Search
  • Follow NativePlanet
Share
» »വിശ്വാസത്തിന്‍റെ വാതിലുകൾ തുറക്കുന്ന ചാർധാം തീർത്ഥാടനം! രജിസ്ട്രേഷൻ 20 മുതൽ

വിശ്വാസത്തിന്‍റെ വാതിലുകൾ തുറക്കുന്ന ചാർധാം തീർത്ഥാടനം! രജിസ്ട്രേഷൻ 20 മുതൽ

2023 ൽ ചാർ ധാം ക്ഷേത്രങ്ങൾ തുറക്കുന്ന തിയതിയും രജിസ്ട്രേഷനെക്കുറിച്ചും വായിക്കാം

ചാർ ധാം തീർത്ഥാടനം: ഇന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിലൊന്നാണ് ചാർധാം തീർത്ഥാടനം. ദൈവങ്ങളുടെ നാടായ ഉത്തരാഖണ്ഡിലെ ആത്മീയ ലക്ഷ്യസ്ഥാനങ്ങളായ ചാർ ധാം ക്ഷേത്രങ്ങളിൽ ഓരോ വർഷവും ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. ഹിമാലയ മലനിരകളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന . യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ അതിപുരാതന ക്ഷേത്രങ്ങളാണ് ചാർ ദാം ക്ഷേത്രങ്ങളായി അറിയപ്പെടുന്നത്. വർഷത്തിൽ നിശ്ചിത സമയങ്ങളിൽ മാത്രം തുറക്കുന്ന ക്ഷേത്രങ്ങൾ മറ്റു സമയത്ത് കാലാവസ്ഥ പോലുള്ള കാരണങ്ങളാൽ അടഞ്ഞു കിടക്കും. 2023 ൽ ചാർ ധാം ക്ഷേത്രങ്ങൾ തുറക്കുന്ന തിയതിയും രജിസ്ട്രേഷനെക്കുറിച്ചും വായിക്കാം

മോക്ഷഭാഗ്യത്തിന്

മോക്ഷഭാഗ്യത്തിന്

ഹൈന്ദവ വിശ്വാസങ്ങളനുസരിച്ച് ഏറ്റവും പുണ്യപൂർണ്ണമായ യാത്രകളിലൊന്നാണ് ചാർ ധാം ക്ഷേത്രങ്ങളിലേക്കുള്ളത്. എത്ര കഷ്ടപ്പാടുകൾ സഹിച്ചും ത്യാഗങ്ങൾ ചെയ്കും ആളുകൾ ഈ യാത്രയ്ക്ക് പോകുന്നതിന്‍റെ കാരണം ഈ വിശ്വാസങ്ങളാണ്. മോക്ഷഭാഗ്യമാണ് ചാർധാം തീര്‍ത്ഥാടകർക്ക് ലഭിക്കുന്നതെന്നാണ് വിശ്വാസം.

PC: Pawan Modi

പുണ്യനദികളും ചാർധാമും

പുണ്യനദികളും ചാർധാമും

ഭാരതീയ പുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന നാല് പുണ്യ നദികളുടെ കരയിലാണ് നാലു ചാർധാം ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. . യമുന നദി (യമുനോത്രി), ഗംഗ (ഗംഗോത്രി), മന്ദാകിനി നദി (കേദാർനാഥ്), അളകനന്ദ (ബദ്രിനാഥ്) എന്നിങ്ങനെയാണിത്. ആത്മീയ തീർത്ഥാടകരം സംബന്ധിച്ചെടുത്തോളം ഒരുപാട് പ്രത്യേകതകൾ ചാർധാം യാത്രയ്ക്കുണ്ട്.

PC:KRISHNA1106

യമുനോത്രിയിൽ തുടങ്ങുന്ന യാത്ര

യമുനോത്രിയിൽ തുടങ്ങുന്ന യാത്ര

എത്തിച്ചേരുവാനുള്ള സൗകര്യം കണക്കിലെടുത്ത് യമുനോത്രിയിലാണ് മിക്കവരും ചാർധാം തീർത്ഥാടനം തുടങ്ങുന്നത്. യമുന നദിയിൽ പുണ്യസ്നാനം നടത്തി തുടർന്ന് ഗംഗോത്രിയിലേക്ക് പോകുന്നു. ഗംഗോത്രിയിൽ നിന്നും കേദാർനാഥിലേക്കും അവിടുന്ന് ബദ്രിനാഥിലേക്കും പോയാണ് തുടർന്നുള്ള യാത്രകള്‍.
ഏപ്രിൽ മാസം അവസാനം മുതൽ നവംബര്‌ മാസം ആദ്യം വരെയാണ് ചാര്‍ധാം തീർത്ഥാടനം നീണ്ടുനിൽക്കുന്നത്.

PC:Shitha Valsan

ബദ്രിനാഥ് ധാം 2023- തുറക്കുന്ന തിയതി

ബദ്രിനാഥ് ധാം 2023- തുറക്കുന്ന തിയതി

വിഷ്ണുവിനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ബദ്രിനാഥ് ക്ഷേത്രത്തിലെ 2023 ലെ ചാര്‍ ധാം തീർത്ഥാടനം ഏപ്രിൽ 27ന് ആരംഭിക്കും. നിലവിലെ വിവരമനുസരിച്ച് രാവിലെ 7 മണിയോടു കൂടി ക്ഷേത്രവാതിലുകൾ വിശ്വാസികൾക്കായി തുറന്നു നല്കും.

PC:Heavren

കേദർനാഥ് ധാം 2023- തുറക്കുന്ന തിയതി

കേദർനാഥ് ധാം 2023- തുറക്കുന്ന തിയതി

മഹാശിവരാത്രി നാളിലാണ് കേദർനാഥ് ധാം ക്ഷേത്രം വിശ്വാസികൾക്ക് തീർത്ഥാടനത്തിനായി തുറക്കുന്ന തിയതി പ്രഖ്യാപിക്കുന്നത്. സാധാരണയായി അക്ഷയ തൃതീയ നാളിലാണ് കേദർനാഥ് തീർത്ഥാടനം ആരംഭിക്കുന്നത്. 2023 ലെ കേദർനാഥ് ധാം തീർത്ഥാടനം ഏപ്രിൽ 26ന് ആരംഭിക്കുമെന്നാണ് കരുതുന്നത്.

PC:Shaq774

ഗംഗോത്രി, യമുനോത്രി ധാം 2023- തുറക്കുന്ന തിയതി

ഗംഗോത്രി, യമുനോത്രി ധാം 2023- തുറക്കുന്ന തിയതി

ഗംഗോത്രി, യമുനോത്രി ധാമുകളുടെ ക്ഷേത്രകവാടങ്ങൾ 2023 ലെ തീർത്ഥാടനത്തിനായി ഏപ്രിൽ 22ന് തുറക്കും. യമുനോത്രിയിൽ നിന്നാണ് യാത്രാ സൗകര്യം കണക്കിലെടുത്ത് വിശ്വാസികൾ ചാർധാം തീർത്ഥാടനം ആരംഭിക്കുന്നത്. അക്ഷയ തൃതീയ ദിനം വരുന്ന ഏപ്രില്‍ അഴസാന വാരമോ മേയ് ആദ്യമോ ആണ് ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ തുറക്കുന്നത്.

PC:KAUSTAV SANYAL

ചാര്‍ധാം തീർത്ഥാടനം 2023-രജിസ്ട്രേഷൻ

ചാര്‍ധാം തീർത്ഥാടനം 2023-രജിസ്ട്രേഷൻ

ചാർ ധാം തീർത്ഥാടനത്തിന് പോകുന്നവര്‍ക്ക് മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ നിർബന്ധമാണ്. ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ചാർധാം തീർത്ഥാടനം രജിസ്റ്റർ ചെയ്യാം. ഈ വർഷത്തെ രജിസ്ട്രേഷൻ ഫെബ്രുവരി 20ന് ആരംഭിക്കും. ഉത്തരാഖണ്ഡ് സംസ്ഥാന ടൂറിസം വകുപ്പിന്റെ മൊബൈൽ ആപ്പ് വഴിയും ചാർ ധാം യാത്രക്കായി രജിസ്റ്റർ ചെയ്യാവുന്നതാണ്.


പിപാൽകോട്ടി, ഹെലാങ്, പാണ്ഡുകേശ്വർ, ഗോവിന്ദ് ഘട്ട് എന്നിവിടങ്ങളിൽ തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും.
കഴിഞ്ഞ വർഷം ഏകദേശം 46 ലക്ഷത്തോളം തീർത്ഥാടകർ യാത്രയിൽ പങ്കെടുത്തു.

PC:KAUSTAV SANYAL

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+