Search
  • Follow NativePlanet
Share
» »ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ യാത്ര: ജൂലൈ 1 മുതൽ ചെലവ് വീണ്ടും കൂടും,പുതിയ ടോൾഗേറ്റ് നിരക്ക്, അറിയേണ്ടതെല്ലാം

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ യാത്ര: ജൂലൈ 1 മുതൽ ചെലവ് വീണ്ടും കൂടും,പുതിയ ടോൾഗേറ്റ് നിരക്ക്, അറിയേണ്ടതെല്ലാം

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ യാത്രാ ചെലവ് വീണ്ടും വർധിക്കുന്നു. പാതയിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ടോള്‍ ബൂത്ത് തുറക്കുന്നതോടെയാണ് യാത്ര കൂടുതൽ ചെലവേറിയതാകുന്നത്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗണങ്കൂരിൽ ജൂലൈ 1 ശനിയാഴ്ച രാവിലെ 8.00 മണി മുതൽ പുതിയ ടോൾ ഗേറ്റിൽ ടോൾ പിരിവ് ആരംഭിക്കുമെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു.

ബെംഗളൂരു-നിദാഘട്ട റൂട്ടിൽ മധൂരില്‍ നിലവിലുള്ളതിന് പുറമെയാണ് ഈ പുതിയ ടോൾ. കഴിഞ്ഞ ദിവസം എൻഎച്ച്എഐ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, മൈസൂരുവിനും നിദാഘട്ടയ്ക്കുമിടയിൽ ഒരു വശത്തേക്കുള്ള യാത്രയ്ക്ക് എസ്‌യുവികൾ/വാനുകളിൽ എന്നിവയിൽ നിന്ന് 155 രൂപ ഈടാക്കും. 24 മണിക്കൂറിനുള്ളിൽ നടത്തുന്ന മടക്കയാത്രയ്ക്ക് 235 രൂപ ആയിരിക്കും.

Bengaluru-Mysuru Expressway: 3rd toll booth in Ganangur

എൽസിവികൾ/എൽജിവികൾ/മിനി ബസുകൾക്ക് വൺവേ റൈഡിന് 235 രൂപയും 24 മണിക്കൂറിനുള്ളിൽ മടക്കയാത്രയ്ക്ക് 375 രൂപയുമാണ്. ട്രക്കുകൾ/ബസുകൾ (രണ്ട് ആക്‌സിലുകളുള്ളവ) 24 മണിക്കൂറിനുള്ളിൽ വൺവേ ട്രിപ്പിന് 525 രൂപയും മടക്കയാത്രയ്ക്ക് 790 രൂപയും നൽകേണ്ടിവരും.

കൂടാതെ, ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ ഓടുന്ന വാണിജ്യേതര വാഹനങ്ങൾക്ക് 330 രൂപയ്ക്ക് എൻഎച്ച്എഐ പ്രതിമാസ പാസ് നൽകും.
ജൂൺ 30ന് ഇ-വേയിൽ മോക്ക് ഡ്രില്ലിൽ ടോൾ ഈടാക്കില്ലെന്ന് എൻഎച്ച്എഐ അറിയിച്ചിട്ടുണ്ട്. ഓരോ 60 കിലോമീറ്റർ കൂടുമ്പോഴും ഒരു ടോൾ പ്ലാസ് എൻഎച്ച്എഐയുടെ നയം.

അതേസമയം, ഏകദേശം ജൂലൈ പകുതിയോടെ ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, കാർഷിക വാഹനങ്ങൾ മുതലായവ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് പാതയിൽ പ്രവേശിക്കുന്നത് നിരോധിക്കുമെന്ന് എൻഎച്ച്എ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Bengaluru-Mysuru Expressway

ഇത് രണ്ടാം തവണയാണ് അധികൃതർ ബാംഗ്ലൂർ-മൈസൂർ പാതയിൽ ടോൾ നിരക്ക് ഉയർത്തുന്നത്. ജൂൺ 1 മുതൽ 22 ശതമാനം നിരക്കിലാണ് ടോൾ വർധിപ്പിച്ചത്. കാറുകൾക്കും ബസുകൾക്കും ട്രക്കുകൾക്കും ഈ നിരക്ക് വർധനവ് ബാധകമായിരുന്നു. നേരത്തെ ഏപ്രിലിൽ ടോൾ നിരക്ക് ഉയർത്താൻ ശ്രമിച്ചെങ്കിലും യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് പുതുക്കിയ നിരക്ക് എൻഎച്ച് എഐ പിൻവലിക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ച് 12 നാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ് വേ രാജ്യത്തിന് സമർപ്പിച്ചത്. 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പത്തുവരിപ്പാതയ്ക്ക് 118 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഇതുവഴി ഇരുനഗരങ്ങളും തമ്മിലുള്ള 3.5 മണിക്കൂറിൽ നിന്ന് 1.25 മണിക്കൂറായി കുറഞ്ഞു. 8,480 കോടി രൂപയായിരുന്നു നിർമ്മാണ ചെലവ്.

ആറുവരിപ്പാതയായി നിർമ്മിച്ച ഇതിന്‍റെ രണ്ട് വശങ്ങളിലെയും 2 വീതം സർവീസ് റോഡുകൾ ഉൾപ്പെടെയാണ് പത്ത് വരി പാതയായിരിക്കുന്നത്. 8 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോറുകൾ, 42 ചെറിയ പാലങ്ങൾ, 64 അണ്ടർപാസുകൾ, 11 മേൽപ്പാലങ്ങൾ, നാല് റോഡ്-ഓവർ-ബ്രിഡ്ജുകൾ (ROB-കൾ), അഞ്ച് ബൈപാസുകൾ എന്നിവ ഈ ഹൈവേയിൽ ഉണ്ട്.

bangalore-mysore expressway

7 കിലോമീറ്റർ നീളമുള്ള ശ്രീരംഗപട്ടണ ബൈപാസ്, 10 കിലോമീറ്റർ നീളമുള്ള മാണ്ഡ്യ ബൈപാസ്, 7 കിലോമീറ്റർ നീളമുള്ള ബിഡഡി ബൈപാസ്, രാമനഗരം, ചന്നപട്ടണം എന്നിവിടങ്ങളിൽ നിന്ന് കടന്നുപോകുന്ന 22 കിലോമീറ്റർ നീളമുള്ള ബൈപാസ്, 7 കിലോമീറ്റർ നീളമുള്ള മദ്ദൂർ ബൈപാസ് എന്നിവയാണ് അഞ്ച് ബൈപാസുകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+