Search
  • Follow NativePlanet
Share
» » വിസയില്ലാതെ ‌പറക്കാം, ഇന്ത്യക്കാർക്ക് വിസാ രഹിത പ്രവേശനം അനുവദിക്കാൻ വിയറ്റ്നാം

വിസയില്ലാതെ ‌പറക്കാം, ഇന്ത്യക്കാർക്ക് വിസാ രഹിത പ്രവേശനം അനുവദിക്കാൻ വിയറ്റ്നാം

യാത്രകളുടെ ട്രെൻഡുകൾ എന്നും മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ വിനോദസഞ്ചാരികളെ തങ്ങളുടെ രാജ്യത്തേയ്ക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തിൽ നിരവധി ഓഫറുകളാണ് രാജ്യങ്ങൾ നല്കുന്നത്. ഇപ്പോഴിതാ ചെലവ് കുറഞ്ഞ വിദേശ യാത്രകൾ സ്വപ്നം കാണുന്നവർക്കായി കിടിലൻ ഒരു ഓഫർ മുന്നോട്ടു വയ്ക്കാൻ ഒരുങ്ങുകയാണ് വിയറ്റ്നാം. ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് വിസ രഹിത പ്രവേശനം അനുവദിക്കാൻ ഒരുങ്ങുകയാണ് വിയറ്റ്നാം.

ശ്രീലങ്കയും തായ്ലൻഡും ഇന്ത്യക്കാർക്ക് വിസാ രഹിത പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിയറ്റ്നാമിന്‍റെ പുതിയ തീരുമാനം ഒരുങ്ങുന്നതെന്നത് സഞ്ചാരികളെ കുറച്ചൊന്നുമല്ല ആവേശത്തിലാക്കിയിരിക്കുന്നത്. നേരത്തെ ചൈന, ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ഹ്രസ്വകാല വിസ ഇളവുകള്‍ നല്‍കണമെന്ന് വിയറ്റ്നാമിന്റെ സാംസ്‌കാരിക, കായിക, ടൂറിസം മന്ത്രി എന്‍ഗൈന്‍ വാന്‍ ജംഗ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Vietnam

നിലവിൽ ബെലാറസ്, ബ്രൂണെ, കംബോഡിയ, ചിലി, ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, കിർഗിസ്ഥാൻ, ലാവോസ്, മലേഷ്യ, മ്യാൻമർ, നോർവേ, ഫിലിപ്പീൻസ്, റഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വീഡൻ, തായ്ലൻഡ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിയറ്റ്നാം വിസയില്ലാതെ പ്രവേശനവും ഹ്രസ്വകാല താമസവും അനുവദിക്കുന്നുണ്ട്. ഇതുപോലെ സൗകര്യപ്രദമായ യാത്ര ഇന്ത്യൻ സഞ്ചാരികൾക്കും നല്കണമെന്നാണ് മന്ത്രി വാന്‍ ജംഗ് ആവശ്യപ്പെട്ടത്.

നിലവിൽ 30 ദിവസത്തേക്കായിരിക്കും സാധുതയെന്നും മെയ് 10 വരെയായിരിക്കും ഇളവ് ലഭിച്ചേക്കുക എന്നുമാണ് റിപ്പോർട്ട്. അതേസമയം ആവശ്യക്കാർ കൂടിയാർ പദ്ധതി നീട്ടിയേക്കുമെന്നും സൂചനയുണ്ട്.

കേരളത്തിൽ നിന്ന് നേരിട്ട് പോകാം

കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് കൊച്ചിയിൽ നിന്ന് നേരിട്ട് വിമാന സർവീസുണ്ട്. വിയറ്റ്ജെറ്റ് നആഴ്ചയിൽ നാല് സർവീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിലായിരിക്കും സർവീസ്. കൊച്ചിയില്‍ നിന്ന് കൊച്ചിയില്‍ നിന്ന് ഇന്ത്യൻ സമയം രാത്രി 11.50-ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 6.40-ന് ഹോ ചി മിന്‍ സിറ്റിയില്‍ എത്തിച്ചേരും. തിരികെ പ്രാദേശികസമയം വൈകിട്ട് 7.20-ന് വിയറ്റ്നാമില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 10.50-ന് കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന ക്രമത്തിലാണ് സര്‍വീസുകള്‍.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel world travel news visa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+