Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: ഡൽഹിയേക്കാൾ ചൂടിൽ ബാംഗ്ലൂര്‍, രാത്രിയിൽ പകലിനേക്കാൾ പകുതി താപനില

ബെംഗളൂരു കാലാവസ്ഥ: ഡൽഹിയേക്കാൾ ചൂടിൽ ബാംഗ്ലൂര്‍, രാത്രിയിൽ പകലിനേക്കാൾ പകുതി താപനില

ബെംഗളൂരു ഒരുകാലത്ത് പ്രസിദ്ധമായിരുന്നത് അതിന്‍റെ തണുപ്പ് നിറഞ് കാലാവസ്ഥയ്ക്ക് ആയിരുന്നു. നാടൊട്ടും ചൂട് വന്നാലും എത്ര കടുത്ത വേനൽ ആണെങ്കിലും കുളിരു നല്കുന്ന കാലാവസ്ഥ സ്വന്തമായുണ്ടായിരുന്ന നഗരം. നട്ടുച്ചനേരത്തു പോലും ആശ്വാസത്തോടെ പുറത്തിറങ്ങി നടക്കാൻ കഴിഞ്ഞിരുന്ന ബാംഗ്ലൂർ നഗരം ഇന്ന് പൊള്ളുകയാണ്. പതിവിനു വിരുദ്ധമായ വേനൽക്കാലം നഗരത്തിൽ നേരത്തെ എത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ, കണക്കുകളനുസരിച്ച് തലസ്ഥാനമായ ഡല്‍ഹിയേക്കാൾ ചൂടാണ് ബാംഗ്ലൂരിലുള്ളത്. നഗരത്തിലെ ഏറ്റവും കൂടിയ താപനില ദേശീയ ഡല്‍ഹിയേക്കാൾ കൂടുതലാണ്. ജനുവരി അവസാന വാരം മുതൽ ബെംഗളൂരുവിൽ ചൂട് കൂടിത്തുടങ്ങിയതാണ്. ഈ ആഴ്ച തന്നെ രണ്ട് ദിവസമാണ് ബാംഗ്ലൂരിൽ 33 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് അനുഭവപ്പെട്ടത്. വ്യാഴാഴ്ച നഗരത്തിൽ 33.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്, ഇത് വർഷത്തിലെ ഈ സമയത്തെ സാധാരണ താപനിലയിൽ നിന്ന് 2.7 ഡിഗ്രി സെൽഷ്യസ് അധികമാണ്.

engaluru Experiencing Hotter Days Than Delhi Comparison

അതേസമയം, വ്യാഴാഴ്ച ഡൽഹിയിൽ അനുഭവപ്പെട്ട ഏറ്റവും ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസാണ്. പൊതുവേ ഈ സീസണിൽ ഡല്‍ഹിയേക്കാൾ കുറഞ്ഞ താപനിലയാണ് ബാംഗ്ലൂരിൽ അനുഭവപ്പെടുക. പകൽനേരം വേനലിന് സമാനമായ ചൂടാണെങ്കിലും രാത്രിയില്‍ ശൈത്യകാലത്തിലേതു പോലെയുള്ള തണുപ്പാണ് ബാംഗ്ലൂരിൽ. 16- 17 ഡിഗ്രി സെൽഷ്യസ് വരെ രാത്രികാലങ്ങളില് താപനില താഴുന്നു.

കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ രാത്രി കുറഞ്ഞ താപനില 17.1 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഇത് ഈ സീസണിലെ സാധാരണ താപനിലയില് നിന്ന് 0.1 ഡിഗ്രി സെൽഷ്യസ് കുറവാണ്. അതേസമയം, ഡൽഹിയിൽ രാത്രി 10 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ തണുപ്പ് അനുഭവപ്പെട്ടു. എന്തായാലും വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ ഡല്‍ഹിയേക്കാൾ പകൽ താപനില അനുഭവപ്പെടുമെന്ന് തന്നെയാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

ബെംഗളൂരുവിൽ ചൂട് കൂടും

ഇനി വരുന്ന ദിവസങ്ങളിലും ബാംഗ്ലൂരിൽ ചൂട് കൂടാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. വാരാന്ത്യത്തിൽ ബെംഗളൂരുവിലെ പരമാവധി താപനില 34 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ. അതായത്, , നഗരം പ്രതീക്ഷിച്ചതിലും നേരത്തെ ഇത്തവണ ബെംഗളൂരുവിൽ ചൂടും വേനലും എത്തുമെന്ന് സാരം. അതേസമയം രാത്രികളിൽ ാപനില 16 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻ്റ് (ഐഎംഡി) പറയുന്നതനുസരിച്ച്, ബെംഗളൂരുവിൽ മാത്രമല്ല, ചിത്രദുർഗ, ചിന്താമണി, മൈസൂരു എന്നിവിടങ്ങളിലും സാധാരണയിൽ നിന്ന് ഉയർന്ന താപനില അനുഭവപ്പെടുന്നുണ്ട്.

ബെംഗളൂരു കാലാവസ്ഥാ പ്രവചനം ഫെബ്രുവരി 16-21

ഫെബ്രുവരി 16 ഞായറാഴ്ച
കൂടിയ താപനില - 18.0 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 33.0 ഡിഗ്രി സെൽഷ്യസ്
അന്തരീക്ഷം -തെളിഞ്ഞ ആകാശം

ഫെബ്രുവരി 17 തിങ്കളാഴ്ച
കൂടിയ താപനില - 16.0 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 33.0 ഡിഗ്രി സെൽഷ്യസ്
അന്തരീക്ഷം -തെളിഞ്ഞ ആകാശം

ഫെബ്രുവരി 18 ചൊവ്വാഴ്ച
കൂടിയ താപനില - 16.0 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 33.0 ഡിഗ്രി സെൽഷ്യസ്
അന്തരീക്ഷം -തെളിഞ്ഞ ആകാശം

ഫെബ്രുവരി 19 ബുധനാഴ്ച
കൂടിയ താപനില - 16.0 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 33.0 ഡിഗ്രി സെൽഷ്യസ്
അന്തരീക്ഷം -തെളിഞ്ഞ ആകാശം

ഫെബ്രുവരി 20 വ്യാഴാഴ്ച
കൂടിയ താപനില - 16.0 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 33.0 ഡിഗ്രി സെൽഷ്യസ്
അന്തരീക്ഷം -തെളിഞ്ഞ ആകാശം

ഫെബ്രുവരി 21 വെള്ളിയാഴ്ച
കൂടിയ താപനില - 16.0 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 33.0 ഡിഗ്രി സെൽഷ്യസ്
അന്തരീക്ഷം -തെളിഞ്ഞ ആകാശം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore delhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+