Search
  • Follow NativePlanet
Share
» »ഭൂട്ടാന്‍ സെപ്റ്റംബറില്‍ തുറക്കും, യാത്രാമാനദണ്ഡങ്ങളില്‍ മാറ്റം, സന്ദര്‍ശന ചിലവ് കൂടിയേക്കും

ഭൂട്ടാന്‍ സെപ്റ്റംബറില്‍ തുറക്കും, യാത്രാമാനദണ്ഡങ്ങളില്‍ മാറ്റം, സന്ദര്‍ശന ചിലവ് കൂടിയേക്കും

ഈ വരുന്ന സെപ്റ്റംബര്‍ 23 മുതല്‍ അന്താരാഷ്ട്ര സഞ്ചാരികള്‍ക്കായി ഭൂട്ടാന്‍ തുറക്കും.

സഞ്ചാരികള്‍ക്കിതാ സന്തോഷിപ്പിക്കുന്ന വാര്‍ത്ത... ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട അന്താരാഷ്ട്രാ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായ ഭൂട്ടാന്‍ രാജ്യാന്തര യാത്രക്കാര്‍ക്കായി അതിര്‍ത്തികള്‍ തുറക്കുവാന്‍ ഒരുങ്ങുന്നു. ഇനി വെറും രണ്ടു മാസത്തെ കാത്തിരിപ്പ് മാത്രം മതി ഭൂട്ടാനിലേക്ക് പോകുവാന്‍. ഈ വരുന്ന സെപ്റ്റംബര്‍ 23 മുതല്‍ അന്താരാഷ്ട്ര സഞ്ചാരികള്‍ക്കായി ഭൂട്ടാന്‍ തുറക്കും. കൊവിഡിനെ തു‌ടര്‍ന്ന് രണ്ടു വര്‍ഷത്തിലേറെയായി രാജ്യം അ‌ടച്ചിട്ടിരിക്കുകയായിരുന്നു.

എന്നാല്‍ രാജ്യം തുറക്കുമ്പോള്‍ പുതുതായി ചില നിയമങ്ങളും മാനദണ്ഡങ്ങളും ടൂറിസം കൗണ്‍സില്‍ ഓഫ് ഭൂട്ടാന്‍ (ടിസിബി) പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തേയ്ക്കുള്ള യാത്രയുടെ ചിലവ് വര്‍ധിക്കുന്നതടക്കമുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്.

Bhutan 1

PC:Adli Wahid

സുസ്ഥിര വികസന ഫീസ് (സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് ഫീസ്) എന്ന പേരില്‍ വിനോദസഞ്ചാരികളില്‍ നിന്നും ഈടാക്കിയിരുന്ന തുക പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷമായി 65 യുഎസ് ഡോളറായിരുന്നു ( ഏകദേശം 5000 രൂപ) സുസ്ഥിര വികസന ഫീസായി രാജ്യം ഈടാക്കിയിരുന്നത്. എന്നാലത് വിനോദസഞ്ചാരികളില്‍ നിന്ന് ഒരു രാത്രിക്ക് 200 യുഎസ് ഡോളറിലേക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ഏകദേശം 15,800 ഇന്ത്യന്‍ രൂപയാണ്. അനിയന്ത്രിതമായി എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറയ്ക്കുവാനും കാര്‍ബണ്‍ ആഘാതം ലഘൂകരിക്കുവാനുമാണ് ഇതുവഴി ലക്ഷ്യംവയ്ക്കുന്നത്. ഇതോടൊപ്പം ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, ഡ്രൈവര്‍മാര്‍, ഗൈഡുകള്‍ തുടങ്ങിയ രാജ്യത്തെ സേവനദാതാക്കള്‍ക്കുള്ള മാനദണ്ഡങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്.

സാധാരണക്കാരായ യാത്രാക്കാര്‍ക്ക് ഈ ഫീസ് വര്‍ധവന് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും സമ്പന്ന സഞ്ചാരികള്‍ക്ക് ഇതൊരു പ്രശ്നമായേക്കില്ലെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല, പുതിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് യാത്രക്കാര്‍ക്ക് അവരുടെ യാത്ര സ്വന്തമായി ആസൂത്രണം ചെയ്യുവാനും ഓപ്പറേറ്റര്‍മാരെ തിരഞ്ഞെടുക്കുവാനും സ്വാതന്ത്ര്യമുണ്ട്.

വിനോദസഞ്ചാരം പ്രധാന വരുമാനമാര്‍ഗ്ഗമായ ഭൂട്ടാനില്‍ കൊവിഡിനെ തുടര്‍ന്ന 2020 മാര്‍ച്ച് മുതല്‍ രാഡ്യം അതിര്‍ത്തികള്‍ അടച്ചതോടെ വലിയ തകര്‍ച്ചയായിരുന്നു നേരിട്ടിരുന്നത്. ടൂറിസം പുനരാരംഭിക്കുന്നതോടെ രാജ്യം പഴയപടി എത്തുമെന്നാണ് പ്രതീക്ഷ

Bhutan 2

PC:Gaurav Bagdi

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഭൂട്ടാന്‍ ഹിമാലയ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. സന്തോഷത്തിന്റെ രാജ്യം എന്റിയപ്പെടുന്ന ഇവിടം ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലായാണുള്ളത്. സമ്പത്തിലും വികസനത്തിലുമല്ല, പകരം ആളുകളുടെ സന്തോഷത്തിലാണ് ജീവിതമെന്ന തിരിച്ചറിവില്‍ ജീവിക്കുന്ന രാജ്യവും ജനങ്ങളും ആണ് ഇവി‌ടെയുള്ളത്. ഗ്രോസ് നാഷണല്‍ പ്രൊഡക്റ് എന്ന രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ സൂചികയ്ക്ക് പകരം ഗ്രോസ് നാഷണല് ഹാപ്പിനസ് എന്നതിനാണ് ഇവര്‍ പ്രാധാന്യം നല്കുന്നത്. സാമ്പത്തികേതര കാര്യങ്ങള്‍ക്കും പ്രാധാന്യം നല്കിയുള്ള ഒരു ജീവിതത്തിനാണ് ഇത് ജനങ്ങളെ പ്രാപ്തരാക്കിയത്. സുസ്ഥിര വികസനം, പ്രകൃതി സംരക്ഷണം, പാരമ്പര്യങ്ങളെ മുറുകെ പിടിക്കല്‍, നല്ല ഭരണരീതി എന്നിവയ്ക്കാണ് ഇതില്‍ പ്രാധാന്യം നല്കുന്നത്.

ലോകമെമ്പാടുമുള്ള വിപുലമായതും വലുതുമായ നിരവധി രാജ്യങ്ങൾക്ക് ഭൂട്ടാന്‍ എന്നും വിദ്യാഭ്യാസ മേഖലയില്‍ മാതൃകയാണ്. ഭൂട്ടാനിൽ ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും എല്ലാവർക്കും സൗജന്യമാണ്.

Bhutan 3

PC:Aaron Santelices

മാർച്ച്, ഏപ്രിൽ, മേയ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ എന്നീ മാസങ്ങളിലാണ് ഇവിടെ ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്നത്. ഈ സമയങ്ങളില്‍ യാത്രാച്ചിലവ് കൂടുതലായതിനാല്‍ ബജറ്റ് യാത്ര ഉദ്ദേശിക്കുന്നവര്‍ ഓഫ് സീസണ്‍ തിരഞ്ഞെടുക്കുന്നതാവും നല്ലത്. ഡിസംബർ മുതൽ ജനുവരി വരെയും ജൂൺ മുതൽ ഓഗസ്റ്റ് വരെയും ആണ് ഇവിടുത്തെ ഓഫ് സീസണ്‍. ട്രെക്കിങ്ങിന് ഏറ്റവും മികച്ച സമയം മാർച്ച് - ഏപ്രിൽ, ഓഗസ്റ്റ് - ഒക്ടോബർ എന്നിവയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+