Search
  • Follow NativePlanet
Share
» » ബിപോർ ജോയ് ചുഴലിക്കാറ്റ്: മൂന്ന് ട്രെയിനുകൾ ദക്ഷിണ റെയിൽവേ ഭാഗികമായി റദ്ദാക്കി

ബിപോർ ജോയ് ചുഴലിക്കാറ്റ്: മൂന്ന് ട്രെയിനുകൾ ദക്ഷിണ റെയിൽവേ ഭാഗികമായി റദ്ദാക്കി

ബിപര്‍ജോയ് ചുഴലിക്കാറ്റ് ഭീതിയെത്തുടർന്ന് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ദക്ഷിണ റെയിൽവേ സര്‍വീസ് നടത്തുന്ന മൂന്ന് ട്രെയിൻ സര്‍വീസുകളാണ് ഭാഗികമായി റദ്ദാക്കിയത്. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേയ്ക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഗുജറാത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ട്രെയിൻ നമ്പർ 19568 ഓഖ- തിരുനെൽവേലി വിവേക് എക്സ്പ്രസ്

ജൂൺ 15ന് രാത്രി 12.55ന് പുറപ്പെടേണ്ട ഓഖ- തിരുനെൽവേലി വിവേക് എക്സ്പ്രസ് ഓഖയ്ക്കും അഹമ്മദാബാദിനുമിടയിൽ ഭാഗികമായി റദ്ദാക്കി. പകരം അഹമ്മദാബാദിൽ നിന്ന് രാവിലെ 9.15ന് ട്രെയിൻ പുറപ്പെടും.

Bipor Joy Cyclone: Southern Railway Cancelled 3 Trains Partially

PC: Arfan Abdulazeez

ട്രെയിൻ നമ്പർ 16333 വെരാവൽ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്

വെരാവലിൽ നിന്ന് ജൂൺ 15ന് രാവിലെ 6.30ന് പുറപ്പേണ്ടണ്ട വെരാവൽ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് വെരാവലിനും അഹമ്മദാബാദിനും ഇടയിൽ സർവീസ് നടത്തില്ല. പകരം അഹമ്മദാബാദിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.30ന് പുറപ്പെടും

ട്രെയിൻ നമ്പർ 20910 പോർബന്തർ- കൊച്ചുവേളി എക്സ്പ്രസ്

ജൂൺ 15ന് വൈകിട്ട് 6.40ന് പോർബന്തറിൽ നിന്ന് പുറപ്പെടേണ്ട പോർബന്തർ- കൊച്ചുവേളി എക്സ്പ്രസ് പോർബന്തറിനും രാജ്കോട്ടിനും ഇടയിൽ ഭാഗികമാറി റദ്ദാക്കി. പകരം രാജ്കോട്ടിൽ നിന്ന് രാത്രി 10.55ന് ട്രെയിൻ സർവീസ് നടത്തുമെന്ന് ദക്ഷണ റെയിൽവേ അറിയിച്ചു.

നേരത്തെ, പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് ഗുജറാത്തിൽ 67 ട്രെയിൻ സർവീസുകൾ റെയിൽവെ റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ചയോടെ മഴയുടെ തീവ്രത വര്‍ധിക്കുമെന്നാണ് റിപ്പോർട്ട്. 15 ന് സൗരാഷ്ട്ര തീരത്തേക്ക് ചുഴലിക്കാറ്റ് എത്തും. ജൂൺ 16ന് വടക്കൻ ഗുജറാത്തിലും തെക്കൻ രാജസ്ഥാനിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഐ എം ഡി അറിയിച്ചു.

അതേ സമയം കേരളത്തിൽ വരുന്ന അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ പെയ്യുവാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. നേരത്തെ, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+