ട്രാഫിക്കിനെക്കുറിച്ച് പരാതിപ്പെടാത്ത ഒരു ദിവസം പോലും ബാംഗ്ലൂരിൽ ജീവിക്കുന്നവർക്കുണ്ടാവില്ല. ഏതു സമയത്തിറങ്ങിലായും ഒരിക്കലെങ്കിലും ബ്ലോക്കിൽ കിടക്കാതെ യാത്ര പൂർത്തിയാക്കാനില്ല.
ബാംഗ്ലൂരിൽ ഏറ്റവുമധികം സമയം പാഴാകുന്നതും ട്രാഫിക് ബ്ലോക്കിൽ കിടന്നാണ്. രാവിലെയും വൈകിട്ടുമുള്ള പീക്ക് സമയമാണെങ്കിൽ പറയുകയും വേണ്ട. വെറും ഒരു കിലോമീറ്റർ പോകാൻ കഴിഞ്ഞ ദിവസ മണിക്കൂറുകൾ എടുത്ത വാർത്തയും നമ്മൾ വായിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ബാംഗ്ലൂരിന്റെ കുരുക്ക് അഴിക്കാൻ തുരങ്കപാത പണിയുവാൻ ആലോചിക്കുകയാണ് കർണ്ണാക സർക്കാർ. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 190 കിലോമീറ്റർ നീളത്തില്‍ ടണൽ നിർമിക്കാൻ സംസ്ഥാന സർക്കാർ ടെൻഡർ ക്ഷണിക്കാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞിരുന്നു. ഇതിനായി 45 ദിവസത്തിനുള്ളിൽ പൊത ടെൻഡർ സ്വീകരിക്കാൻ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ടണൽ റോഡ് എങ്ങനെയായിരിക്കണം, നാല് വരി പാത വേണമോ ആറ് വരി പാത വേണമോ, എവിടെ നിന്ന് തുടങ്ങണം അവസാനിക്കണം, നഗരം മുഴുവൻ വികസിപ്പിക്കണമോ എന്ന കാര്യത്തിലും ഈ കമ്പനികൾ പഠിച്ച് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞു. വളരെ ബൃഹത് പദ്ധതിയയാതിനാൽ ഘട്ടം ഘട്ടമായി പൂർത്തിയാക്കുന്ന വിധത്തിലാവും നിർമ്മാണം.
നിലവിലെ നിർദ്ദേശം അനുസരിച്ച് 190 കിലോമീറ്റർ നീളത്തിലാവും ഈ പാത വരിക. ഇതില് നിലവിൽ 190 കിലോമീറ്ററാണ് നിർദേശിച്ചിരിക്കുന്നത്. ബെല്ലാരി റോഡ്, ഓൾഡ് മദ്രാസ് റോഡ്, മില്ലർ റോഡ്, ചാലൂക്യ സർക്കിൾ, ട്രിനിറ്റി സർക്കിൾ, സർജാപൂർ റോഡ്, ഹൊസൂർ റോഡ്, കനകപുര റോഡ് മുതൽ കൃഷ്ണ റാവു പാർക്ക്, മൈസൂർ റോഡ് മുതൽ സിർസി സർക്കിൾ, കെആർ പുരം, ഗോരഗുണ്ടേപാളയ, തുംകുരു റോഡ് മുതൽ യശ്വന്ത്പൂർ ജങ്ഷൻ,മഗഡി റോഡ്, ഔട്ടർ റിങ് റോഡ്, സിൽക്ക് ബോർഡ് എന്നീ സ്ഥലങ്ങളാണ് നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബാംഗ്ലൂരിന് കുറഞ്ഞത് നാല് പാതകളുള്ള ഒരു ടണൽ റോഡ് ആവശ്യമാണെന്ന് പറഞ്ഞ ഡികെ ശിവകുമാർ മുൻഗണനയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ടണൽ റോഡ് നിർമ്മാണം ആരംഭിക്കുമെന്നും പറഞ്ഞു.
ബാംഗ്ലൂരിലെ ഗതാഗതക്കുരുക്ക്
കനത്ത ഗതാഗതക്കുരുക്കിലൂടെയാണ് ഓരോ ദിവസവും ബാംഗ്ലൂരുകാർ കടന്നു പോകുന്നത്. ഔട്ടർ റിങ് റോഡ്, ഹൊസൂർ റോഡ്, എം ജി റോഡ് ,ഓൾഡ് മദ്രാസ് റോഡ്, തുടങ്ങിയ സ്ഥലങ്ങളിൽ എന്നും വൻ ബ്ലോക്കാണ് അനുഭവപ്പെടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












