Search
  • Follow NativePlanet
Share
» » കൊവിഡ് വിലക്കുകള്‍ നീക്കി ഓസ്ട്രേലിയയും... യാത്ര ഇനി എളുപ്പം

കൊവിഡ് വിലക്കുകള്‍ നീക്കി ഓസ്ട്രേലിയയും... യാത്ര ഇനി എളുപ്പം

കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഉണ്ടായിരുന്ന കൊവിഡ് യാത്രാ വിലക്കുകള്‍ നീക്കി ഓസ്ട്രേലിയ.

കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഉണ്ടായിരുന്ന കൊവിഡ് യാത്രാ വിലക്കുകള്‍ നീക്കി ഓസ്ട്രേലിയ. ഏറ്റവും കര്‍ശനമായി കൊവിഡ് യാത്രാ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരുന്ന രാജ്യം കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തത്. വാക്സിനേഷൻ തെളിവ് അല്ലെങ്കിൽ പ്രവേശിക്കാനുള്ള നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് പോലുള്ള ശേഷിക്കുന്ന എല്ലാ നിയമങ്ങളും ഓസ്‌ട്രേലിയ പിന്‍വലിച്ചു. ഓസ്‌ട്രേലിയ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഡിജിറ്റൽ പാസഞ്ചർ ഡിക്ലറേഷനോ മാരിടൈം ട്രാവൽ ഡിക്ലറേഷനോ പൂർത്തിയാക്കേണ്ടതില്ലെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
മാത്രമല്ല, നിലവില്‍ ഒരു നിയന്ത്രണങ്ങളും ഇപ്പോഴിവിടെയില്ല. എല്ലാ വിസ ഉടമകൾക്കും ഇവിടെയെത്താം. വാക്‌സിൻ ചെയ്യാത്ത വിസയുള്ളവർക്കും ഒരു നിയന്ത്രണവുമില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം.

Australia

PC:Caleb Russell

രാജ്യം എല്ലാ നിയന്ത്രണങ്ങളും നീക്കിയെങ്കിലും ചില സംസ്ഥാനങ്ങൾ സ്വന്തം നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയേക്കാം. ഓസ്‌ട്രേലിയയിലേക്കുള്ള വിമാനങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിബന്ധന ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് കൂടാതെ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്കായി അവരു‌ടെ നിയമങ്ങളും നടപ്പാക്കും. എയർലൈനുകൾ അവരുടേതായ വാക്സിനേഷൻ നിയമങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്, വിർജിൻ ഓസ്‌ട്രേലിയ, ക്വാണ്ടാസ് തുടങ്ങിയ എയർലൈനുകൾ അന്തർദ്ദേശീയമായി പറക്കുന്നതിന് യാത്രക്കാർ തങ്ങളുടെ വാക്സിനേഷൻ തെളിവ് കാണിക്കേണ്ടതുണ്ട്.

2022 ഫെബ്രുവരി മുതൽ തന്നെ ഓസ്‌ട്രേലിയ വിദേശ യാത്രക്കാരെ സ്വാഗതം ചെയ്യാൻ തുടങ്ങിയെങ്കിലും പ്രവേശന ആവശ്യകതകളും നിയന്ത്രണങ്ങളും നിലവിലുണ്ടായിരുന്നു. സന്ദർശകർ പൂർണ്ണമായി വാക്സിനേഷൻ എടുക്കേണ്ടതും നെഗറ്റീവ് ആര്‍ടി പിസിആര്‍ പരിശേധനാ ഫലം കാണിക്കേണ്ടതും ആവശ്യമായിരുന്നു. . തുടർന്ന് ഏപ്രിലിൽ, രാജ്യം അതിന്റെ പ്രീ-അറൈവൽ ടെസ്റ്റിംഗ് ആവശ്യകതകൾ നീക്കം ചെയ്‌തെങ്കിലും യാത്രക്കാർക്ക് പ്രവേശിക്കാൻ വാക്സിനേഷൻ നിര്‍ബന്ധമാക്കി നിയമം നിലനിര്‍ത്തിയിരുന്നു.

നിലവിലെ മാറ്റത്തോടെ കൊവിഡുമായി ബന്ധപ്പെ‌ട്ട എല്ലാ പ്രവേശന നിയന്ത്രണങ്ങളും നീക്കം ചെയ്യുന്ന ഏറ്റവും പുതിയ രാജ്യമായി ഓസ്‌ട്രേലിയ മാറി. യുഎസ്, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, സ്വീഡൻ, ഐസ്‌ലാൻഡ്, അയർലൻഡ്, ക്രൊയേഷ്യ, അരൂബ എന്നീ രാജ്യങ്ങളാണ് കൊവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രവേശന നിയന്ത്രണങ്ങളും എടുത്തുനീക്കിയ രാജ്യങ്ങള്‍.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+