യാത്രകള് ചെയ്യുന്നവരുടെ പ്രധാനപ്പെട്ട വില്ലനാണ് വിമാന ടിക്കറ്റ് നിരക്ക്. യാത്രാ ബജറ്റിന്‍റെ ഭൂരിഭാഗവും ടിക്കറ്റ് കൊണ്ടുപോകുമെന്ന കാര്യത്തിൽ നമുക്ക് ഒരു സംശയവുമില്ല. സീസൺ ആണെങ്കിൽ പറയുകയും വേണ്ട. പെരുന്നാളും ന്യൂ ഇയറും ക്രിസ്മസും പോലുള്ള സമയങ്ങളിൽ ടിക്കറ്റ് നിരക്ക് പോക്കറ്റ് കാലിയാക്കും. ഇപ്പോഴിതാ യാത്രക്കാര്‍ക്കായി കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് എയര് ഇന്ത്യ.
ചെക്ക്- ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുക്കാനുള്ള പ്രത്യേക നിരക്കുകളാണ് എയർ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്. എക്സ്പ്രസി ലൈറ്റ് നിരക്കുകൾ വഴി യാത്രക്കാർക്ക് സാധാരണ നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം.

മാത്രമല്ല, എക്സ്പ്രസ് ചെക്ക് ഇൻ വഴി പോകുന്നവർക്ക് കൗണ്ടറുകളിലും ബാഗേജ് ബെൽറ്റുകളിലും ഉള്ള ക്യൂ ഒഴിവാക്കുകയും ചെയ്യാം. കൂടാതെ +15 കിലോഗ്രാം, +20 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജ് അലവൻസുകൾക്കായി മുൻകൂട്ടി ബുക്ക് ചെയ്‌ത വിലകളിൽ ഗണ്യമായ കിഴിവ് കൂടാതെ +3 കിലോഗ്രാം ക്യാബിൻ ബാഗേജ് അലവൻസും എയർ ഇന്ത്യ നൽകുന്നു. ഏഴു കിലോയുടെ സ്റ്റാൻഡേർഡ് കാബിൻ ബാഗേജ് അലവൻസിനു പുറമേയാണ് അധിക കാബിൻ ബാഗേജ് അലവൻസ് കമ്പനി എക്സ്പ്രസ് യാത്രക്കാർക്ക് നല്കുന്നത്. ഈ യാത്രക്കാർക്ക് മൊത്തം 10 കിലോഗ്രാം ക്യാബിൻ ബാഗേജിൽ കൊണ്ടുപോകാം.
അധിക 3 കിലോ അലവൻസ് ബുക്കിംഗ് സമയത്തോ പിന്നീട് എയർലൈൻ വെബ്‌സൈറ്റിന്‍റെയോ മൊബൈൽ ആപ്പിന്‍റെയോ 'മാനേജ്' അല്ലെങ്കിൽ 'ചെക്ക്-ഇൻ' വിഭാഗങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്.
ഇത് കൂടാതെ, ലഗേജ് ഇല്ലാതെ നിങ്ങൾ എക്സ്പ്രസ് ടിക്കറ്റ് എടുക്കുകയും പിന്നീട് ലഗേജ് കൂട്ടിച്ചേർക്കണമെന്ന് തോന്നുകയും ചെയ്താൽ അതിനുള്ള സൗകര്യവും കമ്പനി നല്കുന്നുണ്ട്. ഇതിനായി ലഗേജിന്‌റെ പണമടച്ച് പണമടച്ച് 15 കിലോ അല്ലെങ്കിൽ 20 കിലോ ലഗേജ് ചേർക്കാനും സൗകര്യമുണ്ട്. യാത്ര തിയതി മാറ്റിയെടുക്കുന്നതിനും എക്സ്പ്രസ് ടിക്കറ്റിൽ ബുക്ക് ചെയ്തവർക്ക് ബുദ്ധിമുട്ടാകില്ല.
ആഭ്യന്തര യാത്രകൾക്ക് മാത്രമല്ല, അന്താരാഷ്ട്ര യാത്രകൾക്കും എക്സ്പ്രസ് ലൈറ്റ് ഫെയര്‍ ടിക്കറ്റ് നിരക്കിളവ് എയർ ഇന്ത്യ നല്കുന്നുണ്ട്.
യുഎഇ യാത്രക്കാർക്ക് പ്രത്യേത ഇളവ്
യുഎഇയിൽ നിന്നും എയർ ഇന്ത്യയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് ഓഫറും നല്കുന്നുണ്ട്. അധിക ബാഗേജ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ ഓഫർ 75 ശതമാനം വരെ കിഴിവ് നൽകുന്നു.മാർച്ച് 15 രാത്രി 10.30 വരെയുള്ള ബുക്കിംഗിനും യാത്രയ്ക്കും മാത്രമേ ഓഫർ സാധുതയുള്ളൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












