Search
  • Follow NativePlanet
Share
» »ഡൽഹിയിലെ ചരിത്രക്കാഴ്ചകൾ കാണാൻ പുതിയ വഴി, യമുനാ നദിയിലെ ക്രൂസ് യാത്ര!

ഡൽഹിയിലെ ചരിത്രക്കാഴ്ചകൾ കാണാൻ പുതിയ വഴി, യമുനാ നദിയിലെ ക്രൂസ് യാത്ര!

ചരിത്രമുറങ്ങുന്ന കോട്ട മുതൽ രാജ്യത്തിന്‍റെ ഭാവി മാറ്റിമറിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊളളുന്ന പാർലമെന്‍റ് മന്ദിരം വരെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ഡൽഹിക്കുള്ളത്. സഞ്ചാരികൾ എത്ര കണ്ടാലും തീരാത്തത്രയും കൗതുതകൾ തലസ്ഥാന നഗരം പല കോണുകളിലായി ഒളിപ്പിച്ചിട്ടുണ്ട്. ഭൂതകാലവും വർത്തമാനകാലവും ചേർന്ന് ഭാവിയെക്കാണിക്കുന്ന കാഴ്ചകളുള്ള ഈ നഗരം ഇതാ സന്ദർശകർക്കായി മറ്റൊരു അനുഭവം ഒരുക്കുകയാണ്.

ഡല്‍ഹിയെ പുതിയൊരു വിധത്തിൽ അനുഭവിക്കുവാൻ ആഗ്രഹിക്കുന്നവര്‍ക്കായി വരുന്ന യമുനാ ക്രൂസ് യാത്ര പരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, നഗരത്തിലെ ചരിത്ര സ്മാരകങ്ങൾ പുതിയൊരു കാഴ്ചപ്പാടിൽ അനുഭവിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നു. വിദേശികളടക്കമുള്ളവർക്ക് ഡല്‍ഹി യാത്ര ആസ്വദിക്കാന് സാധിക്കുന്ന തരത്തിലുള്ള ഈ ക്രൂസ് യാത്ര ടൂറിസം വർദ്ധിപ്പിക്കുകയും നഗരത്തിലെ ഗതാഗത ഓപ്ഷനുകൾ മെച്ചപ്പെടുത്തുകയുമാണ് യമുനാ ക്രൂസ് യാത്രയുടെ ലക്ഷ്യം.

Delhi Travel Delhi To Launch Cruise Services On Yamuna River

തലസ്ഥാനത്തെ വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങളിലൊന്നായി യമുനാ നദിയെ മാറ്റിയെടുക്കുന്നതിനൊപ്പം ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യവും പുതിയ പദ്ധതിക്ക് പിന്നിലുണ്ട്. ഇന്ത്യാ ടുഡേ റിപ്പോർട്ട് അനുസരിച്ച് നിലവിൽ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) യിൽ നിന്നും മറ്റ് നിയന്ത്രണ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ അംഗീകാരങ്ങൾ നേടുന്നതിനായുള്ള ശ്രമങ്ങളിലാണ് അധികൃതര്‍.

അനുമതികളെല്ലാം ലഭിച്ചാൽ തടസ്സങ്ങളില്ലാതെ യമുനാ നദി ക്രൂയിസ് സർവീസ് ആരംഭിക്കാം. മെട്രോയുടെ തിരക്കുകളോ റോഡിന്‍റെ വാഹനപ്പെരുപ്പങ്ങളോ ഒന്നും തടസ്സമാകാത്ത വിധത്തില്‍ നദിയിലെ ബോട്ട് യാത്രയിലൂടെ ഡൽഹിയുടെ പൗരാണിക കാഴ്ചകൾ ആസ്വദിക്കാം. ഇതിനായി പ്രത്യേകതരം ക്രൂസ് ബോട്ടുകൾ അവതരിപ്പിക്കാനും അധികൃതര‍്ക്ക് പദ്ധതിയുണ്ട്.

വിനോദസഞ്ചാരികൾക്ക് ഡൽഹിയെ ആസ്വദിക്കാന്‍ പുതിയൊരു വഴി തുറക്കുന്നതിനൊപ്പം ഗതാഗതം: പരിസ്ഥിതി സൗഹൃദ ഗതാഗതം, പരമ്പരാഗത വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കുകയും ചെയ്യുക, പുതിയ തൊഴിലവസരങ്ങൾ, എന്നിവയും എല്ലാറ്റിലും ഉപരിയായി യമുന നദിയെ പുനരുജ്ജീവിപ്പിക്കുക എന്ന ഗുണങ്ങളും ഈ പദ്ധതി വഴി തലസ്ഥാനത്തിന് ലഭിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi cruise
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+