ്രസ് 16604
തിരുവനന്തപുരം സെന്‍ട്രൽ- മംഗലാപുരം സെൻട്രൽ മാവേലി എക്സ്പ്രസിനും ജൂലൈ 16 ഞായറാഴ്ച മുതൽ രണ്ട് അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. കുറ്റിപ്പുറം, കൊയിലാണ്ടി എന്നിവിടങ്ങളിലാണിത്. കുറ്റിപ്പുറത്ത് പുലർച്ചെ 2.29ന് എത്തുന്ന ട്രെയിൻ 2.30ന് പുറപ്പെടും. പുലർച്ചെ 3.47നാണ് കൊയിലാണ്ടിയിൽ മാവേലി എക്സ്പ്രസ് എത്തുന്നത്. ഇത് 3.48ന് പുറപ്പെടും.
തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 7.25ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസ് 12 മണിക്കൂർ 50 മിനിറ്റ് യാത്രയ്ക്ക് ശേഷം രാവിലെ 8.15ന് മംഗലാപുരം സെൻട്രലിൽ എത്തിച്ചേരും.

4. മംഗളുരു എക്സ്പ്രസ് 16347
തിരുവനന്തപുരം സെന്‍ട്രൽ- മംഗലാപുരം സെൻട്രൽ 16347 മംഗളുരു എക്സ്പ്രസിന് ജൂലൈ 16 ഞായറാഴ്ച മുതൽ ചാലക്കുടിയില് അധിക സ്റ്റോപ്പ് അനുവദിക്കും. പുലർച്ചെ 2.09ന് എത്തുന്ന ട്രെയിൻ 2.10ന് പുറപ്പെടും.
ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തുന്ന
മംഗളുരു എക്സ്പ്രസ് രാത്രി 8.50ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 14 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്ക് ശേഷം 11.20ന് മംഗലാപുരം സെൻട്രലിൽ എത്തിച്ചേരും. . സ്ലീപ്പർ, എസി ത്രി ടയർ, എസി ടു ടയർ എന്നീ ക്ലാസുകൾ ലഭ്യമാണ്.
5.ഏറനാട് എക്സ്പ്രസ് (16606)
നാഗർകോവിൽ ജംങ്ഷൻ - മംഗലാപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16606) ജൂലൈ 17 തിങ്കളാഴ്ച മുതൽ നെയ്യാറ്റിൻകരയിൽ നിർത്തും. പുലർച്ചെ 2.56ന് എത്തുന്ന ട്രെയിൻ 2.57ന് പുറപ്പെടും.
പുലർച്ചെ 2.00 മണിക്ക് നാഗർകോവിലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 15 മണിക്കൂർ 50 മിനിറ്റ് യാത്രയ്ക്ക് ശേഷം വൈകിട്ട് 5.50ന് മംഗലാപുരത്തെത്തും. സെക്കൻഡ് സിറ്റിങ്, എസി ചെയർ കാർ എന്നീ സീറ്റിങ്ങുകളാണുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














