Search
  • Follow NativePlanet
Share
» » മണ്ണിനടിയിലെ ക്ഷേത്രം! ചരിത്രവും വിശ്വാസവും ഒന്നിക്കുമ്പോൾ..

മണ്ണിനടിയിലെ ക്ഷേത്രം! ചരിത്രവും വിശ്വാസവും ഒന്നിക്കുമ്പോൾ..

ചരിത്രവും വിശ്വാസങ്ങളും പലപ്പോഴും ഒന്നിച്ചുപോകാറില്ലെങ്കിലും ചില സമയത്തെ അവയുടെ കൂടിച്ചേരലുകൾ കൗതുകമുണർത്തുന്നവയാണ്. കാലത്തിന്‍റെ ഓട്ടത്തിൽ പല കാരണങ്ങളാൽ മണ്ണിനടിയിൽ വിസ്മൃതിയിലാണ്ടു പോകുന്ന ഇടങ്ങൾക്ക് മറ്റൊരു കഥ കൂടിയ കാണും. കാടു മൂടി പോവുകയോ മണ്ണിനടിയിലായി പോവുകയോ ചെയ്ത് പിന്നീട് കണ്ടെത്തിയ ഒരുപാട് ഇടങ്ങള്‍, ആരാധനാലയങ്ങൾ അടക്കമുള്ളവ നമ്മുടെ രാജ്യത്തുണ്ട്. പലതും പിന്നീട് കണ്ടെത്തിയിട്ടുണ്ടെങ്കിലും മണ്ണിനടയിലെ ലോകം ഇനിയും എത്രമാത്രം വിശാലമാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

Details Of Medieval Temple Ruins Discovered In Odisha

ഇപ്പോഴിതാ, അത്തരത്തിൽ മണ്ണിനടിയിലായ മറ്റൊരു ലോകം കണ്ടെത്തിയിരിക്കുകയാണ്. ഒഡീഷയിലെ ജജ്പൂർ ജില്ലയിലാണ് ചരിത്രകാലത്തെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ബദചാന ബ്ലോക്കിലെ പുരുഷോത്തംപൂർ ശാസന ഗ്രാമത്തിലെ റെയിൽവേ സ്റ്റേഷന് സമീപം 13 മുതൽ 15 -ാം നൂറ്റാണ്ട് വരെ പഴക്കം തോന്നിക്കുന്ന അവശിഷ്ടങ്ങൾ ഒഡീഷയിലെ ഇന്ത്യൻ നാച്ചുറൽ ട്രസ്റ്റ് ഫോർ ആർട്ട് & കൾച്ചറൽ ഹെറിറ്റേജ് (INTACH) കണ്ടെത്തിയത്.

ഏകദേശം നാല് ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന രീതിയിലാണ് ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. താരതമ്നേന ഒരു വലിയ ക്ഷേത്രം, കാലത്തിന്റെ പോക്കിൽ ഇല്ലാതായതിന്റെ അവശിഷ്ടമാണിതെന്നാണ് കണക്കാക്കുന്നത്. ക്ഷേത്രത്തിന്റെ തറഭാഗം വ്യക്തമായി കാണുവാൻ സാധിക്കും. കഴിഞ്ഞ കാലത്തെ മികച്ച നിർമ്മിതികളിൽ ഒന്നായിരുന്നു എന്നു സൂചിപ്പിക്കുന്ന ധാരാളം വലിയ കല്ലുകൾ, കുറച്ച് മതപരമായ പ്രാധാന്യമുമുള്ള ശില്പങ്ങള‍്, സങ്കീർണ്ണമായ കൊത്തുപണികളുള്ള ശിലാഫലകങ്ങൾ എന്നിവ ഇവിടെ ചിതറിക്കിടക്കുന്നു. യുദ്ധ വിജയം ആഘോഷിക്കുന്ന ഘോഷയാത്രകൾ, രാജകീയ ഘോഷയാത്രകൾ, സംഗീത ബാൻഡുകൾ, ആനകൾ, പല്ലക്കുകൾ തുടങ്ങിയവയാണ് ശിലാഫലകങ്ങളിൽ ചിത്രീകരിച്ചിട്ടുള്ളത്.
ഈ പ്രദേശം ഒരി സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

ഒഡീഷയുടെ പലഭാഗങ്ങളിൽ നിന്നും നേരത്തെ ഇത്തരത്തിൽ ചരിത്രപ്രാധാന്യമുള്ള അവശിഷ്ടങ്ങളും ഇടങ്ങളം നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഈ ക്ഷേത്രത്തോട് ചേർന്ന സ്ഥലത്തെ കോട്ടകളുടെ സാന്നിധ്യം പണ്ട് ഇവിടം പ്രധാനപ്പെട്ട ഇടമായിരുന്നു എന്നതിന്റെ സൂചനയാണ്. തെലിഗഡ, അമരാവതി, ദർപ്പനഗഡ തുടങ്ങിയവയാണ് സമീപത്തെ പ്രധാന കോട്ടകൾ. തെലിഗഡ, ധർമ്മശാല തുടങ്ങിയ സമീപ ഗ്രാമങ്ങളിൽ നിന്നും കണ്ടെത്തിയ കൃഷ്ണ-വിഷ്ണു ചിത്രം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. അതിപ്പോൾ ഒഡീഷ സ്റ്റേറ്റ് മ്യൂസിയത്തിലാണണ് സൂക്ഷിച്ചിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+