എത്ര അവധിയുണ്ടെന്നു പറഞ്ഞാലും ബാംഗ്ലൂരിൽ നിന്നു നാട്ടിലെത്തുവാൻ ഇത്തിരി പാടാണ്. നീണ്ട വാരാന്ത്യങ്ങളിയും പൊതു അവധി ദിവസങ്ങളിലെയും ട്രെയിൻ / ബസ് ടിക്കറ്റുകൾ ആഴ്ചകൾക്കു മുന്‍പേ തീർന്നിക്കും. സ്വകാര്യ ബസുകളിൽ സീറ്റ് ഉണ്ടെങ്കിൽപ്പോലും ഉയർന്ന നിരക്ക് ഈടാക്കുന്നതിന് പലരും യാത്രകൾ പോലും മാറ്റിവയ്ക്കുകയാണ് പതിവ്.
വേനലവധിയിലും കാര്യങ്ങൾ ഇതുപോലെ തന്നെയാണ്. ബാംഗ്ലൂരിൽ നിന്നു കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും യാത്രകൾ ക്ലേശകരം തന്നെയാണ്. ഇപ്പോഴിതാ, വേനലവധി പരിഗണിച്ച് ദക്ഷിൻ റെയിൽവേ ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും സമ്മർ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം കൊച്ചുവേളിക്കും ബൈയ്യപ്പനഹള്ളി എസ് എം വി ടി റെയിൽവേ സ്റ്റേഷനും ( വിശ്വേശ്വരയ്യ ടെർമിനൽ ) ഇടയിൽ ആണ് ട്രെയിൻ ഓടിക്കുന്നത്. വേനലവധിക്കാലത്തെ തിരക്കു കുറയ്ക്കുവാനായി ഓടിക്കുന്ന ട്രെയിൻ പ്രതിവാര സര്‍വീസാണ് നടത്തുന്നത്.
ട്രെയിൻ നമ്പർ 06083 കൊച്ചുവേളി-എസ് എം വി ടി ബെംഗളൂരു പ്രതിവാര സമ്മർ സ്പെഷൽ എക്സ്പ്രസ് ജൂൺ 27 വരെ എല്ലാ ചൊവ്വാഴ്ചയും സർവീസ് നടത്തും. ചൊവ്വാഴ്ചകളി]ൽ വൈകിട്ട് 6.05 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന്(ബുധനാഴ്ച) രാവിലെ 10.55 ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.
ട്രെയിൻ നമ്പർ 06084 എസ്എംവിടി ബെംഗളൂരു-കൊച്ചുവേളി പ്രതിവാര സമ്മർ സ്പെഷ്യൽ എക്സ്പ്രസ് ജൂൺ 28 വരെ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 12.45 ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വ്യാഴാഴ്ച രാവിലെ 6.00 മണിക്ക് കൊച്ചുവേളിയിൽ എത്തിച്ചേരും. സാധാരണ സർവീസുകളെ അപേക്ഷിച്ച് ഈ ട്രെയിനിൽ നിരക്ക് വർധനവുണ്ട്.
സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടി തുക പ്രതിവാര സമ്മർ സ്പെഷ്യൽ എക്സ്പ്രസിന് നൽകേണ്ടിവരും. റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
കൊച്ചുവേളി, കൊല്ലം ജംങ്ഷൻ, കായംകുളം ജംഹ്ഷൻ, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് ജംങ്ഷൻ, കോയമ്പത്തൂർ ജംങ്ഷൻ, തിരുപ്പൂര്‍, ഇറോഡ് ജംങ്ഷൻ, സേലം ജംങ്ഷൻ, തിരുപ്പട്ടൂർ, ബംഗാരപ്പേട്ട് ജംങ്ഷൻ, കൃഷ്ണരാജപുരം, എസ്എംവിടി ബെംഗളുരു എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













