സംസ്ഥാനത്തെ യാത്രക്കാർക്ക് ആശ്വാസമായി ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. 15 ട്രെയിനുകൾക്കാണ് റെയിൽവേ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പുകൾ പുതിയ അനുവദിച്ചിരിക്കുന്നത്. കാസർകോഡ് ഉൾപ്പെടെ മലബാറിൽ ഒൻപത് സ്റ്റേഷനുകളിൽ പുതുതായി വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 മുതൽ ഈ സ്റ്റോപ്പുകളിൽ ട്രെയിൻ നിർത്തുമെന്നാണ് അറിയിപ്പ്.
തിരുവനന്തപുരം - മംഗളൂരു മാവേലി എക്സ്‌പ്രസ്,
തിരുവനന്തപുരം - മംഗളൂരു - തിരുവനന്തപുരം എക്സ്‌പ്രസ്, മലബാർ എക്സ്പ്രസ്, കണ്ണൂർ - യെസ്വന്ത്പൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്കാണ് അധിക സ്റ്റോപ്പ്. അതേ സമയം. തിരുനെൽവേലി - ഗാന്ധിധാം, തിരുനെൽവേലി-ദാദർ എന്നീ ഹംസഫർ എക്സ്പ്രസ് ട്രെയിനുകൾക്ക് കാസറഗോഡ് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

PC: Jan Gemerle/Unsplsh
1. തിരുവനന്തപുരം - മംഗലാപുരം മാവേലി എക്സ്പ്രസ് (16604) ഓഗസ്റ്റ് 18 മുതൽ തിരൂരിൽ നിർത്തും. പുലർച്ചെ 2.43am ആണ് സമയം.
2. കണ്ണൂർ -യസ്വന്ത്പൂർ -കണ്ണൂർ എക്സ്പ്രസ് (16527/16528) - പരപ്പനങ്ങാടിയിൽ (ഓഗസ്റ്റ് 15 മുതൽ)
3. നിലമ്പൂർ - കൊച്ചുവേളി - നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്- ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
4.തിരുവനന്തപുരം-മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസിന് ചാലക്കുടി, കുറ്റിപ്പുറം എന്നിവിടങ്ങളും പുതിയ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
5. ദാദർ - തിരുനെൽവേലി - ദാദർ ഹംസഫർ (22629/22630),
6. തിരുനെൽവേലി - ഗാന്ധിധാം ഹംസഫർ (20923/20924)
എന്നീ രണ്ടു ട്രെയിനുകൾക്കും കാസർകോഡ് റെയിൽവേ സ്റ്റേഷനിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. ഇവ യഥാക്രമം ഓഗസ്റ്റ് 16,17 തിയതികൾ മുതൽ കാസർകോഡ് നിർത്തിത്തുടങ്ങും.

PC:Kashish Lamba
7.തിരുവനന്തപുരം - മംഗളൂരു തിരുവനന്തപുരം എക്സ്‌പ്രസ് (16347/16348) ഏഴിമലയിൽ ഓഗസ്റ്റ് 15 മുതൽ നിർത്തും.
8. ഏറനാട് എക്സ്‌പ്രസ് (16605/16606) ഓഗസ്റ്റ് 15 മുതൽ കണ്ണൂർ പഴയങ്ങാടിയിൽ നിർത്തും.
9.ഷൊർണൂർ - കണ്ണൂർ - ഷൊർണൂർ മെമു (06023/06024) 16 മുതൽ തിരുനാവായ, 10. എറണാകുളം - കായംകുളം - എറണാകുളം (16309/16310) മാവേലിക്കര, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ ഓഗസ്റ്റ് 17മുതൽ നിർത്തും.
11.ചെന്നൈ - എഗ്മോർ-ഗുരുവായൂർ-ചെന്നൈ (16127/16128)- ഓഗസ്റ്റ് 18 മുതൽ ചേർത്തല
12.പുനലൂർ - ഗുരുവായൂർ - പുനലൂർ (16327/16328)
- ഓഗസ്റ്റ് 16 മുതൽ കുരിയിൽ
13.മധുര - പുനലൂർ - മധുര എക്സ്‌പ്രസ് (16729/16730) ഓഗസ്റ്റ് 18 മുതൽ കുരിയിൽ
14.ഹാത്തിയ - എറണാകുളം - ഹാത്തിയ എക്സ്‌പ്രസ് (22837/22838) ഓഗസ്റ്റ് 14 മുതൽ തൃശ്ശൂരിൽ
16.തിരുനെൽവേലി-പാലക്കാട്-തിരുനെൽവേലി (16791/16792) ഓഗസ്റ്റ് 18 മുതൽ തീയതി മുതൽ അങ്കമാലിയിൽ
16.കൊച്ചുവേളി-നിലമ്പൂർ-കൊച്ചുവേളി (16349/16350)- ഓഗസ്റ്റ് 15 മുതൽ ആലുവ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












