സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില് വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇടംനേടിയ രാജ്യമാണ് ജപ്പാന്‍. ഒരുകാലത്ത് പണമുള്ളവർക്ക് മാത്രം പോകാൻ കഴിയുന്ന രാജ്യമായിരുന്ന ജപ്പാൻ ഇപ്പോള്‍ സാധാരണക്കാരുടെയും പ്രിയപ്പെട്ട ഇടമായിട്ടുണ്ട്. കൃത്യമായ പ്ലാനിങ്ങും സീസണും നോക്കിയ പോയാൽ പോക്കറ്റിന്‍റെ കനം ഒട്ടും കുറയാതെ പോയി വരാം.
ജപ്പാന്‍ എന്ന മഹത്തായ രാജ്യത്തിന്‍റെ സംസ്കാരവും വൈവിധ്യങ്ങളും കാണാനും സ്വപ്നഭൂമി എക്സ്പ്ലോർ ചെയ്യുവാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിലിതാ ആ യാത്ര എളുപ്പമാവുകയാണ്. അതെ, ഡൽഹിയിൽ നിന്ന് ടോക്കിയോയിവേക്ക് എയർ ഇന്ത്യ വിമാനത്തിൽ ഇനി നോൺ സ്റ്റോപ്പായി പറക്കാം.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ജൂൺ 15 മുതൽ ഡൽഹിക്കും ടോക്കിയോയ്ക്കും ഇടയിലുള്ള വിമാന സർവീസ് നോൺ-സ്റ്റോപ്പ് സർവീസായി വിപുലീകരിക്കുന്നതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. നിലവിൽ ആഴ്ചയിൽ നാല് വിമാനങ്ങളാണ് എയർലൈൻ സർവീസ് നടത്തുന്നത്. ജൂണ് മാസത്തോടെ ഇത് ദിവസ സർവീസുകളായി മാറും.
2025 മാർച്ച് 31-ന് ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലേക്ക് (നരിറ്റയിൽ നിന്ന്) എയർ ഇന്ത്യ അടുത്തിടെ സർവീസ് ആരംഭിച്ചതിനെ തുടർന്നാണ് ഈ നീക്കം. ഇത് ടോക്കിയോ സ്റ്റേഷനിലേക്കുള്ള യാത്രാ സമയം
ഏകദേശം 30 മിനിറ്റായി കുറച്ചു. മാത്രമല്ല, ടോക്കിയോ നഗരമധ്യത്തിൽ നിന്ന് ഹനേഡ വിമാനത്താവളം വെറും 18 കിലോമീറ്റർ അകലെയായതിനാൽ, എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഉപയോഗിച്ച് സർവീസ് നടത്തുന്ന ദൈനംദിന വിമാനങ്ങൾ യാത്രക്കാർക്ക് ടോക്കിയോയുടെ മധ്യഭാഗത്തേക്ക് വേഗത്തിൽ പ്രവേശനം നൽകുന്നു.
ഡൽഹി-ടോക്കിയോ എയർ ഇന്ത്യ നോൺ- സ്റ്റോപ്പ് വിമാന സമയം
ഡൽഹി-ടോക്കിയോ ഹനേഡ റൂട്ടിൽ എയർ ഇന്ത്യ പ്രതിദിന സർവീസുകൾ നടത്തും. AI358 വിമാനം ഡൽഹിയിൽ നിന്ന് രാത്രി 8. 20-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07. 55-ന് ടോക്കിയോ ഹനേഡയിൽ എത്തും. മടക്ക സർവീസായ ഫ്ലൈറ്റ് AI357, ടോക്കിയോ ഹനേഡയിൽ രാവിലെ 11. 50 ന് പുറപ്പെട്ട് വൈകുന്നേരം 5.25ന് ഡൽഹിയിൽ എത്തും.
ഇത് കൂടാതെ, ഓൾ നിപ്പോൺ എയർവേയ്‌സുമായി സഹകരിച്ച് പ്രവർത്തിക്കുന്നതോടെ എയർ ഇന്ത്യയിൽ വരുന്നവർക്ക് ടോക്കിയോ ഹനേഡയിൽ നിന്ന് പ്രധാന ജാപ്പനീസ് നഗരങ്ങളായ ഫുകുവോക്ക, ഹിരോഷിമ, നഗോയ, ഒകിനാവ, ഒസാക്ക, സപ്പോറോ എന്നിവയിലേക്ക് എയർ ഇന്ത്യ യാത്രക്കാർക്ക് എളുപ്പത്തിൽ കണക്ട് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ സൗര്യവുമുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിക്കുവാനും യാത്രക്കാർക്ക് കൂടുതൽ സൗകര്യംവും യാത്രാ സുഖവും പുതിയ തീരുമാനം നല്കും. ഇരു രാജ്യങ്ങൾക്കുമിടയിൽ വളരുന്ന വ്യാപാരവും ടൂറിസവും പിന്തുണയ്ക്കുന്ന ഒരു നീക്ക കൂടിയാകും ഇത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












