Search
  • Follow NativePlanet
Share
» »ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിലിൽ, അപൂർവ്വമായ ഹൈബ്രിഡ് ഗ്രഹണം! അറിയേണ്ടതെല്ലാം

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിലിൽ, അപൂർവ്വമായ ഹൈബ്രിഡ് ഗ്രഹണം! അറിയേണ്ടതെല്ലാം

ആകാശലോകത്തിലെ വിസ്മയങ്ങളാണ് ഗ്രഹണങ്ങൾ. ഓരോ ഗ്രഹണം സംഭവിക്കുമ്പോളോഴും അതിനെക്കുറിച്ചു കൂടുതൽ അറിയുവുവാനും കാണുവാനും ആഗ്രഹമുണ്ടാകുന്നത് സ്വാഭാവീകം. ഇപ്പോഴിതാ ഈ വർഷത്തെ ആദ്യത്തെ ഗ്രഹണവും വരികയാണ്. നേരത്തെയുള്ള ഗ്രഹണങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ തവണ ഹൈബ്രിഡ് ഗ്രഹണമാണ് സംഭവിക്കുന്നത്. ഇതാ 2023 ലെ ആദ്യ സൂര്യഗ്രഹണത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

Cover PC: Abed Ismail/Unsplash

 First Solar Eclipse of 2023

സൂര്യഗ്രഹണം

ചന്ദ്രൻ, ഭൂമി, സൂര്യൻ എന്നിവ ഒരു നേർരേഖയിൽ വരികയും സൂര്യനെ ചന്ദ്രന്‍ മറയ്ക്കുകയും അങ്ങനെ ചന്ദ്രന്‍റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയും ചെയ്യുമ്പോൾ ആണ് സൂര്യഗ്രഹണം നടക്കുന്നത്.

ഹൈബ്രിഡ് സോളാർ എക്ലിപ്സ്

ഏപ്രിൽ 20ന് നടക്കുന്ന ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഹൈബ്രിഡ് സോളാർ എക്ലിപ്സ് ആയിരിക്കുമെന്നാണ് പറയുന്നത് . രാവിലെ 7:04 മുതൽ ഉച്ചയ്ക്ക് 12:29 വരെയാണ് ഇത് നടക്കുന്നത്. നിങ്കലൂ സോളാർ എക്ലിപ്സ് അഥവാ ഹൈബ്രിഡ് സോളാർ എക്ലിപ്സ് എന്നാണിത് അറിയപ്പെടുന്നത്. ഒരു ആന്യുലാർ എക്ലിപ്സും സമ്പൂർണ്ണ സൂര്യഗ്രഹണവും കൂടിച്ചേർന്ന് ചന്ദ്രന്റെ നിഴൽ ഭൂമിക്ക് കുറുകെ വരുമ്പോഴാണ് ഹൈബ്രിഡ് സോളാർ എക്ലിപ്സ് സംഭവിക്കുന്നത്. അപൂർവ്വമായ ഒരു ഗ്രഹണമാണിത്. ഇത് സംഭവിക്കുമ്പോൾ വളരെ കുറച്ച് നേരത്തേയ്ക്ക് സൂര്യന് ഒരു ഇരുണ്ട റിങ്ങിന്റെ രൂപം വരും. ചന്ദ്രന്റെ നിഴൽ ഭൂമിയുടെ ഉപരിതലത്തിൽ നീങ്ങുമ്പോൾ അതിന്റെ രൂപം മാറുന്ന അപൂർവ തരം സൂര്യഗ്രഹണമാണ് ഹൈബ്രിഡ് സൂര്യഗ്രഹണം. 21-ാം നൂറ്റാണ്ടിലെ സൂര്യഗ്രഹണങ്ങളിൽ വെറും 3.1% മാത്രമാണ്, ഹൈബ്രിഡ് ഗ്രഹണങ്ങൾ എന്നാണ് വിക്കിപീഡിയ പറയുന്നത്.

 First Solar Eclipse of 2023

ഇന്ത്യയിൽ എവിടെ കാണാം?

2023 ലെ ഒരു സൂര്യഗ്രഹണവും ഇന്ത്യയിൽ നേരിട്ട് ദൃശ്യമാവുകയില്ല. ഏപ്രിൽ 20ലെ ആദ്യ ഗ്രഹണം നോർത്ത് വെസ്റ്റ് കേപ് പെനിൻസുല, പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ബാരോ ദ്വീപ്, കിഴക്കൻ തിമോറിന്റെ കിഴക്കൻ ഭാഗങ്ങൾ, ഡമർ ദ്വീപ്, ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ദൃശ്യമാകും.

2023 ലെ ഗ്രഹണങ്ങൾ

2023 ഏപ്രില് 20ന് നടക്കുന്നത് കൂടാതെ, വേറെയും മൂന്ന് ഗ്രഹണങ്ങളും ഈ വർഷം സംഭവിക്കും. രണ്ട് ചന്ദ്രഗ്രഹണങ്ങളും രണ്ട് സൂര്യഗ്രഹണങ്ങളും ആണ് ഈ വർഷമുള്ളത്. 2023-ലെ ആദ്യ സൂര്യഗ്രഹണം 2023 ഏപ്രിൽ 20 വ്യാഴാഴ്ചയും രണ്ടാമത്തേത് 2023 ഒക്ടോബർ 14 ശനിയാഴ്ചയും ആണ് ദൃശ്യമാകുന്നത്. പടിഞ്ഞാറൻ ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അറ്റ്ലാന്റിക്ക, അന്റാർട്ടിക്ക, എന്നിവിടങ്ങളിൽ രണ്ടാമത്തെ സൂര്യഗ്രഹണം ദൃശ്യമാകും.

ചന്ദ്രഗ്രഹണം 2023

2023 ലെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 വെള്ളിയാഴ്ച നടക്കും. ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം 2023 ഒക്ടോബർ 29 ഞായറാഴ്ച നടക്കും. ഈ ഗ്രഹണം സമ്പൂർണ ചന്ദ്രഗ്രഹണമായിരിക്കും. ഈ രണ്ട് ചന്ദ്രഗ്രഹണങ്ങളും ഇന്ത്യയില്‍ ദൃശ്യമാകും.

 First Solar Eclipse of 2023

സുരക്ഷിതമായി ഗ്രഹണം കാണുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആവശ്യമായ ക്രമീകരണങ്ങളില്ലാതെ നഗ്ന നേത്രങ്ങളാൽ ഗ്രഹണം കാണുന്നത് ഒട്ടും പ്രോത്സാഹിപ്പിക്കരുത്. ഇത് കണ്ണിന് മോശമാണെന്നു മാത്രമല്ല ചിലപ്പോൾ ഇത് അന്ധതയ്ക്ക് വരെ കാരണമായേക്കാം. ഏറ്റവും എളുപ്പക്കിൽ ഒരു ദൂരദർശിനി ഉപയോഗിച്ച് വെള്ള ബോർഡിൽ സൂര്യന്‍റെ ചിത്രം പ്രോജക്ട് ചെയ്തു കാണുന്നതാണ് ഏറ്റവും ആരോഗ്യകരമായ വഴി. എക്ലിപ്സ് ഗ്ലാസുകളോ സോളാർ വ്യൂവറോ ഉപയോഗിച്ചു മാത്രമേ ഗ്രഹണസമയത്ത് സൂര്യനെ നോക്കുകയുള്ളൂ എന്നുറപ്പ് വരുത്തണം. സാധാരണ സണ്‍ഗ്ലാസുകൾ ഉപയോഗിച്ചും സൂര്യനെ ഈ സമയത്ത് നോക്കരുത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+