കേരളത്തിലെ ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്, സംസ്ഥാനത്ത് നിന്ന് സർവീസ് ആരംഭിക്കുന്ന നാല് ട്രെയിനുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. വിവിധ ട്രാക്കുകളിൽ അറ്റുകുറ്റപണികൾ നടക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. മറ്റുചില ട്രെയിനുകൾ പൂർണ്ണമായും ചിലത് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഇത് കൂടാതെ കുർള ലോകമാന്യ തിലക് ടെർമിനസിലെ (എൽടിടി) അറ്റകുറ്റപ്പണിയെത്തുടർന്ന് നേത്രാവതി എക്സ്പ്രസ് സർവീസിലും മാറ്റങ്ങൾ വരുത്തി.
കൂടാതെ, റൂർക്കി - ദിയോബന്ദ് റൂട്ടിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽകൊച്ചുവേളി - ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസും തിരുച്ചിറപ്പള്ളി ഡിവിഷനിലെ കാരയ്ക്കൽ യാർഡ് കമ്മീഷിങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ എറണാകുളം-കാരയ്‌ക്കൽ എക്സ്പ്രസിന്‍റെ സർവീസിലും മാറ്റങ്ങൾ വന്നിട്ടുണ്ട്.

കൊച്ചുവേളി - ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
ജൂൺ 28-ന് കൊച്ചുവേളിയിൽ നിന്ന് രാവിലെ 4.50 ന് പുറപ്പെടുന്ന കൊച്ചുവേളി - ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 22659 പൂർണ്ണമായും റദ്ദാക്കി. ജൂലൈ 1-ന് അവിടെ നിന്ന് തിരിച്ച് പുറപ്പെടുന്ന യാത്രയും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
എറണാകുളം-കാരയ്‌ക്കൽ എക്സ്പ്രസ്
ഇത് കൂടാതെ തിരുച്ചിറപ്പള്ളി ഡിവിഷനിലെ കാരയ്ക്കൽ യാർഡ് പെരളം സെക്ഷനിൽ കമ്മീഷൻ ചെയ്യുന്നതിനായുള്ള ലൈൻ ബ്ലോക്ക് കാരണം എറണാകുളം-കാരയ്‌ക്കൽ എക്സ്പ്രസിന്‍റെ സർവീസിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ജൂൺ 27, ജൂലൈ 1 എന്നീ തിയതികളിൽ എറണാകുളത്ത് നിന്ന് രാത്രി 10.25- ന് പുറപ്പെടുന്ന എറണാകുളം-കാരയ്‌ക്കൽ എക്സ്പ്രസ് 16188 നാഗപട്ടിണം വരെ മാത്രമായിരിക്കും സർവീസ് നടത്തുക.നാഗപട്ടിണത്തിനും കാരയ്ക്കലിനും ഇടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കി.
എറണാകുളം-കാരയ്‌ക്കൽ എക്സ്പ്രസ് 16188 ജൂലൈ രണ്ടിന് നാഗൂർ വരെ മാത്രമായിരിക്കും സർവീസ് നടത്തുക. നാഗൂറിനും കാരയ്ക്കലിനും ഇടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കി.
ജൂലൈ മൂന്നിന് വൈകിട്ട് 4.30-ന് കാരയ്‌ക്കൽ നിന്ന് പുറപ്പെട്ട് എറണാകുളത്തേക്ക് എത്തുന്ന എറണാകുളം എക്സ്പ്രസ് വൈകിട്ട് അഞ്ച് മണിയ്‌ക്ക് നാഗപട്ടണത്ത് നിന്ന് സർവീസ് തുടങ്ങുമെന്നും റെയിൽവേ അറിയിച്ചു.
ഇത് കൂടാതെ ലോകമാന്യ തിലക് ടെർമിനസിലെ കേടായ യാർഡ് പിറ്റ് ലൈനിന്‍റെ 30 ദിവസത്തെ എഞ്ചിനീയറിംഗ് ജോലികൾ കാരണം ട്രെയിൻ സർവീസ് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് സെൻട്രൽ റെയിൽവേ അറിയിപ്പ് നൽകി. ഇക്കാലയളവിൽ തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നതും കേരളത്തിൽ നിന്ന് നിന്നു മുംബൈയിലേക്കുള്ള സർനീസ് അവസാനിപ്പിക്കുന്നതും പൻവേലിൽ ആയിരിക്കും. എൽടിടി- മംഗളുരു സെൻട്രൽ മത്സ്യഗന്ധ എക്സ്പ്രസിന്‍റെ സർീസിനും ഇതേ മാറ്റമുണ്ട്.
തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി
ട്രെയിൻ നമ്പർ 16346 തിരുവനന്തപുരം സെൻട്രൽ - ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്‌സ്‌പ്രസ് 2024 ജൂൺ 30 മുതൽ ജൂലൈ 30 വരെ 09.15 മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. പൻവേലിനും ലോകമാന്യ തിലക് ടെർമിനസിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
ട്രെയിൻ നമ്പർ 16345 ലോകമാന്യ തിലക് ടെർമിനസ് തിരുവനന്തപുരം സെൻട്രൽ - നേത്രാവതി എക്‌സ്‌പ്രസ് 2024 ജൂലൈ 01 മുതൽ 30 വരെ 12.50 മണിക്ക് പൻവേലിൽ നിന്ന് പുറപ്പെടും. ലോകമാന്യ തിലക് ടെർമിനസിനും പൻവേലിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
മംഗലാപുരം- ലോകമാന്യ തിലക് മത്സ്യഗന്ധ എക്‌സ്പ്രസ്
ട്രെയിൻ നമ്പർ 12620 മംഗലാപുരം സെൻട്രൽ ലോകമാന്യ തിലക് ടെർമിനസ് മത്സ്യഗന്ധ എക്‌സ്പ്രസ് 2024 ജൂൺ 30 മുതൽ ജൂലൈ 30 വരെ മംഗലാപുരത്ത് നിന്ന് 12.45 മണിക്ക് പുറപ്പെടും. പൻവേലിനും ലോകമാന്യ തിലക് ടെർമിനസിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
ട്രെയിൻ നമ്പർ 12619 ലോകമാന്യ തിലക് ടെർമിനസ് മംഗലാപുരം സെൻട്രൽ മത്സ്യഗന്ധ എക്‌സ്പ്രസ് 2024 ജൂലൈ 01 മുതൽ 30 വരെ 16.25 മണിക്ക് പൻവേലിൽ നിന്ന് പുറപ്പെടും. ലോകമാന്യ തിലക് ടെർമിനസിനും പൻവേലിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














