ഗോവയിലേക്കാണ് യാത്രയെങ്കിൽ ഒന്നുകൂടി ചിന്തിച്ചോ.. ആഗ്രഹിച്ച പല സ്ഥലങ്ങളും ഇപ്പോൾ ഗോവയിൽ പോയാൽ കാണാൻ സാധിച്ചെന്നു വരില്ല. കാടിനുള്ളിലെ യാത്രകളും വെള്ളച്ചാട്ടങ്ങളും ഒക്കെയാണ് ഗോവ യാത്രയിൽ നിങ്ങളെ ആകർഷിക്കുന്നതെങ്കിൽ പലയിടത്തും ഇപ്പോൾ വിലക്ക് നിലനിൽക്കുകയാണ്. ഗോവ വനംവകുപ്പാണ് വന്യജീവി സങ്കേതത്തിനുള്ളിലെ വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ താത്കാലികമായി നിരോധിച്ചിരിക്കുന്നത്.
ഈ അടുത്ത് തെക്കൻ ഗോവയിൽ രണ്ട് സന്ദർശകർക്ക് അപകടത്തിൽ യാത്രയിൽ ജീവൻ നഷ്ടപെട്ടതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉമാകാന്ച് പ്രവേശനം നിരോധിച്ച ഉത്തരവിറക്കിയത്. മാത്രമല്ല, ഗോവയിലെ കനത്ത മഴയും കാടിനടുത്തുള്ള നദികളിലെ വലിയ ഒഴുക്കും അപകടത്തിന് കാരണമായേക്കാം.

മഴക്കാലത്ത് വിനോദസഞ്ചാരത്തിനായി ഗോവയിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ ഉത്തരവ്. മണ്‍സൂൺ ടൂറിസത്തിനായി ഗോവയില്‍ എത്തുന്നവർ കാടുകളിലേക്ക് പോകുന്നതും ട്രക്കിങ് നടത്തുന്നതും സ്ഥിരമാണ്. ഗോവയിലെ പല വെള്ളച്ചാട്ടങ്ങളും മഴക്കാലത്ത് ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗോവയെന്ന മണ്‍സൂൺ ടൂറിസം ഡെസ്റ്റിനേഷനിലേക്ക് വരുന്നു.
പലപ്പോഴും യാത്രക്കാരുടെ പെരുമാറ്റവും തിരക്കും ഈ വർഷം അതിരുകടന്നിരുന്നതായും ഇത് സംബന്ധിച്ച് പല പരാതികളും വന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. സമൂഹമാധ്യമങ്ങളിലും ഇതുസംബന്ധിച്ച് പല പരാതികളുമുണ്ട്. തുടർന്ന് വന്യജീവി സങ്കേതങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ പ്രവേശനം നിയന്ത്രിക്കാൻ വനം വകുപ്പിനോടും സർക്കാരിനോടും ആവശ്യപ്പെടുകയായിരുന്നു.
വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു സംവിധാനം ഉറപ്പുവരുത്തിയ ശേഷം വകുപ്പ് നിരോധനം അവലോകനം ചെയ്യുമെന്ന് നിരോധനത്തെക്കുറിച്ച് പരാമർശിച്ച് സംസ്ഥാന വനം മന്ത്രി വിശ്വജിത് റാണെ പറഞ്ഞതായി ടൈംസ് ട്രാവൽ റിപ്പോർട്ട് ചെയ്തു. പരാതികൾ പരിഗണിക്കുമെന്നും ആളുകൾക്ക് ജീവൻ നഷ്ടപ്പെടാതിരിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും യാതൊരു ബുദ്ധിമുട്ടും കൂടാതെ യാത്ര ആസ്വദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഴക്കാലത്ത് ഏറ്റവും തിരക്കനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗോവ. വെള്ളച്ചാട്ടങ്ങൾ, കാട്, ബീച്ച് തുടങ്ങിയവയാണ് ഈ സമയത്ത് കൂടുതലായും ആളുകൾ വരുന്നത്. കാടിനുള്ളിലൂടെ വെള്ളച്ചാട്ടങ്ങളിലേക്കുള്ള യാത്ര വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ വന്യജീവി സങ്കേതങ്ങളും മഴക്കാലത്ത് നിരവധി സഞ്ചാരികൾ സന്ദർശിക്കുന്നു.
ഗോവയിലെ വന്യജീവി സങ്കേതങ്ങൾ
ഭഗവാൻ മഹാവീർ സാങ്ച്വറി, മോളെം നാഷണൽ പാർക്ക്, ബോണ്ട്‌ല വന്യജീവി സങ്കേതം, കോട്ടിഗാവോ വന്യജീവി സങ്കേതം, മഹദേയ് വന്യജീവി സങ്കേതം, നേത്രാവലി വന്യജീവി സങ്കേതം എന്നിങ്ങനെ അഞ്ച് വന്യജീവി സങ്കേതങ്ങളാണ് ഗോവയിലുള്ളത്.
ദൂത്സാഗർ ഉൾപ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ സമയത്ത് യാത്രക്കാരെത്തുന്നു. മഴക്കാലത്ത് ബീച്ചുകളേക്കാൾ ഗോവയിൽ സഞ്ചാരികള് താല്പര്യപ്പെടുന്നത് വെള്ളച്ചാട്ടങ്ങളിലേക്കുള്ള യാത്രയ്ക്കാണ്. സാഹസിക യാത്രകൾ പ്രചാരത്തിലാകുന്ന സമയവും മൺസൂൺ ആണ്. അനധികൃതമായി കാടുകളിലേക്കും മുന്നറിയിപ്പ് വകവയ്ക്കാതെ വെള്ളച്ചാട്ടങ്ങളിലിറങ്ങുന്നതും പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












