Search
  • Follow NativePlanet
Share
» »ഭാരത് ബന്ദ് ഇന്ന് , ബെംഗളുരുവിനെ ബാധിക്കുമോ? അടഞ്ഞു കിടക്കുന്ന സേവനങ്ങൾ ഇവ

ഭാരത് ബന്ദ് ഇന്ന് , ബെംഗളുരുവിനെ ബാധിക്കുമോ? അടഞ്ഞു കിടക്കുന്ന സേവനങ്ങൾ ഇവ

ഭാരത് ബന്ദ് 2024: സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ബുധനാഴ്ച. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന ആളുകളെ മാറ്റി സംവരണാനുകൂല്യത്തിൽ നിന്ന് നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ഓഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭീം ആദ്മിയും മറ്റ് ദളിത് ബഹുജൻ പ്രസ്ഥാനങ്ങളും ചേർന്നാണ് ബന്ദ് നടത്തുക. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ബന്ദ്.

എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും വിധി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയാണ് ഭാരത് ബന്ദിൽ സംഘടനകൾ ലക്ഷ്യം വയ്ക്കുന്നത്. സാമൂഹമാധ്യമങ്ങളില്‍ ഭാരത് ബന്ദിനെ പിന്തുണച്ചുകൊണ്ടുള്ള #21_August_Bharat_Bandh എന്ന ഹാഷ്ടാഗുമായി നിരവധിയാലുകളാണ് ബന്ദിന് പിന്തുണ നല്കുന്നത്. കൂടാതെ, സാമൂഹിക രാഷ്ട്രീയ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷ.

Bharat Bandh On August 21 Wednesday How It Affect Bangalore

ഭാരത് ബന്ദ് ബെംഗളുരുവില്‍ ഐടി നഗരമായ
ബെംഗളുരുവിൽഭരത് ബന്ദ് കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്നാണ് കരുതുന്നത്. എന്നാല്‍ ബന്ദിനോട് ഐക്യാദാർഢ്യം പ്രഖ്യാപിച്ചുള്ള സമ്മേളനങ്ങൾ നടക്കുവാൻ സാധ്യതയുണ്ട്. അതേസമയം ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഭാരത് ബന്ദ് ശക്തമാകും എന്നാണ് കരുതുന്നത്. ബന്ദിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. എല്ലാ ഡിവിഷണല്‍ കമ്മീഷണര്‍മാരും ജില്ലാ മജിസ്ട്രേറ്റുകളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി മുന്‌‍കരുതലുകൾ സ്വീകരിക്കും.

2024 ഭാരത് ബന്ദിൽ പ്രവർത്തിക്കുന്നത്

വിവിധ റിപ്പോർട്ടുകൾ അനുസരിച്ച്
അടിയന്തര സേവനങ്ങളായ ആംബുലൻസുകൾ, ആശുപത്രികൾ, മെഡിക്കൽ സൗകര്യങ്ങൾ എന്നിവ പ്രവർത്തിക്കുന്നത് തുടരും.
പോലീസ് സേവനങ്ങൾ: പൊതു സുരക്ഷ ഉറപ്പാക്കാൻ നിയമപാലകർ സജീവമായി തുടരും.
ഫാർമസികൾ: ഫാർമസികൾ തുറന്നിരിക്കുന്നതിനാൽ അവശ്യ മരുന്നുകൾ ലഭ്യമാകും.
അവശ്യ സേവനങ്ങൾ: സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ സാധാരണപോലെ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ സേവനങ്ങളായ മെഡിക്കൽ, കുടിവെള്ളം, പൊതുഗതാഗതം, റെയിൽ സേവനങ്ങൾ, വൈദ്യുതി സേവനങ്ങൾ എന്നിവ ലഭ്യമാകും.

2024 ഭാരത് ബന്ദിൽ അടഞ്ഞു കിടക്കുന്നത്

സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, സ്കൂളുകൾ, കോളേജുകൾ, പെട്രോൾ പമ്പുകൾ എന്നിവ ഭാരത് ബന്ദിന് ആഹ്വാനം ചെയ്താലും പ്രവർത്തിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പൊതുഗതാഗതത്തെ ബന്ദ് ബാധിച്ചേക്കും. ഓഫീസുകൾ പ്രവർത്തന രഹിതമാകാനും സാധ്യതയുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+