കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലാവധിഅവസാനിക്കാനിരിക്കേ സര്‍വ്വീസ് ഭാഗികമായി പുനരാരംഭിക്കുവാന്‍ തയ്യാറായി എയര്‍ ഇന്ത്യ. ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് മൂന്നിന് അവസാനിക്കുന്നതോടെ മേയ് നാലുമുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുവാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായുള്ള ടിക്കറ്റ് വില്പനയും എയര്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

രാജ്യാന്തര സര്‍വ്വീസുകള്‍ ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുവാനും എയര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
മേയ് മൂന്ന് വരെ ലോക്ഡൗണ്‍ നീട്ടിയതിനു പിന്നാലെയാണ് വ്യോമയാന മന്ത്രാലയം രാജ്യത്തെ വിമാന സര്‍വ്വീസുകളും മേയ് മൂന്ന് വരെ നീട്ടിയത്.
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം നിയന്ത്രണത്തില്‍ കൊണ്ടുവന്നതിനു ശേഷം മാത്രം വിമാന സര്‍വ്വീസുകള്‍ തുടങ്ങിയാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലവിലെ തീരുമാനം. മേയ് 03 രാത്രി11.59 വരെയാണ് രാജ്യത്ത് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.
എന്നാല്‍ മേയ് മാസം അവസാനത്തോടെ വൈറസ് ബാധ നിയന്ത്രണത്തിലാവുമെന്ന കണക്കുകൂട്ടലിലാാണ് എയര്‍ ഇന്ത്യ നിലവില്‍ വിമാന സര്‍വ്വീസുകള്‍ ജൂണില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
ശനിയാഴ്ച എയര്‍ ഇന്ത്യ നടത്തിയ പ്രഖ്യാപനത്തിനു പിന്നാലെ ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകൾ അനുവദിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ അറിയിച്ചു.
ആഭ്യന്തര, അന്തർദ്ദേശീയ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തതിനുശേഷം മാത്രമേ എയർലൈൻസ് ബുക്കിംഗ് ആരംഭിക്കുവാന്‍ നിർദ്ദേശിക്കൂ എന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












