Search
  • Follow NativePlanet
Share
» » ട്രാക്ക് അറ്റുകുറ്റപ്പണി: ട്രെയിൻ സർവീസുകളിൽ മാറ്റം, വഴി മാറിയേടുന്നത് 9 ട്രെയിനുകൾ, വിശദമായി അറിയാം

ട്രാക്ക് അറ്റുകുറ്റപ്പണി: ട്രെയിൻ സർവീസുകളിൽ മാറ്റം, വഴി മാറിയേടുന്നത് 9 ട്രെയിനുകൾ, വിശദമായി അറിയാം

ദക്ഷിണ റെയിൽവേയുടെ സേലം ഡിവിഷനിൽ ട്രാക്ക് അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. ചില ട്രെയിനുകളുടെ റൂട്ടിലും സ്റ്റോപ്പിലും ആണ് മാറ്റം. യാത്രക്കാർ പുതുക്കിയ മാറ്റങ്ങളനുസരിച്ച് തങ്ങളുടെ യാത്രകൾ പ്ലാന്‍ ചെയ്യേണ്ടതാണ്. കോയമ്പത്തൂർ വഴി വഴിയുള്ള ചില ട്രെയിനുകൾ വഴിമാറിയോടും. ഇതാ വഴിമാറിയോടുന്ന ട്രെയിനുകളുടെ വിശദമായ പട്ടികയും വിവരങ്ങളും.

ആലപ്പുഴ - ധൻബാദ് എക്സ്പ്രസ്, എറണാകുളം- കെഎസ്ആർ ബെംഗളുരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ന്യൂ ഡൽഹി - തിരുവനന്തപുരം സെന്‍ട്രൽ കേരളാ എക്സ്പ്രസ്, പാട്നാ - എറണാകുളം എക്സ്പ്രസ്, സിചിച്ചാർ - എറണാകുളം - സെന്‍ട്രൽ എക്സ്പ്രസ്, എറണാകുളം- ടാറ്റാ നഗർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ റൂട്ടിലാണ് മാറ്റം. ജൂലൈ 30 വരെയാണ് ഈ മാറ്റം.

Diversion Of Train Services Due To Maintenance Works in Salem Division-

1. 13352 ആലപ്പുഴ - ധൻബാദ് എക്സ്പ്രസ്

ജൂലൈ 04, 06, 07, 08, 09, 10, 11, 13, 14, 15, 16, 17, 20, 21, 22, 23, 24,25,27,28,30 എന്നീ തിയതികളിൽ ആലപ്പുഴയിൽ നിന്ന് രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന 13352 ആലപ്പുഴ - ധൻബാദ് കോയമ്പത്തൂരൂലെ സ്റ്റോപ്പ് ഒഴിവാക്കിയായിരിക്കും യാത്ര ചെയ്യുക. പകരം പോടനൂർ, ഇരുഗൂർ വഴി യാത്ര തുടരും. യാത്രക്കാരുടെ സൗകര്യാർത്ഥം പോടന്നൂരിൽ അധിക സ്റ്റോപ്പേജ് ഏർപ്പെടുത്തും.

2. എറണാകുളം- കെഎസ്ആർ ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് 12678

ജൂലൈ 04, 06, 07, 08,09, 10, 11, 13, 14, 15, 16, 17,18,20, 21, 22, 23, 24, 25, 27, 28, 30 തീയതികളിൽ തീയതികളിൽ 09.10 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം- കെഎസ്ആർ ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് 12678 കോയമ്പത്തൂർ ഒഴവിാക്കി പോഡനൂർ, ഇരുഗൂർ വഴി സർവീസ് നടത്തും. യാത്രക്കാരുടെ സൗകര്യാർത്ഥം പോടന്നൂരിൽ അധിക സ്റ്റോപ്പേജ് ഏർപ്പെടുത്തും.

3. എറണാകുളം - ടാറ്റാനഗർ എക്‌സ്‌പ്രസ് 18190

ജൂലൈ 4, 06, 09, 11 13, 16, 18, 20, 23, 25, 27, 30 തീയതികളിൽ രാവിലെ 7.15 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ടാറ്റാനഗർ എക്‌സ്‌പ്രസ് 18190 പോഡനൂർ, കോയമ്പത്തൂർ, ഇരുഗൂർ വഴി തിരിച്ചുവിടും.

4. ന്യൂഡൽഹി - തിരുവനന്തപുരം സെൻട്രൽ കേരള എക്‌സ്‌പ്രസ്

2024 ജൂലൈ 05, 06, 08, 12, 13, 15, 19, 20, 22, 26 തീയതികളിൽ രാത്രി 20.10 ന് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12626 ന്യൂഡൽഹി - തിരുവനന്തപുരം സെൻട്രൽ കേരള എക്‌സ്‌പ്രസ് കോയമ്പത്തൂർ ഒഴിവാക്കി ഇരിഗൂർ, പോഡന്നൂർ വഴി യാത്ര തുടരും യാത്രക്കാരുടെ സൗകര്യാർത്ഥം പോടന്നൂരിൽ അധിക സ്റ്റോപ്പേജ് ഏർപ്പെടുത്തും.

5. കെഎസ്ആർ ബംഗളൂരു-എറണാകുളം എക്‌സ്പ്രസ്

ജൂലൈ 07, 08, 10, 14, 15, 17, 21, 22, 24, 28 തീയതികളിൽ കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് 6.10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12677 കെഎസ്ആർ ബംഗളൂരു-എറണാകുളം എക്‌സ്പ്രസ് കോയമ്പത്തൂർ ഒഴിവാക്കി ഇരിഗൂർ, പോഡന്നൂർ വഴി സർവീസ് നടത്തും. യാത്രക്കാരുടെ സൗകര്യാർത്ഥം പോടന്നൂരിൽ അധിക സ്റ്റോപ്പേജ് ഏർപ്പെടുത്തും.

6. പട്‌ന-എറണാകുളം എക്‌സ്‌പ്രസ്

2024 ജൂലൈ 05, 12, 19, 26 തീയതികളിൽ പട്‌നയിൽ നിന്ന് 14.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22644 പട്‌ന-എറണാകുളം എക്‌സ്‌പ്രസ് കോയമ്പത്തൂരിലെ സ്റ്റോപ്പ് ഒഴിവാക്കി പകരം ഇരുഗൂർ, പോടന്നൂർ വഴി സർവീസ് നടത്തും.
യാത്രക്കാരുടെ സൗകര്യാർത്ഥം പോടന്നൂരിൽ അധിക സ്റ്റോപ്പേജ് ഏർപ്പെടുത്തും

7. സിൽചാർ തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ്

2024 ജൂലൈ 04, 11, 18, 25 തീയതികളിൽ 19.55 ന് സിൽച്ചാറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12508 സിൽചാർ തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് കോയമ്പത്തൂരിലെ സ്റ്റോപ്പ് ഒഴിവാക്കി പകരം ഇരുഗൂർ, പോടന്നൂർ വഴി സർവീസ് നടത്തും.
യാത്രക്കാരുടെ സൗകര്യാർത്ഥം പോടന്നൂരിൽ അധിക സ്റ്റോപ്പേജ് ഏർപ്പെടുത്തും.

8. ചെന്നൈ എഗ്മോർ-മാംഗ്ലൂർ സെൻട്രൽ എക്സ്പ്രസ്

2024 ജൂലൈ 6,7,9, 13,14,16,20,21, 23,27 തിയതികളില് ചെന്നെ എഗ്മോറിൽ നിന്ന് രാത്രി 11.5 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16159 ചെന്നൈ എഗ്മോർ-മാംഗ്ലൂർ സെൻട്രൽ എക്സ്പ്രസ് പിലാമേട്, കോയമ്പത്തൂർ നോർത്ത്, കോയമ്പത്തൂർ എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കി ഇരുഗൂർ, പോഡനൂര്‍ വഴി യാത്ര തുടരും. യാത്രക്കാരുടെ സൗകര്യാർത്ഥം പോടന്നൂരിൽ അധിക സ്റ്റോപ്പേജ് ഏർപ്പെടുത്തും.

9. ബ്രുഗഢ് - കന്യാകുമാരി വിവേക് ​​എക്‌സ്‌പ്രസ്

ജൂലൈ 04, 05, 07, 11, 12, 14, 18, 19, 21,25 , എന്നീ തിയതികളിൽ ദിബ്രുഗഢിൽ നിന്ന് 19.55 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22504 ദിബ്രുഗഢ് - കന്യാകുമാരി വിവേക് ​​എക്‌സ്‌പ്രസ് ഇരുഗൂർ, പോടന്നൂർ വഴി സർവീസ് നടത്തും. കോയമ്പത്തൂർ സ്റ്റോപ്പ് ഒഴിവാക്കും. , യാത്രക്കാരുടെ സൗകര്യാർത്ഥം പോടന്നൂരിൽ അധിക സ്റ്റോപ്പേജ് ഏർപ്പെടുത്തും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train indian railway coimbatore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+