Search
  • Follow NativePlanet
Share
» »വീണ്ടും കൊവിഡ്:വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത,പരിശോധന പുനരാംരംഭിച്ചു

വീണ്ടും കൊവിഡ്:വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത,പരിശോധന പുനരാംരംഭിച്ചു

വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന പുനരാംരംഭിച്ചു.വിദേശത്തു നിന്നു എത്തുന്ന യാത്രക്കാരിലാണ് സ്രവ പരിശോധന നടത്തുന്നത്.

ചൈനയിലെ കൊവിഡ് വ്യാപനത്തിന് കാരണമായ ഒമിക്രോൺ വകഭേദം രാജ്യത്തും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ രണ്ടു പേർക്കും ഒഡീഷയിൽ ഒരാൾക്കുമടക്കം ആകെ മൂന്നു പേർക്കാണ് ഇന്ത്യയിൽ ഒമിക്രോൺ ബി.എഫ്-7 വകഭേദം റിപ്പോർട്ട് ചെയ്തത്. ഇതോടെ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന പുനരാംരംഭിച്ചു.

വിദേശത്തു നിന്നു എത്തുന്ന യാത്രക്കാരിലാണ് സ്രവ പരിശോധന നടത്തുന്നത്. യാത്രക്കാരുടെ സംഘത്തിലെ കുറച്ചുപേരെ മാത്രം (റാൻഡം ടെസ്റ്റിംഗ് ) പരിശോധനയ്ക്കു വിധേയരാക്കി അവർക്ക് രോഗം സ്ഥിരീകരിക്കുകയാണെങ്കിൽ ബാക്കിയുള്ളവർക്കു കൂടി കൊവിഡ് പരിശോധന നടത്തി രോഗം കണ്ടെത്തിയാൽ നിരീക്ഷണത്തിലേക്ക് മാറ്റുന്ന വിധത്തിലുള്ള നടപടിയാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് നിലവിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടില്ല.

Airports In India Starts Screening International Passengers-Malayalam

നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും വിവിധ രാജ്യങ്ങളിൽ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്.ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളിലാണ് കേസുകൾ കുതിച്ചുയർന്നിരിക്കുന്നത്. കൊറോണ വൈറസിന്‍റെ ഒമിക്രോൺ ബി.എഫ്-7 വകഭേദം ആണ് ചൈനയിൽ കണ്ടെത്തിയത്. പ്രതിദിനം മുപ്പതിനായിരത്തോളം പേര്‍ക്കാണ് നിലവിലെ സാഹചര്യത്തിൽ ചൈനയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. , ബ്രസീൽ, യുഎസ്, കൊറിയ തുടങ്ങിയ രാജ്യങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്.

അതേസമയം, കേന്ദ്രസർക്കാർ രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശങ്ങൾ പുറത്തിറക്കി. നിലവിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ച യോ​ഗത്തിലാണ് നിര്‍ദ്ദേശങ്ങൾ നല്കിയത്. തിരക്കേറിയ സ്ഥലങ്ങളിലും ആൾക്കൂട്ടങ്ങളിലും മാസ്ക് ഉപയോഗിക്കണമെന്നാണ് പൊതുജനങ്ങൾക്കുള്ള നിർദ്ദേശം. ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.

സംസ്ഥാനത്ത്, എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാന റാപ്പിഡ് റെസ്‌പോൺസ് ടീം യോഗത്തിലാണ് നിർദേശം നൽകിയത്.

ആശങ്ക വേണ്ടായെന്നും കോവിഡ് ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. അവധിക്കാലം കൂടുതൽ ശ്രദ്ധിക്കണം. എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. പ്രായമായവർക്കും അനുബന്ധ രോഗമുള്ളവർക്കും കുട്ടികൾക്കും പ്രത്യേക കരുതൽ നല്കണമെന്നും മന്ത്രി നിർദ്ദേശം നല്കി. സോപ്പും വെള്ളവുമുപയോഗിച്ച് കൈ ഇടയ്ക്കിടെ കഴുകണമെന്നും പുറത്ത് പോയി വന്നതിന് ശേഷം കൈ കഴുകണമെന്നും കരുതൽ ഡോസ് ഉൾപ്പെടെ വാക്‌സിൻ എടുക്കാത്തവർ എല്ലാവരും വാക്‌സിൻ എടുക്കണമെന്നും മന്തിരി പറ‍ഞ്ഞു, . രോഗലക്ഷണമുള്ളവരെ കൂടുതലായി കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയവ ബാധിച്ചാൽ അവഗണിക്കാതെ . ചികിത്സ തേടണമെന്നും കൊവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുതെന്നും കൊവിഡ് രോഗലക്ഷണമുണ്ടെങ്കിൽ പുറത്തിറങ്ങാതെ വിശ്രമിച്ച് ചികിത്സ തേടേണ്ടതുമാണെന്ന് മന്ത്രി പറഞ്ഞു. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി. ആശുപത്രി അഡ്മിഷൻ നിരന്തരം നിരീക്ഷിക്കണം. രോഗികളുടെ എണ്ണം വർധിക്കുന്നത് മുന്നിൽ കണ്ട് കോവിഡിനായി ആശുപത്രി സൗകര്യങ്ങൾ കൂട്ടാനും യോഗത്തിൽ മന്ത്രി നിർദേശം നൽകി.

മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വളരെ കുറവാണ്. എങ്കിലും കോവിഡ് ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കേണ്ടതാണ്. കോവിഡില്‍ പഠിച്ച പാഠങ്ങള്‍ വീണ്ടും ശീലമാക്കണം. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news airport corona virus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+